top of page
  • Writer's pictureAjith Joseph

പത്തുമണി ചെടികളുടെ മഴക്കാല സംരക്ഷണം


ഇലകളിലും തണ്ടിലും വെള്ളം സുക്ഷിക്കാന്‍ കഴിവുള്ള കള്ളിമുള്‍ ചെടികളുടെ ഒരു ഇനമാണ്‌ പത്തുമണി ചെടികള്‍. ഇന്ന് ഏറ്റവും കുടുതല്‍ ആള്‍ക്കാര്‍ ഇഷ്ട്ടപെടുന്നതും വളര്‍ത്താന്‍ ശ്രമിക്കുന്നതുമായ ഒരു ജനപ്രിയ ചെടിയാണ് പോര്‍ടുലക്ക / ടേബിള്‍ റോസ് തുടങ്ങിയ പേരുകളില്‍ അറിയപെടുന്ന നമ്മുടെ പത്തുമണി ചെടികള്‍. പൂക്കളിലെ നിറ വൈവിധ്യം കൊണ്ട് ഏവരെയും ആകര്‍ഷിക്കാന്‍ കഴിവുള്ളവരാണ് പത്തുമണി ചെടികള്‍.





നല്ലരിതിയില്‍ വളര്‍ന്നു പൂവിടുന്ന പത്തുമണി ചെടികള്‍ക്ക് മഴക്കാലം കുറച്ചു പ്രയാസമുണ്ടാക്കുന്ന ഒരു കാലാവസ്ഥയാണ്. നല്ല രിതിയില്‍ ശ്രദ്ധിച്ചില്ലങ്കില്‍ മഴക്കാലത്ത് നമ്മുടെ ചെടികള്‍ നശിക്കുന്നതിനു കാരണമാകും. താഴെ പറയുന്ന കാര്യങ്ങള്‍ വഴി നമുക്ക് പത്തുമണി ചെടികളെ മഴക്കാലത്ത്‌ സംരക്ഷിക്കാന്‍ കഴിയും.


കുടുതല്‍ അറിയാനായി വീഡിയോ കാണുക.


1.ചെടികള്‍ നല്ല രിതിയില്‍ ഹാര്‍ഡ് പ്രുണ്‍ചെയ്യുക


പത്തുമണി ചെടികളെ നല്ലരിതിയില്‍ ഹാര്‍ഡ് പ്രുണ്‍ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികളുടെ ഇടയില്‍ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് സാധിക്കും. എങ്ങനെ ചെടിക്കിടയിലുടെ വായു കയറി ഇറങ്ങുന്നത് വഴി ചെടി ചുവട്ടിലെ അധിക ജലാംശം ഇല്ലാതാക്കുന്നതിന് സാധിക്കും.


2. ചെടി ചട്ടികളിൽ വെള്ളം കെട്ടി നിൽക്കില്ലായെന്നു ഉറപ്പു വരുത്തുക


പത്തുമണി ചെടികള്‍ നട്ടിരിക്കുന്ന ചെടി ചട്ടികളില്‍ യാതൊരു കാരണവശാലും മഴ വെള്ളം കെട്ടി നില്‍ക്കുന്നില്ലയെന്നു ഉറപ്പു വരുത്തുക. പത്തുമണി ചെടികളുടെ ചുവട്ടില്‍ കുടുതല്‍ നേരം വെള്ളം കേട്ടിനില്‍കുന്നത് ചെടിയുടെ കമ്പുകള്‍ അഴുകി നശിക്കുന്നതിനു കാരണമാകും.


3. കഴിവതും ചെടികള്‍ഹാങ്ങിംഗ് ചട്ടികളിലേക്ക് മാറ്റാന്‍ശ്രമിക്കുക


പത്തുമണി ചെടികള്‍ നമുക്ക് ചട്ടികളിലും ഗ്രോ ബാഗുകളിലും അതുപോലെ നിലത്തും വളര്‍ത്താന്‍ സാധിക്കുമെങ്കിലും മഴക്കാലങ്ങളില്‍ പത്തുമണി ചെടികള്‍ ഹാങ്ങിംഗ് ചട്ടികളില്‍ വളര്‍ത്തുന്നതാണ് നല്ലത്. ഇങ്ങനെ പത്തുമണി ചെടികള്‍ ഹാങ്ങിംഗ് ചട്ടികളില്‍ വളര്‍ത്തുന്നത് വഴി ചെടി ചുവട്ടിലുള്ള വെള്ളം പെട്ടന്ന് വലിയുന്നതിനും അതുപോലെ ചെടി ചട്ടിയില്‍ മഴവെള്ളം കെട്ടി നില്‍ക്കാതിരിക്കാനും സഹായിക്കും.



4. സുഡോമോണസ് / ആന്‍റി ഫങ്കല്‍ ഉപയോഗം


പത്തുമണി ചെടികള്‍ മഴക്കാലത്ത്‌ നശിക്കാതിരിക്കാനായി സുഡോമോണസ് / ആന്‍റി ഫങ്കല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് രണ്ടു അഴ്ച്ചയോ അല്ലങ്കില്‍ മുന്ന് ആഴ്ച്ച കുടുമ്പോഴോ നല്‍കുന്നത് ചെടികള്‍ നശിക്കാതിരിക്കുന്നതിനു സഹായിക്കും.


5. ജൈവ വളങ്ങള്‍കഴിവതും ഉപയോഗിക്കാതിരിക്കുക


മഴക്കാലത്ത് പത്തുമണി ചെടികള്‍ക്ക് ജൈവ വളങ്ങള്‍ ഉപയോഗിക്കുന്നത് കഴിവതും കുറയിക്കുന്നതാണ് നല്ലത്. ജൈവ വളങ്ങള്‍ ഉയോഗിക്കുന്നത് വഴി ചെടി ചുവട്ടിലെ നനവും അതുപോലെ സുക്ഷ്മ ജീവികളുടെ എണ്ണവും ക്രമാതിതമായി കുടുകയും അത് ചെടി നശിക്കുന്നതിനു കാരണമാകുകയും ചെയ്യും.


6. പുതിയ തൈകള്‍ കുടുതലായും നടാന്‍ ശ്രമിക്കുക


പത്തുമണി ചെടികളുടെ പുതിയ തൈകള്‍ കമ്പുകള്‍ വെച്ച് കിളിപ്പിക്കാന്‍ പറ്റിയ സമയമാണ് ഈ മഴക്കാലം. ചെടിയിലെ എല്ലാ കമ്പുകളും നമുക്ക് പുതിയ തൈകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. മഴക്കാലത്ത്‌ തണുപ്പും ഈര്‍പ്പവും അന്തരിക്ഷത്തില്‍ കുടുതലായതിനാല്‍ പുതിയ തൈകള്‍ ഉണ്ടാക്കാന്‍ പറ്റിയ സമയമാണ് അതിനാല്‍ കുടുതല്‍ തൈകള്‍ ഈ സമയത്ത് നമുക്ക് ഉല്‍പാധിപ്പിക്കാന്‍ സാധിക്കും.

81 views0 comments

Комментарии


bottom of page