Ajith Joseph
പത്തുമണി ചെടിയുടെ വിത്തുകള്‍ ഏളുപ്പത്തില്‍ കിളിപ്പിക്കാം

പോര്‍ടുലക്ക അല്ലങ്കില്‍ ടേബിള്‍ റോസ് തുടങ്ങിയ ഇംഗ്ലീഷ് പേരുകള്‍ ഉണ്ടങ്കിലും നമുക്ക് ഇവഎന്നും നമ്മുടെ സ്വന്തം പത്തുമണി ചെടികളാണ്. പണ്ടുണ്ടാരുന്ന പത്തുമണി ചെടികളുടെ വളരെ കുറച്ചു നിറങ്ങളില്‍ നിന്നും ഇന്നു പത്തുമണി ചെടികള്‍ തങ്ങളുടെതായ ഒരു സിംഹാസനം തന്നെ നേടിയെടുത്തു. കുറച്ചു നാള്‍ മുന്‍പ് വരെ പത്തുമണി ചെടികള്‍ക്ക് അരികള്‍ അഥവാ വിത്തുകള്‍ ഉണ്ടാവുമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ലാരുന്നു എന്നാല്‍ എന്ന് പല നിറങ്ങളിലുള്ള പത്തുമണി ചെടികളുടെ വിത്തുകള്‍ നമുക്ക് പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങല്‍ ലഭിക്കും. ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന വിവിധ തരത്തിലുള്ള അല്ലങ്കില്‍ നിറങ്ങളിലുള്ള പത്തുമണി ചെടികളുടെ കമ്പുകള്‍ വിലപനയിക്കായി ധാരാളം ഇപ്പോള്‍ മാര്‍കെറ്റില്‍ ഏത്തുന്നുണ്ട്. പത്തുമണി ചെടികളുടെ തണ്ടുകള്‍ വിലപയിക്കായി തയാറാക്കി നല്ലൊരു വരുമാനം നമുക്ക് അതില്‍ നിന്നും കണ്ടെത്താവുന്നതാണ്.
എന്നാല്‍ പത്തുമണി ചെടികളുടെ തണ്ടുകള്‍ കിളിപ്പിക്കുന്നതു പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഇവയുടെ വിത്തുകള്‍ കിളിര്‍പ്പിക്കുക എന്നതുന്‍. നല്ല ക്ഷമയും സുക്ഷമതയും ഇല്ലങ്കില്‍ ചിലപ്പോള്‍ ഒരു വിത്തുപോലും കിളിര്‍ത്തില്ലന്നു വരാം.
കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക
പത്തുമണി ചെടികളുടെ വിത്തുകള്‍ വളരെ ചെറുതും കടുക് മണികളോട് സാദര്‍ശ്യമുള്ളവയുമാണ്. വാങ്ങുന്നതോ അല്ലങ്കില്‍ പത്തുമണി ചെടികളില്‍ നിന്നും ശേഖരിക്കുന്നതോ ആയ വിത്തുകള്‍ നട്ടാണ് ഇപ്പോളുള്ള പല ഹൈബ്രിഡ് ചെടികളെയും കിളിര്‍പ്പിച്ചെടുക്കുന്നത്. നമ്മള്‍ വളര്‍ത്തുന്ന ചെടികളില്‍ ഉണ്ടാകുന്ന വിത്തുകള്‍ സാധാ രിതിയില്‍ പ്രകൃത്യാ ഉണ്ടാകുന്നതാണ്. ഇങ്ങനെ ചെടികളില്‍ നിന്നും ശേഖരിക്കുന്ന വിത്തുകള്‍ മാത്രസസ്യത്തിന്റെ ഗുണം കാണിക്കാന്‍ സാധ്യത കുറവാണ്. അതിനാണ് നല്ല ഗുണമേന്മയുള്ള വിത്തുകള്‍ വിശ്വസിക്കാവുന്ന നല്ല ഇടങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്.

പത്തുമണി ചെടികളുടെ വിത്തുകള്‍ വളരെ ചെറുതായതുകൊണ്ട് തന്നെ ഇത്തരം വിത്തുകള്‍ സീഡിങ്ങ് ട്രേകളില്‍ പാകി കിളിര്‍പ്പിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇത്തരം ചെറിയ വിത്തുകള്‍ ഏതെങ്കിലും പരന്ന പത്രങ്ങളില്‍ പാകിയാണ് കിളിര്‍പ്പിക്കുന്നത്. ഏതെങ്കിലും ഒരു ഫങ്കിസൈഡ് പോടിയിലോ അല്ലങ്കില്‍ സുഡോമോണസ് പോടിയിലോ വിത്തുകള്‍ നല്ല രിതിയില്‍ പുരട്ടിയെടുത്തതിനു ശേഷം മണല്‍ / ഗാര്‍ഡന്‍ സോയില്‍ : ചാണകപ്പൊടി / ആട്ടിന്‍ വളം : ചകിരിചോര്‍ ഏന്നിവതുല്യ അനുപാതത്തില്‍ കുട്ടിയിളക്കി തയാറാക്കി വെച്ചിരിക്കുന്ന മിസ്ത്രിത്തിലേക്ക് വെള്ളം ഒഴിച്ച് നല്ലവണ്ണം നനച്ചതിനു ശേഷം തിരഞ്ഞെടുത്തിരിക്കുന്ന പത്തുമണി ചെടികളുടെ വിത്തുകള്‍ ഒന്നിന് മുകളില്‍ ഒന്ന് വരാത്ത വിധം വിതറി ഇടുക. അതിനു ശേഷം അല്‍പം കനത്തില്‍ വിത്തുകള്‍ മുടത്തക്ക വിധം നേരത്തെ തയാറാക്കി വെച്ചിരുന്ന മിസ്ത്രിതം തുകി കൊടുക്കുക. ഇങ്ങനെ പാകിയിരിക്കുന്ന വിത്തുകള്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ കിളിര്‍ക്കാന്‍ തുടങ്ങും. വിത്തുകളെല്ലാം കിളിര്‍ക്കുന്നത് വരെ ഇവ വെയില്‍ കുറവുള്ള ഷേയിടില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. നടില്‍ മിസ്ത്രിതതിലെ നനവ് കുറയുന്നതിനനുസരിച്ച് വെള്ളം സ്പ്രേ ചെയ്തോ അല്ലങ്കില്‍ വിത്തുകള്‍ പാകിയിരിക്കുന്ന ട്രേ വലിയൊരു പാത്രത്തില്‍ ഇറക്കി വെച്ച് അതില്‍ അല്‍പം വെള്ളം ഒഴിച്ച് കൊടുക്കുകയോ ചെയ്യുക
NOTE : ഒരു കാരണവശാലും വെള്ളം നേരിട്ട് ഒഴിച്ച് കൊടുക്കരുത്. സ്പ്രേ ചെയ്തോ അല്ലങ്കില്‍ വിത്തുകള്‍ പാകിയിരിക്കുന്ന ട്രേ വലിയൊരു പാത്രത്തില്‍ ഇറക്കി വെച്ച് അതില്‍ അല്‍പം വെള്ളം ഒഴിച്ച് കൊടുക്കുകയോ ചെയ്യുക.