top of page
Writer's pictureAjith Joseph

രാമച്ചം നടില്‍രിതിയും ഗുണങ്ങളും


ആയുര്‍വേദ ചികിത്സകളില്‍ ഒഴിച്ച് കുട്ടാന്‍ സാധിക്കാത്ത സുഗന്ധമുള്ള


പുല്‍വര്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ് രാമച്ചം. വിട്ടാവശത്തിനും അതുപോലെ കൃഷി ആവശ്യത്തിനുമായി നമുക്ക് രണ്ടു രിതില്‍രാമച്ചം വളര്‍ത്താന്‍സാധിക്കും. പണ്ട് കാലങ്ങളില്‍കിണറ്റിളിറങ്ങുന്ന വെള്ളത്തെ ശുദ്ധികരിക്കാനായി കിണറിനു ചുറ്റും രാമച്ചം ചെടികള്‍നാട്ടു പിടിപ്പിക്കുന്നത് സര്‍വ സാധാരണമായിരുന്നു. രാമച്ചം ചെടികളുടെ വേരുകള്‍മറ്റു പുല്‍ചെടികളില്‍നിന്നും വത്യസമായി കുറച്ച് ആഴയത്തില്‍ഇറങ്ങി വളരുന്നവയാണ് അതുകോണ്ട് തന്നെ ഇവ പ്രധാനമായും മണ്ണൊലിപ്പ് തടയുന്നതിനായും വെള്ളം തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് ഇറങ്ങുന്നതിനും സഹയിക്കുന്നു. എന്നിരുന്നലും ഇവയുടെ നമ്മുടെ അടുത്തുള്ള ലോക്കല്‍മാര്‍ക്കറ്റ്‌വിലയിരുത്തിയ ശേഷം മാത്രം വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി തുടങ്ങുന്നതാകും നല്ലത്.


വീഡിയോ കാണാം


നടില്‍രിതി


മെയ്‌മുതല്‍ജൂണ്‍വരെയുള്ള സമയങ്ങളിലാണ് രാമച്ചം ചെടികള്‍പൊതുവെ നടുന്നത്. ഇവയുടെ മാത്രാ സസ്യത്തില്‍നിന്നും പൊട്ടി മുളച്ചു വരുന്ന പുതിയ തൈകളാണ് നടില്‍വസ്തു. ഗ്രോ ബാഗ്‌, ചാക്ക് , ചട്ടികള്‍, നിലത്തും ഇവ നമുക്ക് വളര്‍ത്താന്‍സാധിക്കും.


ചട്ടി , ചാക്ക്,, ഗ്രോ ബാഗ്‌എന്നിവയില്‍രാമച്ചം നടുമ്പോള്‍മണല്‍, മണ്ണ് , ചാണകപ്പൊടി / ആട്ടിന്‍വളം എന്നിവ 60 : 20 : 20 അനുപാതത്തില്‍കുട്ടി യോജിപ്പിച്ച് വേണം നടാന്‍. രാമച്ചം ചെടിയുടെ വിപണന സാധ്യതയുള്ള ഭാഗം എന്ന് പറയുന്നത് വെരായതിനാല്‍ചെടിയുടെ നല്ല രിതിയിലുള്ള വെരോട്ടതിനു നല്ല ഇളക്കമുള്ള മണ്ണ് നല്‍കാന്‍ശ്രദ്ധിക്കണം. കേരളത്തിലെ എല്ലാ കലവസതയിലും രാമച്ചം വളര്‍ത്താന്‍സാധിക്കും. വെയിലും നനവുമുള്ള മണ്ണാണ് ഇവയിക്ക് ഏറ്റവും നല്ലത്.


വളപ്രയോഗം


രാമച്ചം വിട്ടാവശത്തിനു വളര്‍ത്തുമ്പോള്‍കാര്യമായ വളപ്രയോഗത്തിന്‍റെ ആവശ്യമില്ല. നടുന്ന സമയത്ത് നല്‍കുന്ന അടി വളത്തിന്‍റെ ആവശ്യമെയുള്ളൂ ചെടികള്‍ക്ക്. കൃഷി അടിസ്ഥാനമായിയാണ് രാമച്ചം വളര്‍ത്തുന്നത് എങ്കില്‍ചെടികള്‍ക്ക് യുറിയയും പൊട്ടാഷും വളങ്ങള്‍നല്‍കേണ്ടി വരും.


ഉപയോഗം


രാമച്ചം ചെടികളുടെ വരും തൈകളും വിപണന സാധ്യതകളുള്ളവയാണ്. രാമച്ചം ചെടികളുടെ വേരില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന തൈലം, കുളിക്കുന്നതിനവശമായ ചകിരി, വിശറി, കര്‍ട്ടന്‍, മുറം, കുട്ട, ദാഹ ശമനിയായും നമുക്ക് ഉപയോഗിക്കാന്‍സാധിക്കും.


വിളവെടുപ്പ്


രാമച്ചം ചെടികള്‍ഒന്നര വര്‍ഷമാകുന്നതോടെ വിളപെടുപ്പിനു തയാറാകും. രാമച്ചം ചെടികള്‍വേരോട്കൂടെ കിളച്ചെടുത്തത്തിനു ശേഷം നന്നായി കഴുകി രാമച്ചം വേരുകള്‍മുറിച്ചെടുത്ത് സുക്ഷിക്കാം. ഇങ്ങനെ സുക്ഷിക്കുന്ന വേരുകള്‍ഒരു വര്‍ഷം വരെ കേടുകുടതെ സംരക്ഷിക്കാന്‍നമുക്ക് സാധിക്കും.

34 views0 comments

Comments


bottom of page