സംസ്ഥാനകൃഷിവകുപ്പിൻ്റെ പന്തളം കടയ്ക്കാട് കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തിലെ ഒരേക്കറിൽ നട്ടുവളർത്തിയ 42 റമ്പൂട്ടാൻ മരങ്ങളിലെ കായ്കൾ ലേലം ചെയ്തു. ലേലം എടുത്തത് ചെങ്കോട്ട സ്വദേശി കുമാറാണ്. ഇത്തവണ രണ്ടുലക്ഷത്തി പന്ത്രണ്ടായിരം രൂപയ്ക്കാണ് ലേലം ചെയ്തത് നൽകിയത്. ചിലതിൽ പഴുത്ത് തുടങ്ങിയിട്ടുണ്ട്. വല ഇട്ട് നിറുത്തിയിരിക്കുകയാണ് ഇവ .15മരങ്ങളിലെ കായ്കൾ വിളഞ്ഞെങ്കിലും പഴുത്ത് വിളവെടുക്കാൻ ഒരാഴ്ച കൂടിയെങ്കിലും വേണ്ടിവരും.
പക്ഷികളിലും മറ്റ് ജീവികളിൽ നിന്നും സുരക്ഷിതമായി സംരക്ഷിച്ച് വല ഇട്ട് നിറുത്തിയിരിക്കുകയാണ് റമ്പൂട്ടാൻ കായ്കളെ.
എൻ 18 ഇനത്തിൻ പെട്ട അത്യുത്പാദന ശേഷിയുള്ള ഇനമാണ് ഇവിടെയുള്ളത് .മലേഷ്യൻ ഫലമായ റമ്പൂട്ടൻ ഇപ്പോൾ നമ്മുടെ നാട്ടിലും വ്യാപകമായി ആളുകൾ നട്ടുവളർത്തുന്നു. മറ്റ് പല ഫലങ്ങളും വാങ്ങാൻ എത്തുന്ന കച്ചവടക്കാർ റമ്പൂട്ടാൻ പൂത്ത് കായ്കളാകുന്നതോടെ വന്ന് വിലപറഞ്ഞ് ഉറപ്പിച്ചിട്ടു പോകും. വാങ്ങുന്നവർ തന്നെ പകുതി വിളവാകുമ്പോൾ നൈലോൺ നിർമ്മിതവലകൾ കൊണ്ട് മൂടിഇട്ട് സുരക്ഷിതമായി നിറുത്തും. പഴുക്കുമ്പോൾ വിളവെടുപ്പ് തുടങ്ങും. ഫാമിൽ 20 എണ്ണത്തിലേ വല ഇട്ടിട്ടുള്ളൂ. ബാക്കി പാകമായി വരുന്നതേയുള്ളു. അപ്പോൾ അതിനും വല ഇടും.
15 ഏക്കറിൽ കരിമ്പ് കൃഷി
25 ഏക്കറുള്ള ഫാമിൽ 15 ഏക്കറിൽ കരിമ്പ് കൃഷി ചെയ്യുന്നു. ഇത് വിളയുമ്പോൾ വെട്ടി ഇവിടെ തന്നെ ആട്ടി പന്തളം ശർക്കര എന്ന പേരിൽ വില്പന നടത്തും.വിവിധയിനം പശുക്കളെയും വളർത്തുന്നു. കൂടാതെ തേങ്ങകൾ പാകി കിളിർപ്പിച്ച് തെങ്ങും തയ്യ്, കരുമുളക് വള്ളി പാവൽ, പടവലം, പയർ, വഴുതന, പച്ചമുളക്, ഏത്തവാഴ ഉൾപ്പെടെ പല തരം വാഴയും കാർഷിക വിളകളും കൃഷി ചെയ്യ്ത് വിത്തുകൾ ശേഖരിച്ച് കൃഷി ഭവനുകളിലൂടെ വിതരണം ചെയ്യുണ്ട്.
മുൻവർഷങ്ങളിലും ഇവ കായിച്ചിരുന്നെങ്കിലും ഇത്രയും വലിയ വിലക്ക് വില്പന നടത്തുന്നത് ആദ്യമായിട്ടാണ്. 2014 മുതൽ കായ്കൾ ഉണ്ടായി തുടങ്ങി.
എഴുതിയത് : എം. എസ് വിമൽ കുമാർ
(കൃഷി ഓഫീസർ )
コメント