Ajith Joseph
പൂന്തോട്ടം മനോഹരമാക്കാന്‍ റിയോ - RHOEO ചെടികള്‍
കുറഞ്ഞ പരിപാലനത്തില്‍ കുടുതല്‍ നാള്‍ നിലനില്‍ക്കുന്ന ഇലചെടികള്‍ക്ക് പ്രചാരം കുടിവരുന്ന സമയമാണ്. ഇത്തരം ആള്‍ക്കാര്‍ക്കും അതുപോലെ വളരെ കുറഞ്ഞ സ്ഥലത്തും വിടുകളുടെയും കെട്ടിടങ്ങലുടെയും അകത്തളങ്ങളിലും ഒരേപോലെ വളര്‍ത്താന്‍ സാധിക്കുന്നതുമായ ഒരു ഇല ചെടിയാണ് റിയോ ചെടികള്‍ (Rhoeo).
കുടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഈ വീഡിയോ കാണുക.
ചെടി ചുവട്ടില്‍ ഉണ്ടാകുന്ന തൈകള്‍ മാറ്റി നട്ടാണ് റിയോ ചെടികളുടെ പുതിയ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. വെയിലുള്ള സ്ഥലങ്ങളിലും അതുപോലെ തന്നെ അകത്തളങ്ങളിലും ഒരേ പോലെ വളര്‍ത്താന്‍ സാധിക്കുന്ന റിയോ ചെടികളെ അവയുടെ നിറത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയുന്നത്. റിയോ ചെടികളുടെ ഇലകള്‍ രണ്ടോ അതിലദികമോ നിറങ്ങലോട് കുടിയതാണ്.

മണ്ണും ഏതെങ്കിലും ജൈവ വളവും (ചാണകപ്പൊടി / അട്ടിന്പുഴുക്ക / കമ്പോസ്റ്റ്) 3:1 ഏന്ന അനുപാതത്തില്‍ കുട്ടി കലര്‍ത്തിയ മിശ്രിതത്തില്‍ റിയോ ചെടികളുടെ തൈകള്‍ നടാവുന്നതാണ്. രണ്ടോ മുന്നോ മാസത്തില്‍ ഒരിക്കല്‍ റിയോ ചെടികള്‍ക്ക് ഏതെങ്കിലും ദ്രാവക രൂപത്തിലുള്ള ജൈവ വളങ്ങലോ അല്ലങ്കില്‍ NPK 19:19:19 ഇവയില്‍ ഏതെങ്കിലും നല്‍കാവുന്നതാണ്.

ചെറിയ സ്ഥലങ്ങള്‍ മോടികുട്ടുന്നതിനും, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാനും , പൂന്തോട്ടത്തിലെ ഏതെങ്കിലും ഒരു ഭാഗം ഏടുത്തു കാണിക്കുന്നതിനും അതുപോലെ തന്നെ മരങ്ങളുടെ ചുവട്ടിലും ഇവയെ നല്ല രിതിയില്‍ വളര്‍ത്താന്‍ സാധിക്കും. കട്ടിയേറിയ വെയില്‍ കിട്ടുന്നതല്ലാത്ത ഏതൊരു സ്ഥലങ്ങളിലും റിയോ ചെടികള്‍ നല്ല രിതിയില്‍ വളരും. ചിരട്ട കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഇത്തരം ഹന്ഗിംഗ് ചട്ടികളിലും ഇവയെ നല്ല രിതിയില്‍ വളര്‍ത്താന്‍ സാധിക്കും.
ചിരട്ട കൊണ്ടുള്ള ഹന്ഗിംഗ് ചട്ടി ഉണ്ടാക്കുന്നത് എവിടെ കാണാം.
മിതമായ ഏല്ലാടിവസവുമുള്ള നന റിയോ ചെടികള്‍ ഇഷ്ട്ടപെടുന്നു. ചെടി ചുവട്ടില്‍ കുറച്ചു തണുപ്പ് നില്‍ക്കുന്നത് റിയോ ചെടികള്‍ക്ക് വളരുന്നതിന് സഹായകമാണ്. ഏന്നിരുന്നാലും കുടുതല്‍ വെള്ളവും കുടുതല്‍ വെയിലും റിയോ ചെടികളുടെ നാശത്തിനു കാരണമാകും.അതേ പോലെ റിയോ ചെടികളെ നിലത്തു നടുമ്പോള്‍ വെള്ളം ചെടി ചുവട്ടില്‍ കെട്ടി നില്‍ക്കാത്ത വിധത്തില്‍ വേണം നടാന്‍.