top of page
  • Writer's pictureAjith Joseph

നഴ്‌സറി പോട്രേകളിൽ വിത്തുകൾ മുളപ്പിക്കുമ്പോൾ


എഴുതിയത് : Venu Gopal


വിത്ത് മുളപ്പിക്കുന്ന പ്രക്രിയയ്ക്ക് സഹായകമാണ് ചെറിയ പോട്രെകൾ. അതായത് ഒരു കാരണവശാലും വളർത്താൻ വേണ്ടിയാകരുത് പോട്രെകൾ എന്നർത്ഥം..




പോട്രെകൾ തന്നെ പല വലുപ്പത്തിലുണ്ട്.. പത്തു സെന്റി വലുപ്പമുള്ളവ വരെ കാണാം. 20 സെന്റി വലുപ്പമുള്ള പ്ലാസ്റ്റിക് ബാഗുകളും ഉണ്ട്.


ചെടികളുടെ ഇനം അനുസരിച്ച് ആയിരിക്കണം പോട്രെകളുടെ വലുപ്പം നിശ്ചയിക്കേണ്ടത്. ചെറിയ വിത്തുകൾ, മുളച്ചാലും നാലില വരുന്നതുവരെ പോട്രെകളിൽ ഇരുന്നു തൊട്ടടുത്തുള്ള ചെടികളുമായി മുട്ടി നിൽക്കില്ല എന്ന വലുപ്പത്തിൽ വളരുന്നവ ചെറിയ പോട്രെകളിലും എന്നാൽ നാലില ആകുന്നതോടെ വലുപ്പം വെക്കുകയും തൊട്ടടുത്ത കുഴിയിലെ ചെടിയുമായി പരസ്പരം മുട്ടി വശങ്ങളിലേക്കോ ഇലകളുടെ വലുപ്പം കാരണം പ്രകാശം ലഭിക്കാതിരിക്കുകയോ സംഭവിക്കാവുന്ന വലുപ്പമുള്ളവ അഞ്ചു സെന്റി പത്തു സെന്റി എന്നീ വലുപ്പങ്ങളിലുള്ള നഴ്‌സറി പോട്രെകളിലോ പ്ലാസ്റ്റിക് ബാഗുകളിലോ ആയിരിക്കണം.


മൂന്നു സെന്റി വലുപ്പമുള്ള ചെറിയ പോട്രെകൾ വെള്ളരി, മത്തൻ കുമ്പളം, പടവലം, പാവൽ എന്നിങ്ങനെയുള്ള ചെടികളുടെ വിത്തുകൾ മുളപ്പിക്കുന്നത് ഒഴിവാക്കണം. വിത്തുകൾ മുളച്ചു കിട്ടുംവരെ മതി അതിനു ശേഷം വലിയ ബാഗിലേക്ക് മാറ്റി നടുന്ന പദ്ധതിക്കാണെങ്കിൽ ചെറിയ പോട്രേകൾ ഉപയോഗിക്കുകയും ചെയ്യാം.


മുളച്ചു വന്നു ഇലകൾ തമ്മിൽ മത്സരം ഉണ്ടാകരുത് എന്ന് ചിന്തിച്ചാൽ മതി.


എന്നാൽ ചെണ്ടുമല്ലി പോലുള്ള ചെറിയ ചെടികളുടെ വിത്തുകൾ മുളപ്പിക്കാൻ ഇത്തരം ചെറിയ പോട്രെകൾ സഹായകമാണ്. എങ്കിൽ പോലും നാലില ആറില വരുന്നതോടെ മാറ്റി നടുകയും വേണം. അല്ലായെങ്കിൽ ചെറിയ പോട്രെകളിൽ സംഭവിക്കാവുന്ന പോഷക കുറവുകൾ കാരണം ശോഷിക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ വേരുകൾ വളഞ്ഞു പോകാനുള്ള ( വലിയ ചെടിയായി വളരുന്നവയുടെ ടാപ്പ് റൂട്ട്) സാധ്യതയും ഉണ്ടാകാമല്ലോ.


അതേസമയം പപ്പായ പോലുള്ള വിത്തുകൾ മുളപ്പിക്കാൻ തീർച്ചയായും ഇരുപതു സെന്റി വലുപ്പമുള്ള പ്ലാസ്റ്റിക് ബാഗുകൾ നിര്ബന്ധമാണ്.


ഒരു സെന്റി വലുപ്പമുള്ള ഇഞ്ചി വിത്തുകൾ മുളപ്പിക്കുന്ന ഒരു രീതിയുണ്ട്. അതിനാകട്ടെ ചെറിയ പോട്രേകൾ ഉപയോഗിച്ച് മുള വിരിയും വരെ വെക്കുകയും ശേഷം വലിയ ബാഗിലേക്ക് മാറ്റി വെക്കുകയും വേണം..


Photo : Shereefa Pazhayannur Tcr


8 views0 comments
bottom of page