ജോവർ /മണിച്ചോളം /sorghum bicolor

ഏഴുത്ത് : Ramla Sidhikനെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണ് ജോവർ /മണിച്ചോളം. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങൾ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകൾ മുറിച്ച് കന്നുകാലികൾക്ക് ഭക്ഷണമായി നല്കുന്നു. മിതമായി മഴ ലഭിക്കുന്നയിടങ്ങളിലാണ് ജോവാർ നന്നായി വളരുന്നത്. പക്ഷെ നമ്മുടെ കേരളത്തിലും ഇവ നല്ലപോലെ ഉണ്ടാവുന്നുണ്ട്.


ഗ്രോബാഗിലും നിലത്തും ഇവ നടാം. പ്രത്യേകിച്ച് ഒരു നടീൽ രീതി ഒന്നും ഇല്ല. ഞാൻ എല്ലാ തൈകളും നടുന്ന പോലെ നട്ടു. മൂപ്പായാൽ വെള്ള കളർ ആവും. മൂപ്പെത്തുന്ന വിളയെ പക്ഷിശല്യത്തിൽനിന്നു രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിളവെടുക്കുമ്പോൾ ആദ്യം കതിർക്കുലകൾ മാത്രമായി മുറിച്ചെടുക്കുന്നു; പിന്നീടാണ് ചെടിക്കുറ്റികൾ മുറിച്ചെടുക്കുന്നത്. മെതിക്കുന്നതിനുമുമ്പ് വലിപ്പവും നിറവുമുള്ള മെച്ചമായ കതിർക്കുലകൾ തിരഞ്ഞെടുത്ത് വിത്തിന് സൂക്ഷിക്കുകയാണ് പതിവ്.


കാലിത്തീറ്റയ്ക്കുവേണ്ടി കൃഷിചെയ്യപ്പെടുമ്പോൾ സസ്യം പുഷ്പിക്കുന്നതിനു മുമ്പ് കൊയ്തെടുക്കുന്നു. തീരെ ഇളം പ്രായത്തിൽ കൊയ്തെടുത്താൽ വിഷമയമുള്ള പ്രസ്സിക് ആസിഡ് ഇതിൽ ഉണ്ടാകാനിടയുണ്ട്. കാലിത്തീറ്റ പച്ചയായോ ഉണക്കിയോ ഉപയോഗിക്കുന്നു. അധികവും ഉണക്കി സൂക്ഷിച്ചുപയോഗിക്കുകയാണ് പതിവ്.

പ്രമേഹരോഗികൾക്കും കുട്ടിക്കൾക്കും ഒരു പോലെ ഗുണകരമാണ്. ഇഡ്‌ഡലി അല്ലെങ്കിൽ ദോശ തയാറാക്കി കഴിച്ചു നോക്കൂ. പ്രഭാതഭക്ഷണം കൂടുതൽ രുചികരവും ആരോഗ്യകരവുമാകട്ടെ.

ചേരുവകൾ മണിച്ചോളം -1 കപ്പ് ഇഡ്ഡലി അരി - ½ കപ്പ് ഉഴുന്ന് - ¾ കപ്പ് ഉലുവ - ½ ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ ഒരു പാത്രത്തിൽ ഉപ്പ് ഒഴികെ എല്ലാ ചേരുവകളും ചേർത്ത് കഴുക്കി 4-6 മണിക്കൂർ കുതിരാൻ വെക്കുക. ∙ കുതിർന്നതിനു ശേഷം ഉപ്പ് ഒഴികെ ഉള്ള എല്ലാ ചേരുവകളും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ / ഇഡ്ഡലി മാവു പരുവത്തിൽ അരച്ച് എടുക്കുക. ∙ 8 മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക . പൊങ്ങി വന്ന മാവിൽ ഉപ്പ് ചേർത്ത് ഇളക്കി ദോശ / ഇഡ്ഡലി ഉണ്ടാകാവുന്നതാണ് . ∙ സാധാരണ ദോശ / ഇഡ്ഡലിയിൽ നിന്നും രുചിയിൽ വലിയ വ്യത്യാസമില്ലെങ്കിലും ആരോഗ്യ കാര്യത്തിൽ ഇത് ഒരുപാട് മുന്നിൽ ആണ്

67 views0 comments