കള്ളിമുള്‍ വിഭാഗത്തില്‍ പെട്ട വെള്ളം കുറച്ചു മാത്രം ആവശ്യമുള്ള ചെടികളാണ് സെക്ക്യൂലൻഡ് ചെടികള്‍. വിടിന്റെ അകത്തളങ്ങളിലും ഇവ നല്ലരിതിയില്‍ വളര്‍ത്താന്‍ സാധിക്കുമെന്നതും കാണാനുള്ള അഴകുമാണ് സെക്ക്യൂലൻഡ് ചെടികളെ ഇത്രയും ജനകിയമാക്കുന്നത്. എത്ര ഇടുങ്ങിയ സ്ഥലങ്ങളിലും ഈ ചെടികള്‍ നല്ലരിതിയില്‍ നമുക്ക് വളര്‍ത്താന്‍ സാധിക്കും. സെക്ക്യൂലൻഡ് ചെടികള്‍ക്കായുള്ള നടില്‍ മിശ്രിതം തയാറാക്കുമ്പോള്‍ നല്ല ശ്രദ്ധ വേണ്ടത് അത്യാവശമാണ്. നമ്മുടെ ഒരു അശ്രദ്ധ ചിലപ്പോള്‍ സെക്ക്യൂലൻഡ് ചെടികളെ തന്നെ നശിപ്പിച്ചു കളയാന്‍ സാധ്യതയുണ്ട്. വളരെ മൃദുലമായ ചെടികളാണ് സെക്ക്യൂലൻഡ് ചെടികള്‍ അതിനാല്‍ തന്നെ ചെടിയുടെ ഓരോ പരിചരണവും ശ്രദ്ധിച്ചു വേണം ചെയ്യാന്‍.
മണ്ണ് തയ്യാറാക്കുന്ന വിധം
സെക്ക്യൂലൻഡ് ചെടികള്‍ക്ക് നിര്‍വാര്‍ച്ച നല്ല രിതിയില്‍ ഉറപ്പുവരൂത്തുന്നതിനായി പോടിംഗ് മിക്സില്‍ കുടുതല്‍ അളവില്‍ ആറ്റുമണ്ണാണ് ഉപയോഗിക്കേണ്ടത്. അറ്റുമണ്ണ്, വേപ്പിന്‍പ്പിണ്ണാക്ക്, ഏല്ലുപോടി, കരിക്കട്ട എന്നിവ 80:5:5:10 എന്ന അനുപാതത്തില്‍ ചേര്‍ത്താണ് സെക്ക്യൂലൻഡ് ചെടികള്‍ക്കാവശ്യമായ മണ്ണ് തയ്യാറാക്കുന്നത്. കരിക്കട്ട ഇടുന്നത് കൊണ്ട് ചെടിയുടെ ചുവട്ടിലെ മണ്ണ് തറയാതിരിക്കുന്നതിനും അതുപോലെതന്നെ ഒരു ആന്റി ഫങ്കലായും ഇതു പ്രവര്‍ത്തിക്കുന്നതിനു സഹായിക്കും. സെക്ക്യൂലൻഡ് ചെടിയുടെ മണ്ണ് തയ്യാറാക്കുമ്പോള്‍ ഒരു കാരണവശാലും വേപ്പിന്‍പ്പിണ്ണാക്ക്, ഏല്ലുപോടി എന്നിവയുടെ അനുപാതം കുടാന്‍ പാടില്ല. ഇവയുടെ അളവ് കുടിയാല്‍ നടുന്ന ചെടികള്‍ നശിക്കുന്നതിനു കാരണമാകും.
സെക്ക്യൂലൻഡ് ചെടികള്‍ നടുന്നതിനായി ചകിരി ചോര്‍ ഉപയോഗിക്കാമെങ്കിലും അതിന്‍റെ അളവ് ഒട്ടും തന്നെ കുടാതെ ശ്രദ്ധിക്കണം. ചകിരിചോറിന്‍റെ അളവ് കുടിയാല്‍ ചെടിചോട്ടിലുള്ള വെള്ളത്തിന്റെ അളവ് കുടുന്നതിനു കാരണമാകും. സെക്ക്യൂലൻഡ് ചെടികള്‍ നടാനായി ചകിരി ചോറും ഉപയോഗിക്കുന്നു എങ്കില്‍ മണ്ണിലെ വെള്ളത്തിന്റെ അളവ് നോക്കി വേണം ചെടികള്‍ക്ക് നനയ്ക്കുന്നത്.
ഇങ്ങനെ തയ്യാറാക്കിയ മണ്ണിലേക്ക് ചെടി നട്ടതിനു ശേഷമോ അല്ലങ്കില്‍ മണ്ണിനോട് ഒപ്പമോ കുറച്ച് ആന്റി ഫങ്കല്‍ പൊടിയുടെ ചേര്‍ക്കുന്നത് ചെടി നശിക്കാതിരിക്കുന്നതിനു സഹായിക്കും.
Comentários