top of page
Writer's pictureAjith Joseph

വേനല്‍ക്കാലത്ത് പൂക്കള്‍ ഉണ്ടാകുന്ന പൂച്ചെടികള്‍ ഇവയൊക്കെയാണ്


വേനല്‍ക്കാലത്തെ വെയിലേറ്റ് വാടാത്ത ധാരാളം പൂക്കളാല്‍ നിറഞ്ഞു നിക്കുന്ന പൂന്തോട്ടം എല്ലാ ഉദ്യാനപ്രമികളുടെയും ആഗ്രഹമാണ്. വേനല്‍ക്കാലത്ത് നന്നായി പൂക്കള്‍ തരുന്ന കുറച്ചു പൂച്ചെടികളെ നമുക്ക് പരിചയപ്പെടാം.


ലന്തനാ

കൊങ്ങിണിപ്പൂവ്, ഈടമക്കി, ഓടിച്ചുകുത്തി, അരിപ്പൂവ്, വേലിപ്പരത്തി, കമ്മൽപ്പൂവ് എന്നീ പ്രാദേശികനാമങ്ങളിൽ അറിയപ്പെടുന്നു. ഈ ചെടിയുടെ ശാസ്ത്രീയ നാമം (ലന്തനാ) Lantana എന്നാണ്. ചെടികളുടെ കുറച്ചുമൂപ്പുള്ള തണ്ടുകള്‍ കിളിപ്പിചെടുക്കാവുന്നതാണ്


ചെണ്ടുമല്ലി / ബന്ദി

വേനല്‍ പൂക്കളില്‍ പ്രധാനിയാണ്‌ ബന്ദി ചെടികള്‍. വിത്തുകള്‍ പാകിയോ വേര് പിടിപ്പിച്ച തൈകള്‍ നട്ടോ നമുക്ക് പുതിയ തൈകള്‍ തയാറാക്കിയെടുക്കാവുന്നതാണ്.


കുടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക



റോസ്

എല്ലാ സമയത്തും പൂക്കള്‍ ലഭിക്കുമെങ്കിലും വെയില്‍ കാഞ്ഞു നിന്ന് വളരുന്ന ചെടികളില്‍ ഈ വേനല്‍ക്കാല സമയത്ത് ധാരാളം പൂക്കള്‍ ലഭിക്കും. ശരിയായ വളപ്രയോഗവും കൊമ്പ് കൊതലും കൊണ്ട് തന്നെ നമുക്ക് റോസാ ചെടികളില്‍ നന്നായി പൂക്കള്‍ പിടിപ്പിക്കാന്‍ സാധിക്കും. ഫെബ്രുവരിക്ക് മുന്‍പേ കോതിയൊരുക്കിയ തണ്ടുകള്‍ നന്നായി വേനല്‍ക്കാലത്ത് വളര്‍ന്നു പൂക്കള്‍ ഉണ്ടാകാന്‍ സഹായിക്കും.


ഗ്ലാഡിയോലസ്

ഉള്ളിപോലെയുള്ള കിഴങ്ങുകൾ നട്ടുവളർത്തിയാണ് ഗ്ലാഡിയോലസ് തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്‌. ഒക്ടോബർ-നവംബർ മാസങ്ങളിൽ നട്ടാൽ മൂന്നുമാസംകൊണ്ട് ചെടികൾ പുഷ്പിക്കും. നീണ്ട തണ്ടുകളിൽ പൂക്കളുണ്ടാകുന്ന ഇവയ്ക്ക് ഒടിഞ്ഞു പോകാതിരിക്കാന്‍ താങ്ങുകള്‍ നല്‍കേണ്ടത് അതാവശ്യമാണ്. കിഴങ്ങുകളുടെ വലിപ്പമനുസരിച്ചാണ് ചെടിയുടെ വളർച്ചയും പുഷ്പിക്കലും.


ജമന്തി

നമ്മുടെ പൂന്തോട്ടങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട അലങ്കാര സസ്യങ്ങളിൽ ഒന്നാണ് ജമന്തി അഥവാ ക്രിസാന്തിമം . വിധ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഇന്ന് ജമന്തി ഇനങ്ങള്‍ ലഭ്യമാണ്. പുതിയ മുളകളും വേരുപിടിച്ച ശാഖകളും ചുവട്ടിൽ നിന്നും പൊട്ടിമുളയ്ക്കുന്ന തൈകളുമെല്ലാം നടാനായി ഉപയോഗിക്കാം. കൃത്യമായി ജലസേചനം നല്‍കിയാല്‍ ജമന്തി ചെടികളും നന്നായി ഈ സമയത്ത് പൂക്കള്‍ ഉണ്ടാകും


സെലോഷ്യ

കോഴിവാലൻ എന്നറിയപ്പെടുന്ന സെലോഷ്യ ചെടികള്‍ ഈ വേനല്‍ക്കാലത്ത് നന്നായി പൂക്കള്‍ തരുന്ന മറ്റൊരു ചെടിയാണ് .വിത്ത് പാകി മുളപ്പിച്ചാണ് പുതിയ തൈകള്‍ വളര്‍ത്തിയെടുക്കുന്നത്.


വാടാമല്ലി

ചുവപ്പ്, മജന്ത, വെള്ള, പിങ്ക് എന്നീ നിറങ്ങളിൽ കാണുന്ന ചെടിയാണ് വാടാമല്ലി. ഇതില്‍ ചുവപ്പ് നിറത്തിനാണ് ഇന്നു ആളുകള്‍ കുടുതലുള്ളത്. അധികം പരിപാലനങ്ങൾ ഇല്ലാതെതന്നെ വാടാമല്ലി നന്നായി പുഷ്പിക്കും. വിത്തു പാകി മുളപ്പിച്ചും തൈകൾ നട്ടും ഇവ വളർത്തിയെടുക്കാം.


സീനിയ

അല്പം ശ്രദ്ധ കൊടുത്താല്‍ ധാരാളം പൂക്കൾ തരുന്ന ഒരു ചെടിയാണ് സീനിയ. പല വലിപ്പത്തിലും നിറത്തിലും ലഭ്യമായ ഇവയും ഈ വേനൽ കാലത്ത് ഇവ നന്നായി പൂക്കുന്ന ചെടികളാണ്.


ഡാലിയ

വേനൽക്കാലത്ത് വളർത്താന്‍ സാധിക്കുന്ന മറ്റൊരു പൂച്ചെടിയാണ് ഡാലിയ. വലിയ പൂക്കളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. കിഴങ്ങുകളും വേരുപിടിപ്പിച്ച തണ്ടുകളും നട്ട് ഡാലിയ വളര്‍ത്താന്‍ സാധിക്കും. നന്നായി ജൈവവളം ചെടിക്ക് നൽകുന്നതിനോടൊപ്പം കൃത്യമായി നന നൽകാനും ശ്രദ്ധിക്കണം.


ചെമ്പരത്തി

ഏറ്റവും എളുപ്പം വേനല്‍ക്കാലത്ത് വളര്‍ത്താന്‍ സാധിക്കുന്ന മറ്റൊരു ചെടിയാണ് ചെമ്പരത്തി ചെടികള്‍. കൃത്യമായ നന നല്‍കിയാല്‍ ഏതു ചെടിയും ഈ സമയങ്ങളില്‍ പൂക്കളിടും.

92 views0 comments

Comments


bottom of page