കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായതും കുറഞ്ഞ പരിചരണം കൊണ്ട് നല്ലരിതിയില്‍ വളര്‍ത്താന്‍ സാധിക്കുന്നതുമായ ഒരു പൂച്ചെടിയാണ് സണ്‍സെറ്റ് ബെല്‍. Sunset Bells / Chrysothemis pulchella / Black Flamingo എന്നി പേരുകളില്‍ അറിയപെടുന്ന ഈ ചെടി വെയില്‍ കുറവുള്ളതും ഈര്‍പ്പം നില്‍ക്കുന്നതുമായ ഏതുതരം മണ്ണിലും വളരെ വേഗത്തില്‍ പടര്‍ന്നു വളരുന്നതിനു കാരണമാകും.
കുടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക
ചെടിയുടെ ചുവട്ടില്‍ ഉണ്ടാകുന്ന ചെറിയ കിഴങ്ങുകളും അല്ലങ്കില്‍ ചെടിയുടെ കമ്പുകളും മുറിച്ചു വെച്ച് നമുക്ക് കുടുതല്‍ പുതിയ തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും. മണ്ണിലേക്ക് ചരിഞ്ഞു വീണു വളരുന്ന തണ്ടുകളില്‍ വേരുകള്‍ ഇറങ്ങുകയും ഇങ്ങനെ വേരോട് കുടിയ കമ്പുകള്‍ നമുക്ക് മുറിച്ചു വെച്ചും അല്ലാതെ അങ്ങനെതന്നെ ആ കമ്പുകള്‍ വളരാന്‍ നിര്‍ത്തിയും നമുക്ക് തൈകള്‍ പെട്ടന്ന് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
വലിയ രിതിയിലുള്ള വളപ്രയോഗം ഒന്നും തന്നെ Sunset Bells എന്ന ഈ ചെടികള്‍ക്ക് ആവശ്യമില്ല. വല്ലപ്പോളും നല്‍കുന്ന ഏതെങ്കിലും ജൈവ വളങ്ങള്‍ തന്നെ ഇവയിക്ക് വളരാനും പൂവിടാനും ധാരാളമാണ്. ഈര്‍പ്പമുള്ള മണ്ണും കുറച്ചു വെയിലും തന്നെ ഈ ചെടികള്‍ വളരാനും പൂവിടുന്നതിനും ധാരാളമാണ്.
ചിലന്തി , ഉറുമ്പ് പോലുള്ള ജീവികളുടെ ഉപദ്രവം ഈ ചെടികള്‍ക്ക് ഉണ്ടാകുമെങ്കിലും വലിയ പാടില്ലാതെ തന്നെ കുടുതല്‍ തൈകള്‍ ഉണ്ടാകുന്നതിനാല്‍ ഇത്തരം ജീവികളുടെ ഉപദ്രവം കാര്യമാക്കേണ്ടതില്ല ചെടി നനക്കുമ്പോള്‍ ചെടി മുഴുവനായും നനയുന്ന രിതിയില്‍ സ്പ്രേ ചെയ്തു വെള്ളം നല്‍കുന്നത് ഇത്തരം ജീവികളുടെ ഉപദ്രവം കുറയ്ക്കാന്‍ സഹായിക്കും. എന്നാലും ഇവയുടെ ഉപദ്രവം കുടുതലാകുന്നു എങ്കില്‍ വേപ്പെണ്ണ അല്ലെങ്കില്‍ സോപ്പ് മിശ്രിതം തളിച്ച് നല്‍കുന്നത് നല്ലതാണ്.
കുറഞ്ഞ പരിപാലനത്താല്‍ വളര്‍ത്താന്‍ സാധിക്കുന്നതും ധാരാളം തൈകള്‍ ഉണ്ടാകുന്നതും അതുപോലെ കാണാന്‍ മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതുമായ ഈ ചെടികളെ നമുക്ക് പുല്‍ത്തകിടികള്‍ക്ക് പകരമായിട്ട് വളര്‍ത്താന്‍ സാധിക്കും.
コメント