പുതുമഴ കിട്ടിക്കഴിഞ്ഞുള്ള അടുത്ത ദിവസങ്ങളാണ് കേരളത്തില്‍ പൊതുവേ തുവര നടാന്‍ പറ്റിയ സമയം. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ തുവര കൃഷി ഇന്ത്യയില്‍ ചെയ്തു തുടങ്ങിയതായി പറയപ്പെടുന്നു. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ തുവര പയര്‍ പണ്ടു നമ്മുടെ മുത്തച്ചന്മാരുടെ കാലത്ത് പാടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ധാരാളം കൃഷി ചെയ്തിരുന്നു. തുവര പയര്‍ ഉണങ്ങി പരിപ്പാക്കി ഏടുക്കുന്നതാണ് നമ്മള്‍ ഉപയോഗിക്കുന്ന സാമ്പാര്‍ പരിപ്പ്.
കുടുതലറിയാന്‍ വീഡിയോ കാണാം
കൃഷി ചെയ്യുന്ന വിധം
വെള്ളം കെട്ടി നില്‍ക്കാത്ത ഏതു സ്ഥലത്തും തുവര കൃഷി ചെയ്യാം. നല്ലരിതിയില്‍ കിളച്ച് കട്ടയുടച്ച് വേണം കൃഷിക്കാവശ്യമായ നിലമൊരുക്കാന്‍. മൂന്നടി അകലത്തിലായി കുഴികളെടുത്ത് വിത്ത് നടാം. കേരളത്തിന് ഏറ്റവും അനുേയാജ്യമായ തുവര ഇനം ബി.എസ്.ആര്‍ 1 ആണ്. സ്യൂഡോമോണസ് കലക്കി അതില്‍ എട്ടു മണിക്കൂര്‍ നേരം വിത്ത് മുക്കിവെച്ചതിന് ശേഷം പാകുന്നതാണ് നല്ലത്. റൈസോബിയം കള്‍ച്ചറും വാമും പുരട്ടുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും. നല്ല ഇടയകലമുണ്ടെങ്കില്‍ തുവര പന്തലിച്ചു വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. നട്ട് ആദ്യത്തെ അഞ്ചുമാസം നനയ്ക്കണം. പിന്നെ പൂത്തതിനു ശേഷമേ നന പുനരാരംഭിക്കേണ്ടതുള്ളൂ. വരള്‍ച്ചയാണ് തുവരയ്ക്ക് പൂക്കാനുള്ള പ്രചോദനം. നടുന്നതിന് പത്തുദിവസം മുമ്പ് കുഴിയിലും നട്ട് മൂന്നു മാസത്തിനു ശേഷവും ഒരു പിടി കുമ്മായം ചേര്‍ത്തു കൊടുക്കണം. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ ചാണകം/ ഏതെങ്കിലും ജൈവ വളം ചേര്‍ത്ത് മണ്ണ് കൂട്ടാം. ചെറുമരമായി വളരുന്ന ചെടി വര്‍ഷത്തില്‍ ഒരു തവണയെ കായ് ഉണ്ടാകുകയുള്ളൂ എങ്കിലും ധാരാളം പയറുകള്‍ നമുക്ക് കിട്ടും. പുതുമഴയത്ത് ശിഖരങ്ങള്‍ വെട്ടി വിട്ടാല്‍ വിണ്ടും കായ്ക്കും. ചെടിയായി വളരുന്നതിനാല്‍ വശങ്ങളില്‍ ചെടി.നടുന്നതാണ് ഉചിതം.
പരിപ്പ് എടുക്കുന്ന രീതി
ഏപ്രിലോട് കുടെ നട്ടാല്‍ സെപ്റ്റംബര്‍ മാസമാകുന്നതോടെ തുവര ചെടികള്‍ പൂത്ത് തുടങ്ങും. ഡിസംബര്‍-ജനുവരിയാകുമ്പോഴേക്കും കായ്കള്‍ മൂത്ത് പാകമാകും. തോരന്‍ വയ്ക്കാനും മറ്റും ഇളം പ്രായത്തില്‍ പരിക്കുന്നതാണ് ഉചിതം. തുവരവാള്‍ മുക്കാല്‍ ഭാഗം ഉണങ്ങിയാല്‍ മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലിപ്പൊഴിക്കാം. സാധാരണഗതിയില്‍ യാതൊരു തരത്തിലുമുള്ള കീടബാധയും തുവരയില്‍ കാണാറില്ല. ആഴത്തില്‍ വേരിറങ്ങുന്ന വിളയായതിനാല്‍ മണ്ണിളക്കമുള്ളതാക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കിറക്കാനും തുവരയ്ക്ക് കഴിയും. തെങ്ങിന്‍ തോപ്പില്‍ ഇടവിളക്കൃഷിയായും. വാഴക്കൃഷിക്ക് ജൈവ കളനിയന്ത്രണ മാര്‍ഗമെന്ന നിലയില്‍ ഇടവിളയായും തുവര നടാം. മരച്ചീനി കൃഷിയില്‍ കൂട്ടുവിള കൃഷിയായും ഉചിതമാണ്. പാലക്കാട്ടെ നെല്‍കര്‍ഷകര്‍ നെല്‍പ്പാടത്ത് വരമ്പുകളില്‍ തുവര വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. തരിശ് സ്ഥലങ്ങളില്‍ കളകളെ നിയന്ത്രിക്കുന്നതിനും മണ്ണിന്റെ ഫലപുഷ്ടി ഉയര്‍ത്താനും തുവര കൃഷി സഹായിക്കും
പോഷക സമ്പുഷ്ടം
പലതരം കറികളും മൂപ്പ് എത്താത്ത തുവര പയര്‍ കൊണ്ട് സ്വാദിഷ്ടമായ തോരന്‍, ഉപ്പേരി എന്നിവ പാകം ചെയ്യാനും സാധിക്കും. കഞ്ഞിക്കൊപ്പം കഴിക്കാന്‍ ഉത്തമമാണ് തുവര പയര്‍ തോരന്‍. ചില സമയങ്ങളില്‍ നല്ല വിലയാണ് തുവര പരിപ്പ് അഥവാ സാമ്പാര്‍ പരിപ്പിനുള്ളത്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് സ്ഥിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് തുവര പയര്‍.
Comentarios