top of page
  • Writer's pictureAjith Joseph

ഒരായിരം നക്ഷത്രങ്ങളുടെ ചെറുമരം അതെ Tree Of A Thousand Stars

എഴുത്ത് : Gladys Ponbala


കാപ്പി ചെടിയുടെ കുടുംബത്തിലെ കുഞ്ഞന്‍ ചെടി ആക്കാന്‍ കഴിയുന്ന സെരിസ ഫോയിറ്റിഡ. ചെടിമുഴുവന്‍ നക്ഷത്ര ങ്ങള്‍ കൊരുത്ത കണക്കേ വെള്ളപൂക്കള്‍ നിറച്ചും കാണും.


4 അടി പൊക്കത്തിനപ്പുറം ഈചെടി വളരില്ല. അതുകൊണ്ട് തന്നെ ഈ ചെടിയെ ബോണ്‍സായ് ആക്കിയാല്‍ വളരെ ഭംഗിയായിരിക്കും. വസന്തകാലം മുതല്‍ ശരത്കാലം വരെ ചെറിയ മനോഹരമായ കോളാമ്പിയുടെ ആകൃതിയിലെ വെളുത്ത പൂക്കളുണ്ടാകും Variegata ഇനങ്ങളുടെ ഇലയുടെ അറ്റം മഞ്ഞ നിറമായിരിക്കും.

Flore Pleno എന്ന ഇനത്തിന് ഇരട്ടപൂക്കളാണ് ഇവ 18 ഇഞ്ചിനപ്പുറം പൊക്കം വയ്ക്കാറില്ല.

Variegated pink ഇനത്തിന് പിങ്ക് നിറത്തിലെ പൂക്കളാണുണ്ടാവുക. ഇലകളുടെ അരികുകളില്‍ വെളുത്ത നിറമാണുണ്ടാവുക


ഈ ചെടികള്‍ക്ക് വളരെ കുറച്ച് പരിപാലനം മതിയാവും. പൂക്കളുണ്ടായശേഷം കൊമ്പുകളെ ശ്രദ്ധാപൂര്‍വ്വം കോതിഒതുക്കണം വര്‍ഷം മുഴുവന്‍ തിളങ്ങുന്ന പച്ചപ്പ് നല്‍ക്കാനിതു മതിയാവും.വളരെ സാവധാനം വളരുന്ന മഞ്ഞു റോസകള്‍ ഏകദേശം 12 വര്‍ഷത്തോളം നമ്മുടെ പൂന്തോട്ടങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കും

തെക്കുകിഴക്കന്‍ ഏഷ്യയും ജപ്പാനും ആണ് സ്നോ റോസെന്നും വിളിപ്പേരുള്ള സെരിസായുടെ ജന്മദേശം





നല്ലവെയിലുള്ള സ്ഥലങ്ങളില്‍ വളരെ പച്ചപ്പോടെ ഇവ വളരും.നീര്‍വാര്‍ച്ച ഉണ്ടായിരിക്കണം. പൂന്തോട്ടങ്ങളുടെ അരിക് മോടിപിടിപ്പിക്കാന്‍ കൂട്ടത്തോടെയോ ഒരു ചെടിച്ചട്ടിയില്‍ തന്നെ കൂട്ടമായി വളര്‍ത്തി പൂന്തോട്ടങ്ങളില്‍ ഈ സെരിസാ കൊച്ചിനെ വളര്‍ത്താം

37 views0 comments

Comments


bottom of page