ആദ്യം നമുക്ക് എന്താണ് സീഡിംഗ് ട്രേയെന്ന് നോക്കാം
വിത്തുകള്‍ പാകാനും മുളപ്പിക്കാനും ഉപയോഗിക്കുന്നതാണ് സീഡിങ് ട്രേ വിത്തുകള്‍ വളരെയെളുപ്പത്തില്‍ പാകാനും, മുളപ്പിക്കാനും പിന്നെ പറിച്ചു നടാനും ഇവ സഹായിക്കുന്നു. ഇതല്ലാതെ, പേപ്പര്‍ കപ്പുകള്‍, ഡിസ്പോസ്സിബിള്‍ കപ്പുകള്‍ , മുട്ട തോടുകള്‍, ചിരട്ടകൾ ഇവയും ഈ ആവശ്യത്തിനായി ഉപയോഗിക്കാം.
എന്താണ് ഇവ കൊണ്ടുള്ള ഗുണം എന്ന് ചോദിച്ചാല്‍ കുറെയധികം നേട്ടങ്ങള്‍ ഉണ്ട് എന്ന് തന്നെ പറയാം. ചെടിയുടെ വേരുകള്‍ മുറിയാതെ വളരെ എളുപ്പത്തില്‍ സുരക്ഷിതമായി മാറ്റി നടാം എന്നതാണ് ഏറ്റവും വലിയ മെച്ചം. കനത്ത മഴ പോലെയുള്ള സമയം ഈസി ആയി മാറ്റി വെക്കാം. വെറും നിലത്തു പാകിയാല്‍ ഇത് സാദ്യമല്ലല്ലോ.
വിത്തുപാകാൻ ഉപയോഗിക്കുന്ന മിശ്രിതം.
ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും നിറച്ചു വിത്തുകൾ പാകാം. ചെലപ്പോ ശര്യാകും. ചെലപ്പോ ശെര്യാവൂല്ല.
നമുക്കൊന്ന് ശെരിയാക്കി എടുത്താലോ???
സാധാരണ വിത്തുകൾ മുളപ്പിക്കുവാൻ, ഒരുപാട് വളങ്ങളോ കീടനാശിനികളോ ആവശ്യമില്ല. തുല്യ അളവിലെ മണ്ണ് ചാണകപ്പൊടി കൊക്കോപിറ്റ് എന്നിവ നന്നായി മിക്സ് ചെയ്തു വിത്തുകൾ പാകാം..
എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ
ഒരു കപ്പ് മേൽ മണ്ണ് ,. ഒരു കപ്പ് ചാണകപ്പൊടി ,ഒരു കപ്പ് മണ്ണിര കമ്പോസ്റ്റ് , രണ്ട് കപ്പ് ചകിരി ചോറ് , രണ്ട് കൈപ്പിടി സി പോം, ഒരു ടീ സ്പൂൺ വാം ഇതെല്ലാം ചേര്‍ത്ത് ഒരു വലിയ കണ്ണുള്ള അരിപ്പയിലൂടെ അരിച്ചു കട്ടകൾ ഉടച്ചു, നന്നായി യോജിപ്പിച്ചു ട്രേ കളിൽ നിറച്ചു വിത്തുകള്‍ പാകാം.. ഇങ്ങനെ പാകിയ വിത്തുകൾ അധികം വെയിൽ കൊള്ളാത്തിടത്തേക്ക് മാറ്റി വെക്കാം. അമിതമായി നനക്കേണ്ട ആവശ്യമില്ല.. രാവിലെയും വൈകിട്ടും വെള്ളം സ്പ്രേ ചെയ്‌താൽ മതിയാവും.. നന എപ്പോഴും ശ്രദ്ധിക്കുക. ഈർപ്പം നമ്മുടെ പരിസരങ്ങളുമായും, ട്രേ സൂക്ഷിച്ചിരിക്കുക രീതിയുമായും സ്ഥലവുമായും ബന്ധപ്പെട്ടിരിക്കും.
എഴുതിയത് : Mehru Anwar
Comments