Ajith Joseph
ഓണത്തിന് കുലവെട്ടാന്‍ നേന്ത്രവാഴ നടാന്‍ സമയമായി
മലയാളികള്‍ എന്നും ആവേശ പുര്‍വ്വം വരവേല്‍ക്കുന്ന ഒരു വികാരമാണ് ഓണമെന്നത്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഓണക്കാലം എന്നത് തങ്ങളുടെ കാര്‍ഷിക ഉത്പനങ്ങളുടെ വിപണന കാലമാണ്. ഓണക്കത്ത് ഏറ്റവും കുടുതല്‍ വില്പന നടക്കുന്ന ഒന്നാണ് നേന്ത്രക്കുലകള്‍. അതുകൊണ്ട് തന്നെ നേന്ത്രവാഴകള്‍ ഓണത്തിനോട് അനുബന്ധിച്ച് നട്ടാല്‍ അതിലുടെ നമുക്ക് നല്ലൊരു വരുമാനം കണ്ടെത്താന്‍ സാധിക്കും.
അടുത്ത വര്‍ഷത്തെ നേന്ത്രക്കുലകള്‍ക്കായി ഈ സെപ്റ്റംബര്‍ മാസം അവസാനത്തോടെ തന്നെ കൃഷിയിറക്കണം. നേന്ത്രവാഴകളുടെ മാത്രസസ്യത്തില്‍ നിന്നും പിരിച്ചെടുത്ത നല്ല കന്നുകളോ അല്ലങ്കില്‍ വാങ്ങിയിട്ടുള്ള ടിഷ്യൂകള്‍ച്ചര്‍ തൈകളോ നടാം.
നല്ല വാഴക്കന്ന് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചറിയാന്‍ ഈ വീഡിയോ കാണുക
തിരഞ്ഞെടുത്തിരിക്കുന്ന വാഴക്കന്നുകള്‍ ചാണകപ്പാലില്‍ നന്നായി മുക്കിയത്തിനു ശേഷം മുന്ന് നാലു ദിവസം ഇളം തണലത്തുവെച്ച് ഉണക്കിയ ശേഷം നടാവുന്നതാണ്.
വഴക്കന്നു നടുന്നതിനെക്കുറിച്ചറിയാന്‍ ഈ വീഡിയോ കാണുക.
ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് നടുന്നതെങ്കില്‍ ആവശ്യമായ കുഴികള്‍ ഏടുത്ത ശേഷം അടിവളം നല്‍കി രണ്ടു മുതല്‍ നാലു ദിവസത്തിന് ശേഷം തൈകള്‍ നടാവുന്നതാണ്. ഇങ്ങനെ നടുന്ന തൈകള്‍ വെയിലില്‍ വാടാതിരിക്കാന്‍ തണല്‍ നല്‍കേണ്ടത് അത്യാവശമാണ്. മഴയില്ലങ്കില്‍ തൈകള്‍ നന്നായി നനച്ചു കൊടുക്കേണ്ടതാണ്. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വൈകുന്നേരം വേണം തയാറാക്കിയിരിക്കുന്ന കുഴികളിലേക്ക് നടുന്നത്.