ഏഴുത്ത് : Harikumar Mavelikara
Assistant Agriculture Officer
ഓണത്തിന് വിളവെടുക്കുന്നതിനായി നവംബർ മാസം ആദ്യം നേന്ത്രവാഴ നട്ട് വിഷം തീണ്ടാത്ത നേന്ത്രക്കുല വിളവെടുത്ത് ഓണം ആഘോഷിക്കുവാനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കുക,
1. നല്ല സൂചി വാഴകന്നുകള്‍ മാത്രം നടുക. നടുമ്പോള്‍ മാണത്തിന് മുകളില്‍ 10 – 15 സെന്റി മീറ്റര്‍ ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകള്‍ ഭാഗം മുറിച്ചു കളയണം.
2. വേരുകളും, വലുപ്പമേറിയ പാർശ്വമുകുളങ്ങളും, കേടുള്ള മാണഭാഗങ്ങളും നീക്കം ചെയ്യണം. അതിനു ശേഷം ചാണകവും, ചാരവും ചേർത്തുണ്ടാക്കിയ കുഴമ്പില്‍ മുക്കിയെടുത്ത മാണങ്ങള്‍ 3 - 4 ദിവസം വെയിലത്ത് ഉണക്കണം,
3. ഉഴുതോ, കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കണം.
4. കുഴികളുടെ വലിപ്പം 50 : 50 : 50 സെന്റി മീറ്റര്‍. അസ്വകര്യം ഉള്ളവർക്ക് വൃത്താകൃതിയിലും തടം എടുക്കാം .
5. താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി കന്നു നടെണ്ടാതാണ്.
6. കുഴിയെടുത്തു തടം ഒന്നിന് 200 മുതല്‍ 300 gm വരെ നീറ്റുകക്ക മണ്ണില്‍ ചേർത്തിളക്കുക, അതിനുശേഷം മഴപെയ്തില്ലെങ്കില്‍ തടത്തില്‍ കുറച്ചു വെള്ളവും ഒഴിക്കുക.
7. ഒരാഴ്ച കഴിഞ്ഞ് കന്നു നടുമ്പോള്‍ മണ്ണില്‍ ചേർക്കുന്നതിനായി ചാണകപ്പൊടി , എല്ലുപൊടി, വെപ്പിൻപ്പിണ്ണാക്ക് മുതലായ ജൈവവളങ്ങള്‍ മണ്ണിൽ ചേർത്ത് കന്ന് നടാവുന്നതാണ്.
Σχόλια