വാഴയിലെ തടതുരപ്പന്‍ പുഴുവിനെ ജൈവ രിതിയില്‍ നിയന്ത്രിക്കാം

വാഴയെ ആക്രമിക്കുന്ന ചെല്ലി വർഗ്ഗത്തില്‍പ്പെട്ട ഒരു കീടമാണ് പിണ്ടിപ്പുഴു അഥവാ തടതുരപ്പൻ പുഴു.ഇംഗ്ലീഷില്‍ ഇതിനെ Banana Pseudostem Borer എന്നു പറയും. ഈ പുഴുക്കളുടെ മുതിർന്ന വണ്ടുകൾ വാഴയുടെ തടയിൽ (പിണ്ടിയില്‍) മുട്ടയിടുകയും ഇങ്ങനെ മുട്ട വിരിഞ്ഞു വരുന്ന പുഴുക്കളാണ് ആക്രമണകാരികൾ. വളര്‍ച്ചയെത്തിയ വണ്ടുകള്‍ ഇടുന്ന മുട്ടകള്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷം വിരിഞ്ഞ് പുഴുക്കളായി മാറുകയും . ഇങ്ങനെ പുറത്തിറങ്ങുന്ന പുഴുക്കള്‍ വാഴയുടെ തടയിൽ തുരന്നുകയറുകയും വാഴയുടെ തടഭാഗം മുഴുവൻ ദ്വാരങ്ങളുണ്ടാക്കി നശിപ്പിക്കുകയുമാണ്‌ ചെയ്യുക.


നാല് മാസം മുതൽ പ്രായമുള്ള വാഴ തൈകളിലാണ്‌ കുടുതലായും ഇവയുടെ ആക്രമണം കാണുന്നത്. തുടക്കത്തിൽ വാഴയുടെ പിണ്ടിയില്‍ ചെറിയ ദ്വാരങ്ങൾ കാണുകയും പിന്നീട് പശ പോലെയുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതായും കാണാം. ശരിയായ സമയത്ത് നിയന്ത്രണമാര്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വാഴ കുലയ്ക്കുന്ന സമയത്ത് കുലയുടെ ഭാരം താങ്ങാൻ കഴിയാതെ കുലയോടുകൂടി ആ വാഴ ഒടിഞ്ഞുവിണ് നശിച്ചു പോകും. ഇതില്‍ നിന്നും നമ്മുടെ വാഴകളെ സംരക്ഷിക്കുന്നതിനായി വാഴ നട്ട് നാലാം മാസം മുതൽ നിയന്ത്രിക്കണമാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.


ഏറ്റവും എളുപ്പമുള്ള ജൈവ നിയന്ത്രണ മാര്‍ഗമായ വേപ്പിന്‍ പിണ്ണാക്ക് നല്‍കുന്നത് എങ്ങനെയെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.
14 views0 comments