പരീക്ഷണാടിസ്ഥാനത്തിൽ തണ്ണിമത്തനുകൾ ബാർകോഡ് ചെയ്താണ് വിൽക്കുന്നത്. കസ്റ്റമേഴ്സിന് ഇതിലൂടെ കൃഷി രീതിയെ കുറിച്ച് മനസ്സിലാക്കുന്നതിനും കർഷകരെ മനസ്സിലാക്കുന്നതിനും സാധിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത.
കസ്റ്റമര്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് കഴിഞ്ഞാല്‍ എവിടെയാണ് ഈ തണ്ണിമത്തൻ കൃഷി ചെയ്‌തെന്നും കൃഷിയുടെ കൂടുതല്‍ ദൃശ്യങ്ങളും ലഭ്യമാകും. നമുക്ക് എങ്ങനെ തണ്ണിമത്തൻ കൃഷി ചെയ്യാമെന്ന വിവരങ്ങളും വീഡിയോയിലുണ്ട്. നമ്മുടെ നാട്ടില്‍ വിഷമടിക്കാതെ കൃഷി ചെയ്ത തണ്ണിമത്തന്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ ഇത്തരം സംവിധാനം സഹായിക്കുമെന്ന് സുജിത്ത് പറയുന്നു.
ബാര്‍കോഡ് പതിപ്പിക്കല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ കാർത്തികേയൻ.വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് സന്തോഷ് കുമാർ..കൃഷി ഓഫീസർ മറ്റു കൃഷി ഉദ്യോഗസ്ഥർ.വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുത്തു.
Comments