കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ളതും അതുപോലെ വീടുകളിൽ നടാൻ മലയാളികൾ ആഗ്രഹിക്കുന്നതുമായ ഒരു ഫലവൃക്ഷമാണ് മാവ് എന്നാൽ ആശിച്ചു വെച്ച മാവിൽ ഉണ്ടാകുന്ന മാങ്ങകൾ മുഴുവൻ പുഴു ആയാലോ. അതേ ഇന്ന് നമ്മൾ അതിജീവിക്കേണ്ട ഒരു പ്രശ്‌നമാണ് പഴുത്ത മാങ്ങകളിലെ പുഴുക്കൾ .
കേരളത്തിൽ പൊതുവേ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് മാമ്പഴത്തിന്റെ വിളവെടുപ്പ് കാലം. ഈ സമയത്താണ് മാമ്പഴ ഈച്ചകള്‍ മാമ്പഴത്തിൽ ചെറിയ സുഷിരങ്ങളുണ്ടാക്കി അകത്തുപ്രവേശിച്ച് മുട്ടയിടുന്നതും അവ വിരിഞ്ഞ് പുഴുക്കളുണ്ടാവുന്നതും.
ഈ സാഹചര്യത്തെ തരണം ചെയ്യാനുള്ള മാർഗ്ഗം നോക്കാം.
മാമ്പഴങ്ങളിലെ പുഴു ശല്യം ഇല്ലാതാക്കുന്നതിന് പറിച്ചെടുത്ത മാങ്ങകളിലെ ചോന അഥവാ കറ പോയതിനു ശേഷം വെള്ളം നന്നായി ചുടാക്കി അതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് കുറച്ചു ഉപ്പു കല്ലുടെ ഇട്ടതിനു ശേഷം ( ആറു ലിറ്റര്‍ തിളച്ച വെള്ളവും നാലു ലിറ്റര്‍ തണുത്ത വെള്ളവും ചേർത്ത് അതിലേക്ക് 200 ഗ്രാം കല്ലുപ്പ് ചേര്‍ത്ത് ഇളക്കിയ ലായനിയി) മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ 10 മുതൽ 15 മിനിറ്റ് നേരം നന്നായി മുങ്ങുന്ന രീതിയിൽ ഇട്ടുവയ്ക്കുക. അതിനു ശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ടു നന്നായി തുടച്ചു വെള്ളമയം മുഴുവനായി തുടച്ചു മാറ്റിയതിനു ശേഷം പഴുപ്പിക്കുക.
ചൂടും തണുപ്പും മിക്സ് ചെയ്തെടുത്ത വെള്ളത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെല്‍ഷ്യസിനു താഴേ ആയിരിക്കണം. ഈ മിശ്രിതത്തില്‍ മാങ്ങ ഇടുമ്പോള്‍ പഴ ഈച്ചകള്‍ മാങ്ങയുടെ പുറംതൊലിയില്‍ ഉണ്ടാക്കിയ സുഷിരങ്ങള്‍ അല്‍പം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളം മാങ്ങയ്ക്കുള്ളില്‍ കയറുകയും ചെയ്യുന്നു. ഇങ്ങനെ ഉപ്പുവെള്ളം മാങ്ങക്കുള്ളിൽ വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കുകയും അതുവഴി പുഴുവില്ലാത്ത മാങ്ങാ നമുക്ക് ലഭിക്കുകയും ചെയ്യുന്നു .
അതുപോലെ തന്നെ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് പഴ ഈച്ചകളുടെ വര്‍ദ്ധനവ്ന. ഈ ഈച്ചകളുടെ വംശ വർദ്ധനവ് നശിപ്പിക്കുന്നതിന് മാവിൻ ചുവട് വൃത്തിയായി സൂക്ഷിക്കുകയും ചുവട്ടിൽ വീഴുന്ന ചീഞ്ഞ മാങ്ങകള്‍ മണ്ണിട്ട് മൂടി സംസ്‌കരിക്കുകയും ചെയ്യണം .
Comments