ഡോ. പോൾ വാഴപ്പിള്ളി എം. എസ്. മുൻ പ്രഫസർ എമർജൻസി മെഡിസിൻ മെഡിക്കൽകോളജ്, പരിയാരം
എലികൾ മാളങ്ങളുണ്ടാക്കി താമസിക്കുന്ന ജലാശയങ്ങളുടെ ഓരങ്ങൾ,
ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവ എലിപ്പനി പരത്താൻ പര്യാപ്തമാണ്. വേണ്ടത്ര മുൻ കരുതലുകളില്ലാതെ ഇവിടങ്ങളിൽ
ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലൂടെ
എലിപ്പനിയുടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിന് കാരണമാകും
കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെയും
കണ്ണ്, മൂക്ക്, വായ എന്നീ അവയവങ്ങൾ വഴിയും എലിപ്പനിയുടെ രോഗാണു
മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണുബാധയുള്ള വെള്ളം
ഉപയോഗിച്ച് മുഖം കഴുകുമ്പോള്‍ കണ്ണിലുള്ള ചെറിയ പോറലുകളിൽ
കൂടിപ്പോലും രോഗബാധയുണ്ടാകാം. മഴക്കാലങ്ങളിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകളും രോഗം പരത്തുന്നവയാണ്. ഏതു പ്രായക്കാർക്കും രോഗബാധയുണ്ടാകാം. പാടത്തും പറമ്പിലും പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന ഇത്തരം രോഗങ്ങളെ ജന്തുജന്യരോഗങ്ങളെന്നാണ് വിളിക്കുന്നത്. ലെഫ്റ്റോസ്പൈറ ജനുസിൽപ്പെട്ട അണുജീവികൾ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ഇംഗ്ലീഷിൽ വീൽസ് രോഗം തുടങ്ങി നിരവധി പേരുകളിലും എലിപ്പനി അറിയപ്പെടുന്നു. ജന്തു ജന്യരോഗങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കൂടുതൽ സാധ്യതയുള്ള ഒന്നാണ് എലിപ്പനി. 1999 ൽ ഒഡീഷയിലുണ്ടായ അതിവർഷത്തെ
തുടർന്നുണ്ടായ എലിപ്പനി നിരവധി മരണത്തിനു കാരണമായി. 2000 ൽ
ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിലും
എലിപ്പനി ബാധയുണ്ടായി. ചൂടുള്ളതും അന്തരീക്ഷജലസാന്ദ്രത കൂടുതലുള്ളതുമായ മദ്ധ്യരേഖപ്രദേശങ്ങളിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്.
ലെപ്റ്റോസ്പൈറകളിൽ ലെപ്റ്റോ സ്പൈറ ഇന്ററോഗൻസ് ആണ് രോഗകാരണം. ലോകമെന്പാടുമായി ഇതിൽപ്പെട്ട 23 സീറോഗ്രൂപ്പുകളുണ്ട്. അതു കൊണ്ടു തന്നെ ഈ രോഗത്തിനെതിരായ കുത്തിവയ്പ് സീറോഗ്രൂപ്പുകളെ അനുസരിച്ച് വേണം നടത്താൻ. എലി, നായ, പന്നി, കന്നുകാലികൾ, കുറുക്കൻ ചിലയിനം
പക്ഷികൾ എന്നിവയാണ് പ്രധാന രോഗവാഹകർ.
രോഗപ്പകർച്ചയും പ്രത്യാഘാതങ്ങളും
രോഗാണുവാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ് റ്റോസ്പൈറ കൂടിയിരിക്കുന്നത്. രോഗം ബാധിച്ച ജീവികൾ ആയുഷ്ക്കാലമത്രയും രോഗാണുവാഹകരായിരിക്കും. എന്നാൽ അവർ രോഗലക്ഷണങ്ങൾ കാണിക്കുകയുമില്ല. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം വീഴുന്ന ജലാശയങ്ങൾ ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍
എന്നിവയിൽ ലെപ്റ്റോസ്പൈറ അനേകനാൾ ജീവിച്ചിരിക്കും. എന്നാല്‍ നല്ല സൂര്യപ്രകാശവും ഒഴുക്കുമുള്ള സാഹചര്യങ്ങളിൽ ഇത്തരം എലിപ്പനിയുടെ രോഗാണുക്കള്‍ നശിപ്പിക്കപ്പെടും.
ഇൻകുബേഷൻ പീരീഡ്
ഏത് പകർച്ചവ്യാധിയെപ്പറ്റി പറയുമ്പോഴും സാധാരണ ഉപയോഗിക്കുന്ന ഒരു പദമാണ് ഇൻകുബേഷൻ പീരീഡ്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച്, രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയദൈർഘ്യത്തിനാണ് ഇൻകുബേഷൻ പീരീ ഡ് എന്നു പറയുന്നത്. ഓരോരോഗത്തിനും ഇത് വ്യത്യസ്ത മായിരിക്കും.
എലിപ്പനിയെ സംബന്ധിച്ച് ഇത് സാധാരണയായി പത്തു ദിവസമാണ്. ഇത് നാലു മുതൽ ഇരുപത് ദിവസം വരെയാകാം.
രോഗലക്ഷണങ്ങൾ
1. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീര വേദന, തലവേദന, ഛർദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ.
2. ചിലയാളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീലക്ഷണങ്ങൾ ഉണ്ടാകാനും സാധതയുണ്ട്.
3. കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീലക്ഷണങ്ങളും കണ്ടെന്നു വ രാം. ചർമ്മത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന
തടിപ്പുകൾ കാണാം.
4. തലവേദന- തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി നെറ്റിയിലേക്കു വ്യാപിക്കുന്നു.
5. കഠിനമായ ശരീര വേദനയനുഭവപ്പെടുന്നു. പേശികൾക്കാണ് കൂടുതൽ വേദനയനുഭവപ്പെടുന്നത്.
തക്കസമയത്ത് രോഗനിർണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും
ചെയ്തില്ലെങ്കിൽ രോഗം കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം അവതാളത്തിലാക്കുകയും മരണം വരെ സംഭവിക്കുകയും
ചെയ്യാം.
രോഗനിർണയം
എലിപ്പനിയുടെ ലക്ഷണങ്ങളും മറ്റുപലതരം പനികളുടെയും ലക്ഷണങ്ങളുമായി സാമ്യമുള്ളതുകൊണ്ട് രോഗലക്ഷണങ്ങളെ ആശ്രയിച്ചുമാത്രം രോഗനിർണയം സാധ്യമല്ല.
പരിശോധനകൾ
1. രോഗത്തിന്റെ തുടക്കത്തിൽ രോഗാണുക്കളെ ഡാർക്ക് ഗ്രൗണ്ട് ഇല്യൂമിനേഷൻ, സിൽവർസ്റ്റെയിനിങ്ങ് എന്നിവ വഴി മൈക്രോസ്ക്കോപ്പിൽ കാണാം.
രോഗപ്രതിരോധം
1. എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാർഗം.
എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച്
എലികളെ നമുക്ക്ന ശിപ്പിക്കാന് സാധിക്കും
. 2. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, എലികളെ അകറ്റുക.
3. കെട്ടിക്കിടക്കുന്ന മലിനജലം തുറന്നുവിടുക.
4. മൃഗപരിപാലനത്തിനു ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് ശുദ്ധജലത്തിൽ കഴുകുക.
5. കാലിലോ, ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ
ഇറങ്ങാതെ ശ്രദ്ധിക്കുക.
6. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗംബുട്ട്സ്, കൈയുറകൾ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ധരിക്കുക.
7. രോഗസാധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ഗുളികകൾ കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.
8. ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക. ഈച്ചകൾ രോഗാണുക്കളെ സംക്രമിപ്പിക്കും.
9. വ്യക്തിഗത ശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ രോഗത്തെ
ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.
കുത്തിവയ്പ്പ്
കുത്തിവയ്പ്പ് ലഭ്യമാണെങ്കിലും 23 ൽ അധികം സീറോ ടൈപ്പുകൾ ഉള്ളതിനാൽ സീറോ ടൈപ്പുകൾ അനുസരിച്ച് വാക്സിനേഷൻ എടുക്കേണ്ടിവരും.
ചികിത്സ
രോഗി, സ്വയം ചികിത്സിക്കാതിരിക്കുക. തൊഴിൽ, ജീവിതചുറ്റുപാടുകൾ
എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിർണയത്തിന് സഹായകമാവും.
Comments