അറിയാം മങ്കി ബ്രഷ് വൈൻ എന്ന പൂച്ചെടിയെ കുറിച്ച്

നമ്മുടെ പൂന്തോട്ടങ്ങളിൽ തീ കത്തുന്നതുപോലെയുള്ള ഒരു വർണ മനോഹാരിതയിൽ തിളങ്ങി നിൽക്കുന്ന ആർക്കും ഇഷ്ട്ടപെടുന്ന ഒരു ചെടിയുണ്ട് അങ്ങ് തെക്കേ അമേരിക്ക സ്വദേശിയായ മുന്തിരിവള്ളി പോലെ പടന്നു വളരുന്ന ഒന്നാണ് മങ്കി ബ്രഷ് വൈൻ  അല്ലങ്കിൽ കോംബ്രേറ്റം റൊട്ടണ്ടിഫോളിയം (Combretum rotundifolium) എന്ന പേരിൽ അറിയപ്പെടുന്ന ചെടി . നിത്യഹരിത വുഡി ക്ലൈമ്പർ വൈൻ ചെടിയായ മങ്കി ബ്രഷ് മറ്റു ചെടികളിലും മരത്തിലും ഒരു പരാന്നഭോജിയെപ്പോലെ അതായത് നമ്മുടെ നാട്ടിൽ പുറങ്ങളിൽ കാണുന്ന മൂടില്ല താളി എന്നറിയപ്പെടുന്ന ചെടികളെപ്പോലെ വളരുന്നവയാണ്. എന്നാൽ നന്നായി പരിപാലിച്ചു ശരിയായ രീതിയിൽ ചെടികൾ  വെട്ടി നമുക്ക് ഇവയൊരു കുറ്റിച്ചെടിയായും വളർത്താൻ സാധിക്കും .ഈ ചെടി  മുന്തിരിവള്ളിയുടെ സ്വഭാവത്തിനായി ഇത് ഒരു വേലി, പന്തൽ, മതിൽ അല്ലെങ്കിൽ മറ്റൊരു മരത്തിന് മുകളിലും നമ്മുക്ക് ഇവയെ പടർത്തി വിട്ടു വളർത്താൻ സാധിക്കും. മങ്കി ബ്രഷ് വൈൻ എന്ന ഈ ചെടികൾ പൂർണ്ണമായോ അല്ലങ്കിൽ ഭാഗികമായോ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നവയാണ്. 

 

ഇവയുടെ പൂക്കൾ വളരെ ആകർഷകവും വർണ്ണാഭവുമാണ്. മങ്കി ബ്രഷ് വൈൻ ചെടികളുടെ പൂക്കൾക്ക്    ചുവപ്പ് അല്ലങ്കിൽ  ഓറഞ്ച്-ചുവപ്പ് (യഥാർത്ഥത്തിൽ ബഹുവർണ്ണം) എന്നീ  നിറങ്ങളിൽ കാണുന്നു. അതുകൊണ്ടാണ് മങ്കി ബ്രഷ് ചെടികൾ  പൂവിടുമ്പോൾ ഇവയുടെ മുന്തിരിവള്ളിയിൽ തീ പോലെ കുലകൾ കാണപ്പെടുന്നത്. എന്ന ഈ ചെടികൾ പൊതുവേ ഫെബ്രുവരി മുതൽ ജൂൺ വരെ ( വസന്തത്തിൽ തുടങ്ങി  വേനലിൽ വരേ ) സാധാരണയായി പൂക്കുന്നത്. ഈ ചെടികൾക്ക് മങ്കി ബ്രഷ് എന്ന പേര് ഇവയുടെ പൂക്കളിൽ കാണുന്ന നീണ്ടതും വർണ്ണാഭമായതുമായ കേസരങ്ങളിൽ നിന്നാണ് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 

ബൾബുകൾ പോലെ തോന്നിക്കുന്ന ചെറിയ മുകുളങ്ങളോട് കൂടിയ ഇവയുടെ പൂമൊട്ടുകൾ വളർച്ച പൂർത്തിയാകുന്നതോടുകൂടെ പൂമൊട്ടുകൾ സാവധാനം പൊട്ടി ഈ വിചിത്രമായ മുന്തിരിവള്ളിക്ക് 'മങ്കി ബ്രഷ്' രൂപം നൽകും. 

ഈ ചെടികൾ നമ്മുടെ ഹമ്മിംഗ് ബേർഡുകൾക്ക് പ്രകൃതിദത്ത ഭക്ഷണ സ്രോതസ്സായും. മറ്റു രാജ്യങ്ങളിൽ പച്ച ഇഗ്വാനകളുടെ വിശ്രമ സ്ഥലമായും പ്രവർത്തിക്കുന്നു. 

 

Image കടപ്പാട് :Manjula Radhakrishnan

1 Comments

  1. ഈ ചെടിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ തപ്പി നടക്കുകയായിരുന്നു എവിടുന്നാണ് വിശദമായ വിവരങ്ങൾ പരിപൂർണമായി ലഭിച്ചത്. ഇതുപോലുള്ള കൂടുതൽ ചെടികളെക്കുറിച്ചു ഇനിയും എഴുതണം

    ReplyDelete
Previous Post Next Post