1. പ്രമേഹം കുറയ്ക്കാൻ
നോനി പഴത്തിനു വളരെ കൂടിയ അളവിൽ
ആൻറി-ഡയബറ്റിക് ഗുണങ്ങളുണ്ട് അതിനാൽ തന്നെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ
അളവ് ഫലപ്രദമായി കുറയ്ക്കാനും ഇതു വഴി സഹായിക്കുന്നു. രക്തത്തിലെ
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് നോനി ജ്യൂസ് വളരെ ഫലപ്രദമാണെന്ന് ഒരു
പഠനത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. പുളിപ്പിച്ചതോ അല്ലങ്കിൽ ഫ്രഷ് നോനി
ജ്യൂസോ നമുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ഉപയോഗിക്കാം.
2. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം
നോനി
ജ്യൂസ് നിറയെ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ നോനി ജ്യൂസിന്റെ
ശരിയായ അളവിലുള്ള ഉപയോഗം ചർമ്മത്തിന്റെയും മുടിയുടെയും അകാല
വാർദ്ധക്യത്തിന്റെ പ്രധാന കാരണക്കാരായ ഫ്രീ റാഡിക്കലുകളെ തടയാൻ
സഹായിക്കുന്നു. എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾക്കും നോനി
ജ്യൂസ് കഴിക്കുന്നത് വളരെയധികം സഹായിക്കുന്നു. നോനി പഴത്തിന്റെ പൾപ്പ്
മുഖത്ത് പുരട്ടുന്നത് വഴി മുഖത്തുണ്ടാകുന്ന വീക്കം വളരെ ഫലപ്രദമായി
കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു.
3. ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്നു :
ഏത്
രീതിയിലുള്ള നോനി ജ്യൂസിനും മനുഷ്യരിലെ പൊണ്ണത്തടി തടയാനുള്ള കഴിവുണ്ട്.
ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ കഴിക്കുന്നത് ശരീരത്തിലെ
കൊഴുപ്പ് ഇല്ലാതാക്കാനുള്ള മാർഗ്ഗമാണ്. നോനി ജ്യൂസ് ഉപയോഗിക്കുന്നത് വഴി
മനുഷ്യ ശരീരത്തിലെ മൊത്തം കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ്
കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
4. ക്ഷീണം അകറ്റുന്നതിന് ഉപയോഗിക്കുന്നു :
നോനി
ജ്യൂസിന്റെ മറ്റൊരു പ്രധാന ഉപയോഗം എന്ന് പറയുന്നത് മനുഷ്യ ശരീരത്തിലെ
ക്ഷീണം അകറ്റാനും ഊർജ്ജം വർദ്ധിപ്പിക്കാനുമുള്ള കഴിവാണ്. അതിനാൽ തന്നെ
അത്‌ലറ്റുകൾക്ക് കൂടുതലായും ഇത് ഉപയോഗിച്ച് വരുന്നു. അതിനാൽ തന്നെ പഞ്ചസാര
അടങ്ങിയ എനർജി ഡ്രിങ്കുകൾക്ക് പകരമായി ആർക്കും ഈ നോനി ജ്യൂസ് കഴിക്കാം.
5. കാൻസർ തടയുന്നതിനായി ഉപയോഗിക്കുന്നു
നോനി
ജ്യൂസിന്റെ ഗുണങ്ങളെക്കുറിച്ച് ആദ്യം പറയുന്ന ഉപയോഗം അതിന്റെ കാൻസർ
വിരുദ്ധ ഗുണങ്ങളാണ്. നോനി പഴങ്ങൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് അതിനാൽ
തന്നെ നോനി പഴത്തിന്റെ ഉപയോഗം ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ
പ്രത്യേകിച്ചും സഹായകമാകും.
6. അൾസർ പ്രതിരോധശേഷി നൽകുന്നു
വയറ്റിലെ
അൾസർ ചികിത്സയ്ക്കായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ് നോനിപ്പഴം.
നോനി ജ്യൂസ് ഉപയോഗിക്കുന്നത് വഴി നമ്മുടെ വയറിലെ ഗ്യാസ്ട്രിക് പ്രശനം
ഉണ്ടാകുന്നത് തടയുന്നു, കൂടാതെ നോനി ജ്യൂസ് ഉപഗോക്കുന്നത്കൊണ്ട്
ഗ്യാസ്ട്രിക് ആസിഡ് സ്രവണം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുന്നു , ഇത്
വയറ്റിൽ അൾസർ രൂപപ്പെടാനുള്ള പ്രധാന കാരണമാണ്.