തന്തുരി ഭക്ഷണത്തിലും, പിസ്സ, വിവിധതരം സാലഡുകൾ, ഫ്രൈഡ് റൈസ് എന്നിവയിലും ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കാപ്സിക്കത്തിന്റെ ഉപയോഗം അതിനാൽ തന്നെ സ്വന്തം ആവശ്യത്തിനും വിപണനത്തിനുമുള്ള കാപ്സിക്കം കൃഷി നമ്മുടെ നാട്ടിലും ഒന്ന് പരീക്ഷിക്കാവുന്നതാണ്. കേരളത്തിലെ ആവശ്യത്തിനുള്ള കാപ്സിക്കം ഇപ്പോളും നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുന്നില്ലായെന്നത് നമുക്ക് മികച്ച ഒരു വിപണന സാധ്യത ഒരുക്കുന്നു.
![]() |
Image Credits: Designed by Freepik |
അടുക്കളത്തോട്ടത്തിൽ ആർക്കും മറ്റു മുളകുകൾ വളർത്തുന്നതുപോലെ തന്നെ വളർത്തി വിളവെടുക്കാൻ സാധിക്കുന്ന ഒന്നാണ് സ്വീറ്റ് പെപ്പർ, ബെൽ പെപ്പർ എന്നീ ഓമന പേരുകളിൽ അറിയപ്പെടുന്ന നമ്മുടെ കാപ്സിക്കം. കാപ്സിക്കം ചെടികൾ നമുക്ക് നിലത്തോ ഗ്രോ ബാഗുകളിലോ പരിമിതമായ ചെറിയ സ്ഥലങ്ങളിൽ പോലും നമുക്ക് കൃഷി ചെയ്യാൻ സാധിക്കും. കാപ്സിക്കം കൃഷി ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ചെടിച്ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനും അതുപോലെ തൈകൾക്ക് താങ്ങുകൾ നൽകുന്നതും കൂടാതെ ചെടി ചുവട്ടിൽ മറ്റു കളകൾ കയറി നമ്മൾ നൽകുന്ന വളം പാഴായി പോകാനും ഇടയാകരുത്.
ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കാപ്സിക്കം നമ്മുടെ വീടുകളിൽ കൃഷി ചെയ്യാം.
വിത്തുകൾ തിരഞ്ഞെടുക്കുന്ന രീതി:
- പച്ച കാപ്സിക്കം: നമ്മുടെ കാലാവസ്ഥയിൽ വളരെ സാധാരണമായ ഒരിനമാണിത് അതിനാൽ തന്നെ ആർക്കും എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരിനം കുടെയാണിത്.
- മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാപ്സിക്കം: അൽപം കൂടുതൽ ശ്രദ്ധ വേണ്ടതും അതുപോലെ മുളക് പാകമാകാൻ മറ്റുള്ളവയെ അപേക്ഷിച്ചു അൽപം താമസവും എടുക്കുന്നവയാണിത്. കൂടാതെ ചൂടുള്ള കാലാവസ്ഥയിൽ എല്ലാ സ്ഥലങ്ങളിലും നന്നായി വളരുന്ന ഒരിനമാണിത്.
- ഹൈബ്രിഡ് വിത്തുകൾ: കൃഷിയായി ചെയ്യുമ്പോൾ മികച്ച വിളവിനും രോഗ പ്രതിരോധശേഷിക്കുമായി നല്ല ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുക.
- കാപ്സിക്കത്തിൽ നിന്നും ശേഖരിച്ച വിത്തുകൾ: വീടുകളിലെ സാധാരയായി ഒന്നോ രണ്ടോ ചെടികൾ വളർത്താനായി കടകളിൽ നിന്നും ലഭിക്കുന്ന പഴുത്ത കാപ്സിക്കം മുളകുകളുടെ വിത്തുകൾ ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയിൽ മാത്രസസ്യത്തിന്റെ ഗുണങ്ങൾ ഉണ്ടാകാറില്ല എന്നതാണ്.
![]() |
Image Credits: Designed by Freepik |
മണ്ണ്:
വളക്കൂറുള്ളതും വെള്ളം കെട്ടിനിൽക്കാത്തതും കൂടാതെ ഇളക്കവുമുള്ള മണ്ണിലാണ് കാപ്സിക്കം ചെടികൾ പൊതുവേ നന്നായി വളരുന്നത്. ചെടികൾ മണ്ണിൽ നടുമ്പോൾ നന്നായി മണ്ണ് കിളച്ചു നിലമൊരുക്കാൻ ശ്രദ്ധിക്കണം. ചെടികൾ നടുമ്പോൾ മണ്ണും അടിവളമായി ചാണകപ്പൊടി/ കമ്പോസ്റ്റ് / ആട്ടിൻവളം എന്നിവയിൽ ഏതങ്കിലും നമുക്ക് ലഭ്യമായത് 2 :1 എന്ന അനുപാതത്തിൽ കലർത്തി തയാറാക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്.
തൈകൾ തയാറാക്കുന്ന രീതി:
കാപ്സിക്കം കൃഷിക്കായി നേരിട്ട് വിത്തുകൾ പാകിയോ അല്ലങ്കിൽ തൈകൾ പറിച്ചു നട്ടോ ചെടികൾ തയാറാക്കാം. നേരിട്ട് വിത്തുകൾ നടുന്നതിനേക്കാൾ മികച്ച ആരോഗ്യമുള്ള തിരഞ്ഞെടുത്ത തൈകൾ പറിച്ചു നടുന്ന രീതിയാണ് വാണിജ്യ കൃഷിക്ക് ഏറ്റവും അനുയോജ്യം.
ഇങ്ങനെ പാകുന്ന വിത്തുകൾ ഒരു ആഴ്ചകൊണ്ട് കിളിർത്തുതുടങ്ങുകയും മുന്ന് മുതൽ നാല് ആഴ്ച്ച പ്രായമാകുമ്പോൾ ചെടികൾ കൃഷിക്കായി പറിച്ചു നടാവുന്നതാണ്. കാപ്സിക്കം വിത്തുകൾ പാകുന്നതിനു മുൻപ് കുറഞ്ഞത് അര മണിക്കൂറെങ്കിലും സ്യൂഡോമോണാസ് ലായനിയിൽ മുക്കിയ ശേഷം നടുന്നത് വിത്തുകൾ നശിക്കാതെ പെട്ടന്ന് തന്നെ കിളിർക്കുന്നതിനു കാരണമാകും.
സ്യൂഡോമോണസ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://amzn.to/4mY56vr
കാപ്സിക്കം ഇനങ്ങൾ
- ബൊംബി: ഇവയുടെ കായകൾക്ക് കടും പച്ച നിറത്തിലാണ് കാണുന്നത്. കൂടാതെ ഇവയുടെ തൊടുകൾക്കു അൽപം കട്ടിയുള്ളതിനാൽ കായകൾ പറിച്ചു ദീർഘദൂര വിതരണത്തിന് അനുയോജ്യവുമാണ്. ഇവയ്ക്കു ശരാശരി 150 ഗ്രാം ഭാരവുമുള്ളവയാണ്.
- സ്വർണ്ണ: ഇവയുടെ കായകൾക്ക് കടും പച്ച നിറത്തിൽ നിന്നും പാകമാകുമ്പോൾ തിളക്കമുള്ള മഞ്ഞയായി മാറുന്നു. കൂടാതെ ഇവ ഹരിതഗൃഹങ്ങളിലും തുറന്ന നിലത്തും വളരാൻ ഒരുപോലെ അനുയോജ്യമാണ്. ഇവയുടെ കായകൾക്കു 200 മുതൽ 250 ഗ്രാം ശരാശരി ഭാരമുള്ളവയാണ്.
- ഇന്ദ്ര: ആഗോള വിപണിയിൽ ഉയർന്ന ഡിമാന്റുള്ള പച്ചനിറത്തോടു കൂടിയ നന്നായി വിളവ് ലഭിക്കുന്ന ഒരിനമാണ്. കൂടാതെ ഇവയുടെ കായകൾക്കു 170 ഗ്രാം ശരാശരി ഭാരവുമുള്ളവയാണ്.
- ഒറോബെല്ലെ: ഹൈബ്രിഡ് ഇനമായ ഇവ പാകമാകുമ്പോൾ പച്ചയിൽ നിന്നും മഞ്ഞ നിറമാകുന്നവയാണ്. ഇടത്തരം ഒരേ വലിപ്പമുള്ള ഇവയുടെ കായകൾക്കു ശരാശരി 150 ഗ്രാം ഭാരവുമുണ്ട്. ഉയർന്ന സംരക്ഷണവും തണുത്ത കാലാവസ്ഥയും ഇവയ്ക്കു ആവശ്യമായതിനാൽ കൃഷിക്കായി ഹരിതഗൃഹങ്ങളിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്.
- കാലിഫോർണിയ വണ്ടർ, റെഡ് ബെൽ, ബോംബി: ഇവയുടെ കായകൾ പാകമാകുമ്പോൾ ചുവപ്പ് നിറത്തിൽ കാണപെടുന്നതുമായ കൂടുതലായും ഉപയോഗിക്കുന്ന ഒരിനമാണ് ഇവ.
തൈകൾ നടുന്ന രീതി:
പാകി കിളിർപ്പിച്ചു കുറഞ്ഞത് മുന്ന് ആഴ്ച്ച പ്രായമായ തൈകൾ തയാറാക്കിയ മണ്ണിലേക്കോ അല്ലങ്കിൽ ഗ്രോ ബാഗുകളിലേക്കോ നടാവുന്നതാണ്. നടുന്ന സമയത്ത് അൽപം വേപ്പിൻ പിണ്ണാക്ക് നൽകുന്നത് ചെടിക്ക് കൂടുതൽ ആരോഗ്യം ഉണ്ടാകാനും വേരുവഴിയുള്ള രോഗങ്ങളെ തടയാനും സഹായിക്കും. തൈകൾ നട്ട് ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കൃത്യമായ നന നൽകേണ്ടത് ആവശ്യമാണ് അല്ലങ്കിൽ ചെടികൾ ഉണങ്ങി പോകുന്നതിനു കാരണമാകും. മണ്ണിൽ നടുമ്പോൾ ചെടികൾ തമ്മിൽ 75 CM അകലത്തിൽ വേണം നടാൻ ഗ്രോബാഗിൽ ഓരോ ചെടികൾ വീതം നടുന്നതാകും മികച്ച വിളവിന് നല്ലത്.
വെള്ളം:
കാപ്സിക്കം ചെടികൾക്ക് വെള്ളം ആവശ്യമാണെങ്കിലും അമിതമായ നന ചെടികൾ നശിക്കുന്നതിനു കാരണമാകും. ചെടിച്ചുവടു വെള്ളമില്ലാതെ ഉണങ്ങി വരണ്ടു ചെടികൾ നശിക്കാൻ ഇടയാക്കരുത്. മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ വാരം ഉയർത്തിയും വേനൽക്കാലത്തു കൃഷിചെയ്യുമ്പോൾ തടം താത്ത് എടുത്തും വേണം കൃഷി ചെയ്യാൻ.
വളപ്രയോഗം:
അടിവളം നൽകി നടുന്ന ചെടികൾക്ക് ഓരോ 15 മുതൽ 20 ദിവസത്തെ ഇടവേളകളിൽ വളങ്ങൾ നൽകാൻ സാധിക്കും. ജൈവ വളമായി ചാണക സ്ലറി, ഗോ മൂത്രം / ആട്ടിൻ മൂത്രം, പുളിപ്പിച്ച കടലപ്പിണ്ണാക്ക് സ്ലറി എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാൻ സാധിക്കും കൂടാതെ രാസവളമായി NPK വളങ്ങളോ അല്ലങ്കിൽ പൊട്ടാഷ്, മസൂറിഫോസ്, യൂറിയ തുടങ്ങിയ വളങ്ങളോ നൽകാവുന്നതാണ്. ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ മുതൽ വളങ്ങൾ നൽകുന്ന ഇടവേള അൽപം കൂടെ കുറയ്ക്കാവുന്നതാണ്.
രോഗ കീടബാധ:
കാപ്സിക്കം ചെടികൾക്ക് മറ്റു മുളക് ചെടികൾക്ക് വരുന്നതുപോലെ വെളിച്ചയുടെ ശല്യം, എല്ലാ കുരിടിപ്പ് എന്നിവ ഉണ്ടാകാറുണ്ട്. ചെടികളിൽ ഇല കുരിടിപ്പ് കണ്ടാൽ ഒരു ദിവസം പഴകിയ പുളിപ്പിച്ച കഞ്ഞിവെള്ളം അല്പം വെള്ളം ചേർത്ത് ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്. കാപ്സിക്കം ചെടികളിലെ വെള്ളിച്ച ശല്യം മാറാൻ വേപ്പെണ്ണ അധിഷ്ഠിത ലായനി സ്പ്രൈ ചെയ്‌തു നൽകിയാൽ മതിയാകും.
വേപ്പെണ്ണ ഓൺലൈൻ ആയിട്ടു വാങ്ങാം :https://amzn.to/3Iw6zZZ
പ്രൂണിങ്:
വ്യാവസായികാടിസ്ഥാനത്തിൽ കാപ്സിക്കം കൃഷി ചെയ്യുമ്പോൾ ചെടികൾ വേഗത്തിൽ വളരുന്നതിനും നന്നായി കായ്‌കൾ ചെടിയിൽ പിടിക്കുന്നതിനും ചെടിയുടെ തണ്ടുകൾ മുറിക്കേണ്ടത് ആവശ്യമാണ്. ചെടിയിൽ ആദ്യം ഉണ്ടാകുന്ന പൂമൊട്ടുകൾ നുള്ളി കളയുക വഴി ചെടി കുറച്ചൂടെ നന്നായി വളരുന്നതിനും കൂടുതൽ തലപ്പുകൾ ഉണ്ടായി നന്നായി പൂക്കുന്നതിനും കാരണമാകും. കൂടാതെ അവശമില്ലാത്ത തണ്ടുകൾ മുറിച്ചു കളയുന്നത് വഴി ചെടി ചുവട്ടിലേക്ക് ആവശ്യത്തിന് വെയിൽ അടിക്കുന്നതിനും അതുവഴി രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
വിളവെടുപ്പ്:
നമ്മൾ സാധാരണയായി കാണുന്ന പച്ച കാപ്സിക്കം 55 മുതൽ 60 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ തയാറാക്കുകയും മഞ്ഞ ചുവപ്പ് തുടങ്ങിയവ അൽപം കൂടെ സമയമെടുത്ത് 75 മുതൽ 90 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ പരുവമാകുകയും ചെയ്യും.
ഇതൊക്കെ കേട്ടിട്ട് നിങ്ങൾക്കും കാപ്സിക്കം വീടുകളിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നോ എങ്കിൽ നല്ല വിത്തുകൾ ഇപ്പോൾ തന്നെ വാങ്ങിക്കാം.
പച്ച കാപ്സിക്കം വിത്തുകൾ വാങ്ങാം: https://amzn.to/4eybQfE
മഞ്ഞ കാപ്സിക്കം വിത്തുകൾ വാങ്ങാം: https://amzn.to/4nPfDJU
Post a Comment