നമ്മുടെ പൂന്തോട്ടത്തിൽ വളർത്താൻ സാധിക്കുന്ന ഒരു നല്ല പൂച്ചെടിയാണ് പെലാർഗോണിയം അഥവാ ജെറേനിയം ചെടികൾ. കൂടുതലായും ഇവയെ ജെറേനിയം എന്നപേരിലാണ് അറിയപ്പെടുന്നത്. ജെറേനിയം ചെടികൾ ചുവപ്പ്, പിങ്ക്, വെള്ള, ലാവെൻഡർ, ഓറഞ്ച്, പർപ്പിൾ, സാൽമൺ, ബർഗണ്ടി തുടങ്ങിയ ഒറ്റ നിറത്തിലും ഇവയുടെ മിക്സഡ് നിറങ്ങളിലും ഒറ്റ ഇതളിലും ഒന്നിലധികം ഇതളുകളിലും ലഭ്യമാണ്.
ജെറേനിയം ചെടികൾ പാവങ്ങളുടെ റോസാപ്പൂക്കൾ എന്ന ഓമന പേരിലും അറിയപ്പെടാറുണ്ട്. വലിയ പ്രയാസമില്ലാതെ വളർത്താൻ സാധിക്കുന്ന ജെറേനിയം ചെടികളുടെ പൂക്കൾ റോസാപ്പൂക്കൾ പോലെ അതിമനോഹരമാണ്. ഒരു ചെടി വർഷങ്ങളോളം വളരുകയും നന്നായി പൂവിടുകയും ചെയ്യുന്നവയാണ്.
ജെറേനിയം ചെടികളെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.
ജെറേനിയം ചെടികൾ വളർത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം വെള്ളം, വെയിൽ അതുപോലെ ചെടി എപ്പോളും കരിഞ്ഞ ഇലകളും പൂക്കളും നീക്കം ചെയ്‌തു വൃത്തിയായിരിക്കാനും ശ്രദ്ധിക്കണം.
ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ജെറേനിയം ചെടികൾ വീടുകളിൽ വളർത്തി പരിപാലിക്കാൻ സാധിക്കും.
മണ്ണ്:
വെള്ളം കെട്ടി നിൽക്കാത്ത ഇളക്കമുള്ള മണ്ണിൽ ചെടികൾ നന്നായി വളരും. ചെടികൾ നടാനായി മണ്ണ് , മണൽ / ചരൽ , അടിവളമായി നൽകാൻ സാധിക്കുന്ന ചാണകപ്പൊടി,ആട്ടിൻവളം എന്നിവയിൽ ഏതെങ്കിലും 2 : 1 : 1 എന്ന അനുപാതത്തിൽ കുട്ടി കലർത്തി തയാറാക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. ചെടികൾ നടാനായി ചുവന്ന മണ്ണ് ഉപയോഗിക്കുന്നത് ചെടികൾക്ക് നല്ല വളർച്ചയ്ക്കും പൂവിടുന്നതിനും സഹായിക്കുന്നു.
തൈകൾ തയാറാക്കുന്ന രീതി:
ജെറേനിയം ചെടികളുടെ തണ്ടുകൾ മുറിച്ചുവെച്ചാണ് പുതിയ തൈകൾ തയാറാക്കുന്നത്. മാതൃ സസ്യത്തിൽ നിന്നും തണ്ടുകൾ മുറിക്കുമ്പോൾ ചിലപ്പോൾ പഴയ ചെടി നശിക്കാൻ സാധ്യതയുള്ളതിനാൽ വളർന്നു വരുന്ന തലപ്പുകൾ നേരേ മുകളിലേക്ക് വളർത്താതെ വളച്ചിട്ടു വളർത്തി പ്രധാന തണ്ടുകളിൽ പുതിയ എത്തുകൾ വളർത്തിയെടുത്തു ആ തണ്ടുകൾ പുതിയ ചെടികൾ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന രീതിയാണ് കുറച്ചൂടെ നല്ലതു. ഇവയുടെ തണ്ടുകൾക്കു അകത്തു പൊള്ളയായതിനാൽ തിരഞ്ഞെടുത്ത തണ്ടുകൾ വളർത്താനായി ഏതെങ്കിലും ഒരു റൂട്ടിങ് ഹോർമോണിന്റെ ഉപയോഗിക്കുന്നത് നല്ലതാണ്. കിളിർപ്പിക്കാൻ തിരഞ്ഞെടുത്ത തണ്ടുകൾ തണലത്തു ആവശ്യത്തിന് വെള്ളവും നൽകി വളരെയെളുപ്പം നമുക്ക് കിളിർപ്പിക്കാൻ സാധിക്കും.
ചെടികളുടെ ഏത് തണ്ടും കിളിർപ്പിക്കാൻ ആവശ്യമായ റൂട്ടിങ് ഹോർമോൺ വാങ്ങാം: https://amzn.to/4lHhKxi
സൂര്യപ്രകാശം:
ജെറേനിയം ചെടികൾക്ക് നേരിട്ടുള്ള അതികഠിനമായ സൂര്യപ്രകാശം ആവശ്യമില്ല എന്നിരുന്നാലും രാവിലെയോ വൈകുന്നേരമോ ഉള്ള തുടർച്ചയായി കുറഞ്ഞത് 3 മണിക്കൂറെങ്കിലുമുള്ള സൂര്യപ്രകശം ചെടിയുടെ വളർച്ചയ്ക്കും പൂവിടുന്നതിനും അത്യാവശ്യമാണ്.
വെള്ളം:
ജെറേനിയം ചെടികൾക്ക് അധികം വെള്ളം ആവശ്യമില്ല. ചെടികൾക്ക് വെള്ളം അധികമായാൽ വേരുകൾ അഴുകി ചെടികൾ നശിക്കുന്നതിനു കാരണമാകും അതുപോലെ ചെടികൾക്ക് വെള്ളം കിട്ടാതെ ഉണങ്ങി പോകാനും ഇടയാകരുത്. ജെറേനിയം ചെടികൾക്ക് രാവിലെ നനയ്ക്കുന്നതാണ് നല്ലത് അങ്ങനെ ചെയ്യുമ്പോൾ ചെടികൾക്ക് കിട്ടുന്ന വെള്ളം വൈകുന്നേരമാകുമ്പോളേക്കും ഉണങ്ങുന്നതിനു കാരണമാകുകയും അതുവഴി ചെടിച്ചുവട്ടിൽ അധികം വെള്ളം കെട്ടിനിൽക്കാൻ ഇടയാകുകയുമില്ല.
വളപ്രയോഗം:
ജെറേനിയം ചെടികൾക്ക് ജൈവ വളങ്ങളോ രാസ വളങ്ങളോ നമുക്ക് നൽകാവുന്നതാണ്. ഇവയ്ക്ക് ജൈവ വളമായി പച്ച ചാണകം പോലുള്ള വിവിധ തരം സ്ലറികൾ, കടലപ്പിണ്ണാക്ക്, ചാണകപ്പൊടി, ആട്ടിൻവളം, കമ്പോസ്റ്റ് എന്നിവ നൽകാൻ സാധിക്കും. രാസവളമായിട്ട് ഏതെങ്കിലും NPK വളങ്ങൾ നൽകുന്നത് ചെടിയുടെ വളർച്ചയ്ക്കും പൂവിടുന്നതിനും ഒരുപോലെ നല്ലതാണ്. ജെറേനിയം ചെടികൾക്ക് രണ്ടു ആഴ്ച്ച കൂടുമ്പോൾ വളങ്ങൾ നൽകാവുന്നതാണ്. ചെടികൾക്ക് അധികം നൈട്രജൻ വളങ്ങൾ നൽകരുത് ചെടിക്ക് ആവശ്യത്തിനതികം നൈട്രജൻ കിട്ടിയാൽ അവ പൂവിനു പകരം ധാരാളമായി ഇലകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.
രോഗ കീടബാധ:
ജെറേനിയം ചെടികളെ എഫിഡ്‌സ്, ചില ചിലന്തികൾ, വെള്ളിച്ച കൂടാതെ ചില സമയത്ത് ചിതൽ ശല്യവും കാണാറുണ്ട്. ചെടികൾക്ക് ഇവയിൽ എന്തിന്റെയെങ്കിലും ആക്രമണം കണ്ടാൽ ഏതെങ്കിലും വേപ്പെണ്ണ അധിഷ്ഠിത ലായനികൾ തളിക്കുന്നത് നല്ലതാണ്.
കീടനാശിനി തയാറാക്കാൻ ആവശ്യമായ വേപ്പെണ്ണ വാങ്ങാം: https://amzn.to/3GfDXUl
ചെടികൾക്ക് വെള്ളം അധികമായാൽ വേര് ചിയലിനു കാരണമാകും അതുപോലെ വെയിൽ അധികമായാൽ ഇലകളുടെ തുമ്പ് കരിഞ്ഞു ഇലകൾ പഴുത്തു പോകുന്നതിനും കാരണമാകും.
Post a Comment