നമ്മുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന സൂപ്പർഫുഡുകൾ എന്ന് വിളിക്കപ്പെടുന്ന പല ഭക്ഷണങ്ങളെക്കാളും വിലകുറഞ്ഞതും എളുപ്പത്തിൽ ആർക്കും ലഭ്യമാകുന്നതുമായ കാരറ്റുകൾ വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങൾ നമുക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റു പച്ചക്കറികളെ അപേക്ഷിച്ചു ഫ്രിഡ്ജിൽ ആഴ്ചകളോളം കേടുകൂടാതെ ഇരിക്കുമെന്നതും, എല്ലാ പ്രായക്കാർക്കും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നതും കാരറ്റുകളുടെ സവിശേഷതയാണ്.

Image Credit : Designed by Freepik

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു
മനുഷ്യ ശരീരത്തിലെ പല അവയവങ്ങളുടെയും മികച്ച പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനുകളും ധാതുക്കളും റൂട്ട് പച്ചക്കറികളിൽ സമ്പുഷ്ടമാണ്. കാരറ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ബീറ്റാ കരോട്ടിൻ (കാരറ്റിന് അവയുടെ തിളക്കമുള്ള ഓറഞ്ച് നിറം നൽകുന്ന സംയുക്തം) ആണ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ എ ആയി പ്രവർത്തിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനും നല്ല കാഴ്ചയ്ക്കും വിറ്റാമിൻ എയുടെ പങ്കിന് വളരെ വലുതാണ് കൂടാതെ മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കുന്നതിന് കാരറ്റ് കഴിക്കുന്നത് നല്ലതാണ്.
കുടലിന് വളരെ നല്ലതാണ്
കാരറ്റ്
ലയിക്കുന്ന നാരുകളുടെയും (പെക്റ്റിന്റെ രൂപത്തിൽ) ലയിക്കാത്ത നാരുകളുടെയും
ഒരു മിശ്രിതമാണ്. അര കപ്പ് കാരറ്റിൽ 2 ഗ്രാം നാരുകൾ അടങ്ങിയിട്ടുള്ളതായി
പറയുന്നു. കാരറ്റിലെ ലയിക്കുന്ന നാരുകൾ നമ്മുടെ വയറിനെ പെട്ടന്ന്
നിറക്കുന്നതിയാൽ ആവശ്യത്തിലധികം ആഹാരം കഴിക്കുന്ന പ്രവണത
ഇല്ലാതാക്കുന്നതോടൊപ്പം ഇവ മന്ദഗതിയിൽ ആഗിരണം ചെയ്യപെടുന്നതിനാൽ
ഇടക്കിടെയുള്ള ആഹാരം കഴിപ്പിനെ പ്രതിരോധിക്കാൻ ഇതു സഹായിക്കുന്നു. അതുപോലെ
കാരറ്റിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകൾ മലബന്ധം തടയാൻ സഹായിക്കുകയും
ചെയ്യുന്നു. ഈകാരണങ്ങളാൽ ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനുള്ള
ഒരുപാധിയാണ് കാരറ്റ്.
ഹൃദയാരോഗ്യം
കാരറ്റിൽ പൊട്ടാസ്യം അടങ്ങിയതിനാൽ ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഫൈറ്റോ ന്യൂട്രിയന്റുകൾ കാരറ്റിൽ ധാരാളമുള്ളതിനാൽ ഇവ കരോട്ടിനോയിഡുകൾ, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള രോഗങ്ങളെ ചെറുക്കുന്നു. ഇവ കഴിക്കുന്നത് വഴി കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും അങ്ങനെ ഹൃദ്രോഗത്തിൽ നിന്നും സംരക്ഷണം നൽകാനും കഴിയുന്നു.
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു
നമ്മുടെ
കണ്ണിന്റെ സംരക്ഷണത്തിന് പുറമേ ആരോഗ്യകരമായ ചർമ്മത്തിനും ഒഴിച്ചുകൂടാൻ
പറ്റാത്ത ഒന്നാണ് വിറ്റാമിൻ എ. വിറ്റാമിൻ എ, കരോട്ടിനോയിഡുകൾ എന്നിവ
കൂടുതലായി കഴിക്കുന്നവരിൽ ചർമ്മ കാൻസറിനുള്ള സാധ്യത കുറവാണെന്ന് അടുത്തിടെ
ഒരു പഠനം പറയുന്നു.
ഗ്ലൂക്കോസ് ഫ്രണ്ട്ലി
കാരറ്റിൽ പഞ്ചസാരയുടെ അളവ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയെ കാരറ്റ് സ്വാധീനിക്കുന്നില്ല. ഈയൊരു ഗുണം പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ലഘുഭക്ഷണമായി കാരറ്റ് ഉപയോഗിക്കാവുന്നതാണ്.
Post a Comment