വേനൽക്കാലത്ത് ദഹനം മന്ദഗതിയിലാകുന്നതിനാൽ വയറു വീർക്കൽ അല്ലെങ്കിൽ ക്രമരഹിതമായ മലവിസർജ്ജനം എന്നിവയുടെ രൂപത്തിൽ നമുക്ക് ദഹനനാളത്തിലെ അസ്വസ്ഥത അനുഭവപ്പെടുന്നു. കാലക്രമേണ പരീക്ഷിക്കപ്പെട്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു പരിഹാരം ഫൈബർ അടങ്ങിയ ആഹാരം കഴിക്കുക എന്നതാണ്. ഫൈബർ അടങ്ങിയ ആഹാരം ദഹനത്തെ നിയന്ത്രിക്കുക മാത്രമല്ല ജലാംശം, രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ, സംതൃപ്തി എന്നിവയെ പിന്തുണയ്ക്കുന്ന ഒരു ശക്തമായ പോഷകമാണ്. ഓട്സ് പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ സാധാരണയായി നമ്മൾ കഴിക്കുന്നത്. എന്നാൽ നമ്മുടെ വേനൽക്കാല കാഠിന്യം മൂല്യമുണ്ടാകുന്ന ശരീരത്തിലെ ഈ പോഷക കുറവുകളെ നികത്താൻ ചക്ക, മുരിങ്ങ, പീച്ചിങ്ങ, വുഡ് ആപ്പിൾ എന്നി പരമ്പരാഗത ഭക്ഷണ സാധനങ്ങൾക്ക് സാധ്യമാകും.
ചൂട് മൂലമുണ്ടാകുന്ന ദഹന പ്രശ്നങ്ങൾക്കെതിരെ ഒരു പോരാളിയായി നാരുകൾ പ്രവർത്തിക്കുന്നു. ഇത് വൻകുടലിലെ വെള്ളം ആഗിരണം ചെയ്യുകയും നിലനിർത്തുകയും ചെയ്യുന്നു, ഇത് എളുപ്പത്തിലുള്ള മലവിസർജ്ജനം ഉറപ്പാക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുവഴി നമ്മുടെ കുടലിലുള്ള സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുന്നു, വയറു നിറയാൻ സഹായിക്കുന്നു, എണ്ണമയമുള്ളതോ പഞ്ചസാരയുള്ളതോ ആയ ഭക്ഷണങ്ങളുടെ അനാവശ്യ അളവിലുള്ള ഭക്ഷണ ക്രമത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ചക്ക Jackfruit (Kathal): ചെറിയ ഒരു 100 ഗ്രാമിൽ തന്നെ ഏകദേശം 1.5 മുതൽ 2 ഗ്രാം വരെ നാരുകൾ അടങ്ങിയ ചക്ക മലബന്ധം ലഘൂകരിക്കാനും സംതൃപ്തി മെച്ചപ്പെടുത്താനും കുടൽ ചലനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ചക്ക തീവ്രമായ ചൂടിൽ ഉണ്ടാകുന്ന മനുഷ്യ ശരീരത്തിലെ കോശ നാശത്തെ ചെറുക്കാനും സഹായിക്കുന്നു. ചക്കകൊണ്ടുള്ള പലവിധത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ നമുക്ക് ഏവർക്കും അറിയാവുന്നതാണ് കൂടാതെ പഴുത്ത ചക്കപ്പഴം വിവിധതരം സ്മൂത്തികൾക്കും പരമ്പരാഗത മധുരപലഹാരങ്ങൾക്കും വളരെ അനുയോജ്യമാണ്.
മുരിങ്ങക്കായും ഇലയും Drumsticks (Moringa pods): ചുടുകാലങ്ങളിലുള്ള മുരിങ്ങക്കായുടെ ഉപയോഗം മികച്ച കുടൽ ശുദ്ധീകരണത്തിനു സഹായിക്കുന്നു. 100 ഗ്രാമ് മുരിങ്ങക്കായിൽ ഏകദേശം 3 ഗ്രാം ഭക്ഷണ നാരുകൾ അടങ്ങിയിരിക്കുന്നു. മുരിങ്ങക്കായിൽ ലയിക്കുന്നതും ലയിക്കാത്തതുമായ വിവിധതരം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. മുരിങ്ങയിലയിൽ കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചൂടുള്ള മാസങ്ങളിൽ ശരീരത്തിന്റെ പ്രതിരോധശേഷിക്കും ഊർജ്ജ നിലനിർത്താനും ആവശ്യമായ പോഷകങ്ങൾ മുരിങ്ങക്കായും മുരിങ്ങയിലയും ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കും.
പീച്ചിങ്ങ Ridge Gourd (Turai): കലോറി കുറവാണെങ്കിലും ലയിക്കുന്ന നാരുകൾ അധികമായതിനാൽ നമുക്ക് വേനൽക്കാലത്തു ധാരാളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. ഇന്ത്യയിൽ വേനൽക്കാലത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഏറ്റവും തണുപ്പുള്ള പച്ചക്കറികളിൽ ഒന്നാണ് പീച്ചിങ്ങ. വേവിച്ച പീച്ചിങ്ങ ഒരു കപ്പിലെടുത്താൽ അതിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു, കൂടാതെ പീച്ചിങ്ങയിലെ ഉയർന്ന ജലാംശം മനുഷ്യ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും മലം മൃദുവാക്കുന്നതിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന, ദഹിക്കാൻ എളുപ്പമുള്ളതും ലഘുവായതുമായ ഒരു ഭക്ഷണം തേടുന്നവർക്ക് പീച്ചിങ്ങ വളരെ അനുയോജ്യമായ ഒരു പച്ചക്കറിയിനമാണ്.
വിളങ്കായ് (vilangkai) or കൂവളത്തിൻ കായ, Wood Apple (Bael): വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന് പേരുകേട്ട ഒരു വേനൽക്കാല ഭക്ഷണമാണ്. ഇവയുടെ സ്റ്റിക്കി പൾപ്പിൽ ലയിക്കുന്ന നാരുകളും ടാനിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മലം ഉറപ്പിക്കാനും നമ്മുടെ കുടൽ പാളി സംരക്ഷിക്കാനും സഹായിക്കുന്നു. കൂവളത്തിൻ കായകൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുമുണ്ട് ഇത് സീസണൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ അസ്വസ്ഥതകൾക്കുള്ള വിശ്വസനീയമായ ഒരു നാടൻ പ്രതിവിധിയാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് പുറമേ നന്നായി നമ്മുടെ ശരീരത്തിന് ജലാംശം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരത്തിലെത്തിയ നാരുകൾക്കു ഫലപ്രദമായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ഒരു ദിവസം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
തൈരും മോരും ഉപയോഗിക്കുന്നതുവഴി കുടലിലെ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുകയൂം ചെയ്യും.
ദീർഘനേരം തിളപ്പിക്കുന്നതിനേക്കാൾ നേരിയ ആവിയിൽ വേവിക്കുകയോ വഴറ്റുകയോ ചെയ്യുന്നത് ഭക്ഷണത്തിലെ നാരുകളുടെ അളവിനെ സംരക്ഷിക്കുന്നതിന് കാരണമാകും.
Post a Comment