കണ്ണൻ ചേമ്പിൻ്റെ നടീൽ രീതി

 നമ്മുടെ നാട്ടില്‍ എളുപ്പത്തിൽ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് കണ്ണൻ ചേമ്പ് . ഇംഗ്ലീഷില്‍ ചേമ്പിനെ 'കൊളക്കേഷ്യ' എന്നാണ് വിളിക്കുന്നത്. ശാസ്ത്രീയ നാമം 'കൊളക്കേഷ്യ എകസുലെന്റ്' എന്നാണ്.  കേരളത്തില്‍ അത്യാവശം ആർക്കും കൃഷി ചെയ്യാൻ കഴിയുന്ന ഒരു കാര്‍ഷിക വിളയാണ് കണ്ണൻ ചേമ്പ്. 


നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് കണ്ണൻ ചേമ്പ് കൃഷിയ്ക്കു അനുയോജ്യം. മെയ് തുടങ്ങി ജൂണ്‍ വരെയുള്ള  മാസങ്ങളിലാണ് പൊതുവേ കണ്ണൻ ചേമ്പു കൃഷിക്കായി നടുന്നതിനു ഏറ്റവും അനുയോച്യമായ സമയം എന്നാൽ വെള്ളം നനക്കാൻ സാധിക്കുന്ന  സ്ഥലങ്ങളില്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും കണ്ണൻ ചേമ്പ്  കൃഷി ചെയ്യാം.


കണ്ണൻ ചേമ്പ് നടുന്ന രീതി :

1. സ്ഥലം തിരഞ്ഞെടുക്കൽ:

നല്ല സൂര്യപ്രകാശം ലഭിക്കുന്നതും, വെള്ളം കെട്ടിനിൽക്കാത്തതുമായ സ്ഥലം തിരഞ്ഞെടുക്കുക. കണ്ണൻ ചേമ്പ് നന്നായി വളരാൻ വളക്കൂറുള്ള മണ്ണ് ആവശ്യമാണ്. 

2. നിലം ഒരുക്കൽ:

കണ്ണൻ ചേമ്പ് നടാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് കട്ടയും കളകളും മാറ്റുക. അതിനു ശേഷം വിഡിയോയിൽ കാണുന്നപോലെ വാരങ്ങൾ ഉണ്ടാക്കുക. അതിനു ശേഷം ചേമ്പ് വിത്തുകൾ നടുന്നതിനു ആവശ്യമായ ചെറു കുഴികൾ ഈ വാരത്തിൽ തയാറാക്കുക.


കൂടുതൽ അറിയാൻ ഈ വിഡിയോ കാണുക 


3. വിത്ത് തിരഞ്ഞെടുക്കൽ:

നല്ല ആരോഗ്യമുള്ള പാകി കിളിർപ്പിച്ചതോ അല്ലാത്തതോ ആയ ചേമ്പിൻ വിത്തുകൾ നടാനായി തിരഞ്ഞെടുക്കുക.

4. നടീൽ:

ഇങ്ങനെ തയ്യാറാക്കിയ വാരത്തിലെ കുഴികളിൽ പാകി കിളുർത്തതോ അല്ലാത്തതോ ആയ ചേമ്പിൻ വിത്തുകൾ നടുക. ഇങ്ങനെ നടുന്ന വിത്തുകൾ അധികം ആഴത്തിൽ കുഴിച്ചിടാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക 

5. അടിവളം :

ചാണകപ്പൊടി, ആട്ടിൻ വളം ,എല്ലുപൊടി ഇവയിൽ ഏതെങ്കിലും നമുക്ക് ലഭ്യമായത് അടിവളമായി നട്ട ചേമ്പിൻ വിത്തിന്റെ തടത്തിനു ചുറ്റും ഇട്ടുകൊടുക്കാവുന്നതാണ്.

6.പുതയിടീൽ:

വിത്ത് നട്ടതിനു ശേഷം പുതയിടണം. ഇത് കള വളരാതിരിക്കുവാന്‍ സഹായിക്കും.

7. നനയ്ക്കൽ:

മഴയില്ലാത്ത സമയങ്ങളിൽ ആവശ്യത്തിന് നനച്ചു കൊടുക്കുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക.


1 Comments

  1. ഇത്രയും വിശദമായി കണ്ണൻ ചേമ്പിൻ്റെ നടീൽ രീതി പറഞ്ഞു തന്നതിന് നന്നി

    ReplyDelete

Post a Comment

Previous Post Next Post