കാബേജ് കഴിക്കുന്നതിന്റെ അപകടസാധ്യതകൾ



യു എസ് ഡി എ കണക്കു പ്രകാരം, ഒരു കപ്പ് അരിഞ്ഞ കാബേജിൽ ഏകദേശം 17.5 കലോറിയും, ഒരു ഗ്രാമിൽ താഴെ പ്രോട്ടീനും, 4 ഗ്രാം കാർബോഹൈഡ്രേറ്റും, 1.8 ഗ്രാം ഫൈബറും 2.2 ഗ്രാം പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു.

ക്രൂസിഫറസ് പച്ചക്കറികളിൽ  ധാരാളം ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, സിങ്ക്, പൊട്ടാസ്യം, കാൽസ്യം എന്നിവയുൾപ്പെടെയുള്ള വിവിധതരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

 

Image Credit : Designed by Freepik

 

കാബേജിൽ ഇത്രയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ചിലപ്പോൾ കാബേജ് ഉപയോഗം അപകട സാധ്യതയുള്ള ഒരു പച്ചക്കറിയാണ്.  

നമ്മളിൽ മിക്ക ആളുകളും കാബേജ് സാലഡ് രൂപത്തിലോ അല്ലങ്കിൽ സൂപ്പിലോ അതുമല്ലങ്കിൽ തോരൻ വെച്ചോ കഴിക്കാറുണ്ട്. എന്നാൽ രക്തം കട്ടപിടിക്കാതിരിക്കാൻ വേണ്ടി മരുന്നുകൾ കഴിക്കുന്നവരിൽ  കാബേജ്  കഴിക്കുന്നത് ചിലപ്പോൾ പാർശ്വഫലങ്ങൾക്കും അപകടസാധ്യതകൾക്കും കാരണമാകാം. കാബേജിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തം കട്ടപിടിക്കാതിരിക്കാൻ വേണ്ടി കഴിക്കുന്ന മരുന്നിനെ തടസ്സപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ക്രൂസിഫറസ് പച്ചക്കറികളിൽ ഭക്ഷണ അലർജിയുള്ളവരാണ് എങ്കിൽ കാബേജ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.


ചില ആളുകൾക്ക് കാബേജ് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകാം ഇതിനു കാരണം കാബേജിൽ അടങ്ങിയിരിക്കുന്ന ദഹിക്കാത്ത കാർബോഹൈഡ്രേറ്റുകളാണ്, ഇവ വയറു വീർക്കുന്നതിനോ ഗ്യാസ് ഉണ്ടാക്കുന്നതിനോ കാരണമാകുന്നു.
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ അല്ലങ്കിൽ അലർജികളോ ഉള്ളവരാണ് എങ്കിൽ കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.



Post a Comment

Previous Post Next Post