ഒരു പൂച്ചക്കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ കുറച്ച് മാസങ്ങൾ അവയുടെ ശാരീരികവും സ്വഭാവികവും മായ വളർച്ചയ്ക്കും നിർണായകമാണ്.
- പോഷകാഹാരം (Nutrition ): പൂച്ചക്കുട്ടികൾക്ക് അവയുടെ വളർച്ചയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു ഭക്ഷണക്രമം ആവശ്യമാണ്. മുതിർന്ന പൂച്ചക്ക് നൽകുന്ന ഭക്ഷണത്തേക്കാൾ ഉയർന്ന കലോറി, പ്രോട്ടീൻ, കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണം വേണം കുട്ടികൾക്ക് നൽകാൻ. ഒന്നിച്ചു വയർ നിറച്ചു ഫുഡ് കൊടുക്കാതെ ദിവസം മുഴുവൻ ചെറിയ ഇടവേളകളിൽ അളവ് കുറച്ചു ഭക്ഷണം നൽകുക. കുട്ടികൾക്ക് ഏകദേശം 12 മാസം പ്രായമുള്ളപ്പോൾ ഉയർന്ന നിലവാരമുള്ള അഡട്ട് ഭക്ഷണത്തിലേക്ക് മാറാൻ ശ്രദ്ധിക്കണം കൂടാതെ എല്ലായ്പ്പോഴും ശുദ്ധ വെള്ളം നൽകുക.
- സാമൂഹികവൽക്കരണം (Socialization): പൂച്ചക്കുട്ടികളുടെ സെൻസിറ്റീവ് സാമൂഹികവൽക്കരണ കാലയളവിൽ (ഏകദേശം 2-9 ആഴ്ച) വിവിധ കാഴ്ചകൾ, ശബ്ദം, ആളുകൾ എന്നിവയുമായി പരിചയപ്പെടാൻ ശ്രദ്ധിക്കുകയും ഈ കാലയളവിൽ പൂച്ചക്കുട്ടികളെ വളരെ സൗമ്യമായി കൈകാര്യം ചെയ്യാനും ശ്രദ്ധിക്കണം. ഈയൊരു പരിശീലനം നിങ്ങളുടെ പൂച്ചക്കുട്ടികളെ മറ്റുള്ളവയെ നന്നായി മനസ്സിലാക്കുന്നതിനും ആത്മവിശ്വാസമുള്ള മുതിർന്ന പൂച്ചകളാക്കാൻ സഹായിക്കുന്നു.
- ലിറ്റർ പരിശീലനം (Litter Training) : പൂച്ചക്കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ ലിറ്റർ ബോക്സ് പരിചയപ്പെടുത്താൻ ശ്രദ്ധിക്കണം. ആഹാരം കഴിച്ചതിനു ശേഷവും അതുപോലെ പൂച്ചകുട്ടികൾ ഉറക്കം ഉണരുമ്പോഴും ലിറ്റർ ബോക്സിൽ അവയെ വയ്ക്കുക. ലിറ്റർ ബോക്സ് ഉപയോഗത്തിന് പ്രശംസയോടൊപ്പം എന്തെങ്കിലും സ്വീറ്റ്സ് പ്രതിഫലമായി നൽകുക.
- ശരിയായ വ്യായാമം (Play and Exploration ): പൂച്ചക്കുട്ടികൾ സ്വാഭാവികമായും വളരെയധികം ജിജ്ഞാസയും കുട്ടിക്കളിയും കൂടുതലുള്ള സമയമാണിത്. പൂച്ചക്കുട്ടികളുടെ ശരിയായ വ്യായാമത്തിനും മാനസിക ഉത്തേജനത്തിനും വേണ്ടി സുരക്ഷിതമായ കളിപ്പാട്ടങ്ങൾ നൽകാവുന്നതാണ്.
Post a Comment