ഏതൊരു പച്ചക്കറി കടകളിൽ ചെന്നാലും നമുക്ക് എളുപ്പത്തിൽ വാങ്ങിക്കാൻ ഏത് സമയത്തും ലഭ്യമാകുന്ന ഒരു പച്ചക്കറിയിനമാണ് തക്കാളി . എന്നാൽ ഇവയുടെ വില പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് ചിലപ്പോൾ വളരെ കുറഞ്ഞ വിലയിലും മറ്റു ചിലപ്പോൾ തൊട്ടാൽ കൈ പൊള്ളുന്ന രീതിയിലുള്ള വിലയിലും നമുക്ക് തക്കാളി ലഭിക്കും. തക്കാളി ചെടികൾക്ക് രോഗ സാധ്യത കൂടുതലുള്ള ഏറ്റവും സാധാരണമായ ഒരു പച്ചക്കറിയിനമായതിനാൽ തന്നെ അവ കൃഷി ചെയ്യുമ്പോൾ കൃത്യമായ പരിചരണം ആവശ്യമാണ്.
തക്കാളി കൃഷി അതിന്റെ തുടക്കം മുതൽ തന്നെ കൃത്യമായ പരിപാലങ്ങൾ ചെയ്തു വളർത്തിയാൽ അത്യധികം ലാഭകരമായ ഒരു കൃഷിയാണ്. തക്കാളി ചെടികൾ ശരിയായി നടുകയും അവയ്ക്കു ഒരു പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ചെടിയെ സംരക്ഷിക്കുക എന്നതാണ് ആദ്യത്തെ കൃഷി മാർഗം. നമ്മുടെ തക്കാളി കൃഷിയിൽ പരമാവധി വിളവ് ഉറപ്പാക്കാൻ ഇനിപ്പറയുന്ന അടിസ്ഥാന കാര്യങ്ങൾ നിങ്ങൾ കൃഷി ചെയ്യുമ്പോൾ തിർച്ചയായും പരിഗണിക്കുക.
ധാരാളം സൂര്യപ്രകാശം ഉറപ്പാക്കുക: തക്കാളി വളർത്തുന്നതിനുള്ള പ്രധാന നുറുങ്ങുകളിൽ ഒന്ന് സൂര്യ പ്രകാശം ലഭ്യമാക്കുക എന്നത്. തക്കാളി ഒരു ചൂടുസമയത് കൃഷി ചെയ്യുന്ന ഒരു വിളയാണ്. ദിവസവും കുറഞ്ഞത് 6 മണിക്കൂർ വെയിൽ ലഭ്യമാകുന്ന സ്ഥലത്തു ഇവയെ വളർത്തുന്നതാണ് കൂടുതൽ നല്ലത് അതിനാൽ തന്നെ നിങ്ങൾ കൃഷി ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലം എല്ലായ്പോഴും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നുയെന്ന് ഉറപ്പുവരുത്തുക.
വിത്തുകൾ /തൈകൾ കൂട്ടമായി നടുന്നത് ഒഴിവാക്കുക: തക്കാളി തൈകൾ ശാഖകളായി വളരുന്നവ ആയതിനാൽ ഇവയ്ക്ക് വളരാൻ ധാരാളം സ്ഥലം ആവശ്യമാണ്. തക്കാളി തൈകളെ കൂട്ടമായി നടുന്നത് അവയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു, കായ്ഫലം കുറയുന്നു എന്നുമാത്രമല്ല ചെടികളിലെ പല അപ്രതീക്ഷിത രോഗങ്ങൾക്കും ഇവ കാരണമാകും. തക്കാളി കൃഷി ചെയ്യുമ്പോൾ ഒന്നുകിൽ 60 × 45 സെന്റീമീറ്റർ അല്ലെങ്കിൽ 45 × 30 സെന്റീമീറ്റർ വിളകളുടെ ഇനമനുസരിച്ചു (നാടൻ / ഹൈബ്രിഡ് ) ആവശ്യമായ അകലം ക്രമീകരിക്കണം.
സക്കറുകൾ പതിവായി മുറിച്ചു മാറ്റുക: വളർന്നു വരുന്ന തക്കാളി ചെടിയുടെ തണ്ടിനും ശാഖയ്ക്കുമിടയിൽ പലപ്പോഴും മറ്റൊരു മുകുളം (തലപ്പ് ) വളരുന്നു വന്നു ഇവ ചെടിയിൽ പുതിയ ശാഖകളായി മാറുന്നു. ഇങ്ങനെ തക്കാളി ചെടിയുടെ തണ്ടിനും ശാഖയ്ക്കുമിടയിൽ വളർന്നു വരുന്ന പുതിയ തലപ്പുകളെയാണ് സക്കറുകൾ എന്ന് പറയുന്നത്. ഇങ്ങനെ വളരുന്ന ഈ "സക്കറുകൾ" നമുക്ക് കായ്ഫലം നൽകുന്നില്ലെന്നു മാത്രമല്ല ചെടിയുടെ എല്ലാ വളങ്ങളൂം ഊർജ്ജവും ആഗിരണം ചെയ്തു തായ് ചെടിയുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു. അതിനാൽ തന്നെ സമൃദ്ധമായ വിളവെടുപ്പ് ഉറപ്പാക്കാൻ ചെടിയിൽ ഉണ്ടാകുന്ന സക്കറുകൾ കൃത്യ സമയങ്ങളായിൽ മുറിച്ചുമാറ്റണ്ടത് അത്യാവശ്യമാണ്.
മുറിച്ചു മാറ്റുന്ന സക്കറുകൾ ഉപയോഗിച്ച് നമുക്ക് പുതിയ തക്കാളി തൈകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
സക്കറുകൾ ഉപയോഗിച്ച് പുതിയ തൈകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചു കുടുതലറിയാന് ഈ വീഡിയോ കാണാം
ചെടി ചുവട്ടിലെ ഇലകൾ നീക്കം ചെയ്യുക: തക്കാളി ചെടികൾ വളർന്നു 3 അടിക്ക് മുകളിൽ ഉയരം എത്തുമ്പോൾ ചെടിച്ചുവട്ടിലെ ഇലകൾ നീക്കം ചെയ്യണം. എങ്ങനെ ഇലകൾ കളയുന്നതിനു കാരണം ചെടിച്ചുവട്ടിലെ ഇലകൾക്കാണ് ആദ്യം ഫംഗസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇത്തരം ഇലകളാണ് ഏറ്റവും പഴക്കമുള്ളവയും കൂടാതെ മറ്റു ഇലകളെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ അളവിൽ സൂര്യപ്രകാശവും വായുപ്രവാഹവും ലഭിക്കുന്നതും ഈ കാര്യങ്ങളെല്ലാം മണ്ണിലൂടെ കരുന്ന രോഗങ്ങൾക്ക് കാരണമാകുന്നു.
വെള്ളം : തക്കാളി ചെടികൾ പൊതുവേപശിമരാശിയുള്ളതും നല്ല നീർവാർച്ചയുള്ള മണ്ണിലാണ് നന്നായി വളരുന്നത് അതിനാൽ, ചെടികൾ പതിവായി നനയ്ക്കുന്നത് ഒഴിവാക്കരുത്. ക്രമരഹിതമായി ചെടികൾ നനക്കുന്നത് വഴി ചെടിയിലെ പൂക്കളുടെ അറ്റം അഴുകലിനും പൂക്കൾ പൊഴിയുന്നതിനും കാരണമാകും. വേനൽക്കാലത്ത്, ചെടികൾ നന്നായി നനക്കേണ്ടത് അതാവശ്യമാണ്.
പുതയിടിൽ: ചെടികളുടെ ചുവട്ടിൽ പുതയിടുന്നത് വെള്ളം ലാഭിക്കുകയും മണ്ണിനു മുകളിൽ നിന്നും ചെടിയിലേക്ക് പടരുന്ന രോഗങ്ങളിൽ നിന്ന് ചെടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 25 മൈക്രോൺ കട്ടിയുള്ള കറുത്ത എൽഡിപിഇ ഷീറ്റുകൾ രണ്ട് അറ്റങ്ങളും 10 സെന്റിമീറ്റർ ആഴത്തിൽ മണ്ണിൽ കുഴിച്ചിട്ടു ചെടി ചുവട്ടിൽ വിരിച്ചു ഉപയോഗിക്കാവുന്നതാണ്.
Post a Comment