2025-ലെ മത്സ്യകര്‍ഷക അവാര്‍ഡിന് ഇപ്പോൾ അപേക്ഷിക്കാം.
മികച്ച ശുദ്ധജല മത്സ്യകര്ഷകന്, ഓരു ജല മത്സ്യകര്ഷകന്, ചെമ്മീന്‍ കര്ഷകന്, അലങ്കാര മത്സ്യകര്ഷകന്, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉത്പാദന കര്ഷകന്, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്ഷകന്, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ടപ്പ്, മത്സ്യകൃഷിയിലെ ഇടപെടല്‍ സഹകരണ സ്ഥാപനം എന്നീ ഇനങ്ങളിലാണ് അവാര്‍ഡിനായി അപേക്ഷ സമർപ്പിക്കാവുന്നത് .
സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലുൾപ്പെട്ട മത്സ്യകർഷകർക്കും, സ്വതന്ത്രമായി മത്സ്യകൃഷി പ്രവര്ത്തനത്തിലേര്പ്പെടുന്നവര്ക്കും ഈ അവാർഡിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ അതത് ജില്ലാ ഓഫീസില്‍ നിന്നും, മത്സ്യഭവനുകളില്‍ നിന്നും കർഷകർക്ക് ലഭ്യമാകും. 2025 മേയ് 26-ാം തീയതി വൈകിട്ട് 5 മണിക്ക് മുമ്പായി മത്സ്യകര്‍ഷക അവാര്‍ഡിനുള്ള അപേക്ഷകൾ സമര്‍പ്പിക്കേണ്ടതാണ്.
Post a Comment