വെള്ളത്തിൽ കുറഞ്ഞ പരിചരണം കൊണ്ട് വളരെ നല്ലരീതിയിൽ പെട്ടന്ന് വളരുന്ന ഒരു ചെടിയാണ് വാട്ടർ ബാംബൂ അഥവാ ഹോഴ്സ്റ്റൈൽ ചെടികൾ. വെള്ളച്ചാട്ടത്തിനരികിലോ അല്ലങ്കിൽ വീടിന് അകത്തളങ്ങൾ അലങ്കരിക്കാനോ ഉപയോഗിക്കാവുന്ന ഒരു അടിപൊളി ചെടിയാണ് വാട്ടർ ബാംബൂ.
ഇലകളും പൂക്കളുമില്ലാത്ത ഈ ചെടികൾക്ക് മുളം തണ്ടുകളോട് സാദർശ്യമുള്ള ഇവയുടെ തണ്ടുകലാണ് പ്രതേകത.പച്ചനിറത്തിൽ തണ്ടുകൾ മാത്രമായി കാണുന്ന ഈ ചെടികൾ പ്രകാശം കുറഞ്ഞ സ്ഥലങ്ങളിലും മണ്ണില്ലാതെയും നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും.
ഹോഴ്സ്റ്റൈൽ അഥവാ കുതിരവാൽ ചെടികൾ ഒരുപോലെ മണ്ണിലും വെള്ളത്തിലും നമുക്ക് വളർത്താൻ സാധിക്കുന്നവ ആയതിനാൽ നന്നായി വളർത്തിയാൽ ചെടികൾ കുറഞ്ഞത് രണ്ട് മുതൽ മുന്ന് അടിവരെ ഉയരത്തിൽ വളരുന്നവയാണ്.
വാട്ടർ ബാംബൂ ചെടികളെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.
ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും വാട്ടർ ബാംബൂ അഥവാ കുതിരവാൽ ചെടികളെ വളർത്തിയെടുക്കാൻ സാധിക്കും.
മണ്ണ്:
വളങ്ങൾ അധികം നൽകാത്ത മണ്ണിലും ഇവ നന്നായി വളരുന്നതിനാൽ ചെടികൾക്ക് വളരാൻ വളം ഒരു ആത്യാവശ്യ ഘടകമല്ല. എന്നിരുന്നാലും അടിവളമായി നൽകാൻ സാധിക്കുന്ന ഏതെങ്കിലും ചാണകപ്പൊടി, ആട്ടിൻവളം അല്ലങ്കിൽ കംബോസ്ട് എന്നിവയിൽ ഏതെങ്കിലും ജൈവ വളങ്ങൾ നൽകാവുന്നതാണ്. വാട്ടർ ബാംബൂ ചെടികൾക്ക് നന്നായി വളർന്ന് ഒരു സ്ഥലം മൊത്തം കൈയടക്കാൻ സാധിക്കുന്നതിനാൽ ഇവയെ നേരിട്ട് മണ്ണിൽ വളർത്താതെ ചെടി ചട്ടികളിലോ അല്ലകിൽ ഒരു നിശ്ചിത സ്ഥലത്തോ വളർത്തുന്നതാണ് ഉചിതം.
തൈകൾ തയാറാക്കുന്ന രീതി:
വാട്ടർ ബാംബൂ ചെടികളെ നമുക്ക് രണ്ടു രീതിയിൽ തൈകൾ ഉണ്ടാക്കാൻ സാധിക്കും.
- വേരുകൾ മുറിച്ചുനട്ട്
- തണ്ടുകൾ മുറിച്ചുനട്ട്
വേരുകൾ മുറിച്ചു നടുന്ന രീതിയിൽ മാതൃ സസ്യത്തിന്റെ ചുവട്ടിലുണ്ടാകുന്ന റൈസോമുകൾ ( കിഴങ്ങുപോലെയുള്ള ഭാഗം ) മുറിച്ചു നട്ട് അതിൽ നിന്നും പുതിയ തൈകൾ തയാറാക്കാൻ സാധിക്കും. ആരോഗ്യമുള്ള മുറിഞ്ഞുപോകാത്ത നല്ല റൈസോമുകൾ തിരഞ്ഞെടുത്തു ഈർപ്പമുള്ള മണ്ണിൽ നേരിട്ട് നട്ട് പുതിയ തൈകൾ രണ്ട് ആഴ്ചക്കുള്ളിൽ തന്നെ വളർന്നു വരുന്നതായി കാണാൻ സാധിക്കും.
തണ്ടുകളിൽ നിന്നും തൈകൾ തയാറാക്കുമ്പോൾ ആരോഗ്യമുള്ള ചെടികളുടെ തണ്ടുകൾ മുറിച്ചെടുത്തു ഈർപ്പമുള്ള മണ്ണിലോ അല്ലങ്കിൽ വെള്ളത്തിലിട്ടോ നമുക്ക് കിളിർപ്പിച്ചെടുക്കാൻ സാധിക്കും. ഇങ്ങനെ കിളിർത്തു വരുന്ന പുതിയ തൈകൾ നേരത്തേ തയാറാക്കിയ മണ്ണിലേക്ക് നടാവുന്നതാണ്.
ചെടികൾ നടുന്ന രീതി:
ചെടികൾ നടാനായി തിരഞ്ഞെടുത്ത സ്ഥലത്തോ ചട്ടികളിലോ ആദ്യ ലയറായിട്ടു വളം നൽകിയശേഷം അതിനു മുകളിലായി ചുവന്ന മണ്ണോ താമരകൾ നടുന്ന വയലിലെ മണ്ണോ ഉപയോഗിച്ച് ചെടി ചട്ടി പകുതിക്കു മുകളിൽ നിറച്ചതിനു ശേഷം തിരഞ്ഞെടുത്ത ചെടികൾ നടാവുന്നതാണ്.
ചെടികൾ വെള്ളത്തിലാണ് നടുന്നതെങ്കിൽ ചെടികൾ മറിഞ്ഞു വീഴാത്ത രീതിയിൽ ചെറിയ കല്ലുകൾ ഉപയോഗിച്ച് ചെടികൾ നടാവുന്നതാണ്.
സൂര്യപ്രകാശം:
വാട്ടർ ബാംബൂ ചെടികൾക്ക് അതിഘടിനമായ സൂര്യപ്രകാശം ലഭിച്ചാൽ ഇവയുടെ തണ്ടിന്റെ തുമ്പ് ഭാഗം കരിയുന്നതായി കാണുന്നു അതിനാൽ രാവിലെയും വൈകുന്നേരത്തേയും സൂര്യപ്രകാശവും ഭാഗിക തണലിലും ചെടികൾ നന്നായി വളരുന്നതായി കാണുന്നു. വീടിനകത്തളങ്ങളിലും ഈ ചെടി നന്നായി വളരും. അതിഘടിനമായ ചൂടുള്ള കാലാവസ്ഥയിൽ ചെടികളെ വെയിൽ കുറവുള്ള ഭാഗികമായ തണലിൽ വെയ്ക്കാവുന്നതാണ്. ചട്ടിയിലുള്ള ചെടികൾക്ക് ഒരുപോലുള്ള വളർച്ച എല്ലാ ഭാഗത്തും ലഭിക്കുന്നതിന് ഇടക്കിടക്ക് ചെടി തിരിച്ചു വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
വെള്ളം:
വാട്ടർ ബാംബൂ ചെടികൾക്ക് പേരുപോലെ തന്നെ വെള്ളം അത്യാവശ്യമുള്ള ഒന്നാണ്. ചെടി ചുവട്ടിൽ വെള്ളം ഒരുക്കലും ഇല്ലാതെ ചെടി ചുവട് ഉണങ്ങാൻ ഇടയാകരുത് അങ്ങനെ വരുന്നത് ചെടികൾ നശിച്ചു പോകുന്നതിന് കാരണമാകും. മറ്റൊരു പാത്രത്തിൽ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിർത്തിയോ അല്ലങ്കിൽ വെള്ളത്തിൽ ഇറക്കിവെച്ചോ നമുക്ക് ചെടികൾ വളർത്താവുന്നതാണ്. ചെടിയുടെ തണ്ടുകൾ മുങ്ങി നിൽക്കുന്ന രീതിയിൽ ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിർത്തേണ്ട ആവശ്യമില്ല. മണ്ണിന് മുകളിൽ അൽപം മാത്രം വെള്ളം നിർത്തിയാൽ മതിയാകും.
വളം:
ഈ ചെടികൾക്ക് നടുമ്പോൾ നൽകുന്ന ജൈവ വളങ്ങളുടെ ആവശ്യമേ വളർച്ചയ്ക്ക് ആവശ്യമുള്ള. വളമില്ലാത്ത മണ്ണിലും വാട്ടർ ബാംബൂ അഥവാ ഹോഴ്സ്റ്റൈൽ ചെടികൾ നന്നായി വളരും.
രോഗ കീടബാധ:
ഹോഴ്സ്റ്റൈൽ ചെടികൾക്ക് പോതുവേയാതൊരു രോഗ കീടബാധയും ഉണ്ടാകാറില്ല എന്നാൽ ചെടി ചുവട്ടിൽ അധികമായി വെള്ളം കെട്ടിനിന്ന് വേരുകൾ അഴുകി ചെടികൾ നശിക്കാതെ ശ്രദ്ധിക്കണം. അതുപോലെ മുന്ന് ആഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ ചെടി ചുവട്ടിൽ കെട്ടിനിൽക്കുന്ന വെള്ളം മാറ്റി പുതിയത് നിറയ്ക്കുന്നത് ചെടിയുടെ ആരോഗ്യത്തിനും അതുപോലെ മണമില്ലാതിരിക്കുന്നതിനും സഹായിക്കും.
Post a Comment