കപ്പ ഇഷ്ട്ടപെടുത്തതായ ഒരു മലയാളിയും തന്നെകാണില്ല ഈയൊരു ഇഷ്ടത്തിന്റെ ഫലമാണ് ഇന്ന് ചെറിയ ഹോട്ടലുകൾ മുതൽ വലിയ ലക്ക്ഷ്റി ഹോട്ടൽ വരേ കപ്പ വിഭവങ്ങൾ എത്തിയിരിക്കുന്നത്.
വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമിടുക. മഴവെള്ളം കയറുന്ന സ്ഥലത്താണ് കൃഷി ചെയ്യുന്നത് എങ്കിൽ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം. എല്ലാസമയത്തും വിപണിയുള്ള ഒന്നാണ് കിഴങ്ങു വിളയായ കപ്പ.
പ്രധാനമായും കപ്പ നമുക്ക് രണ്ടു രീതിയിൽ വളർത്താം
- വാണിജ്യവശ്യത്തിനും
- സ്വന്താവശ്യത്തിനും
നമ്മുടെ വീട്ടിലെ ആവശ്യത്തിന് കപ്പ കൃഷി ചെയ്യുമ്പോൾ ജൈവവളം നൽകി നമുക്ക് ചെടികൾ വളർത്താൻ സാധിക്കും എന്നാൽ വാണിജ്യവശ്യത്തിനാണ് കൃഷി ചെയ്യുന്നത് എങ്കിൽ രാസവളം നൽകി ചെടി വളർത്തുന്നതാകും നല്ലത്.
കപ്പ കൃഷിയിൽ ഞങ്ങൾ പൊതുവേ മുന്ന് വളങ്ങളാണ് നൽകുന്നത് അടിവളം നൽകി കപ്പ തണ്ടുകൾ നട്ടതിനു ശേഷം ചെടി വളർന്നു നമ്മുടെ അരയോളം വലിപ്പം എത്തുമ്പോൾ അടുത്ത വളം നൽകുകയും മൂന്നാം വളം കപ്പ പറിക്കുന്നതിനു മുമ്പുമാണ് നൽകുന്നത്.
ജൈവ വളങ്ങളാണ് കപ്പയ്ക്കു നൽകുന്നത് എങ്കിൽ അവസാന വളം കുറഞ്ഞത് കപ്പ പറിക്കുന്നതിന് രണ്ടു മാസം മുൻപ് നൽകിയിരിക്കണം.
കപ്പ കൃഷിയിൽ ഏതൊക്കെ വളങ്ങളാണെന്നും എങ്ങനെ നൽകുന്നു എന്നും വിശദമായി അറിയാൻ ഈ വിഡിയോ കാണുക.
പോട്ടാഷ് കൂടുതല്‍ അടങ്ങിയിരിക്കുന്ന ചാരം കപ്പ കൃഷിയിലെ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു ജൈവവളമായി ഉപയോഗിക്കാൻ സാധിക്കും. ചാരം കപ്പയ്ക്ക് നൽകുന്നത് വഴി കിഴങ്ങുകള്‍ക്ക് നല്ല വണ്ണം വയ്ക്കുന്നതിനും കപ്പയ്ക്ക് നല്ല പൊടിയും രുചിയും ഉണ്ടാകുന്നതിന് സഹായിക്കുന്നു.
Post a Comment