സാലഡുകൾ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു പച്ചക്കറിയിനം എന്നത് വെള്ളരികളാണ്. ഏതൊരാൾക്കും പ്രായ വെത്യാസമില്ലാതെ ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് വെള്ളരിക്ക. സാലഡ് രൂപത്തിലോ അതുമല്ലങ്കിൽ വെറുതെ പച്ചക്കോ കഴിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇവയെ ഇത്രയും ജനകിയമാക്കുന്നത്.
![]() |
Image Credit: Designed by Freepik |
റിസർച്ച് ഗേറ്റിന്റെ പഠനമനുസരിച്ചു വെള്ളരിയിൽ ധാരാളം വെള്ളം, നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, സി, കെ എന്നിവയും അടങ്ങിയിരിക്കുന്നു അതിനാൽ വെള്ളരി നമ്മൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ്, ദഹനം, ശരീര ഭാരം നിയന്ത്രണം എന്നിവയ്ക്ക് സഹായിക്കുന്നതായി പറയുന്നു. ഇവ കഴിക്കുന്നത് വഴി അസിഡിറ്റി കുറയ്ക്കുന്നതിനാൽ നമ്മുടെ കുടലിന്റെ ആരോഗ്യത്തെ ഇവ സ്വാധീനിക്കുന്നു. കൂടാതെ ഇവയുടെ വിത്തുകളിലും ജ്യൂസിലും ഫ്ലേവനോയ്ഡുകളും, ലിഗ്നാനുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ കഴിക്കുന്നത് വഴി ശരീരത്തെ അണുബാധകളിൽ നിന്നും ദീർഘകാല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ കഴിയുമെന്നും പറയുന്നു.
വെള്ളരിക്ക കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ
ശരീരതാപനില തണുപ്പിക്കുന്നു:
വെള്ളരിക്കയിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇവ കഴിക്കുന്നത് വഴി കൂടുതൽ ജലാംശം നമ്മുടെ ശരീരത്തിൽ എത്തുകയും അതുവഴി നമ്മുടെ ചർമ്മം, വയർ എന്നിവ നല്ല കൂൾ ആകുകയും ചെയ്യുന്നു. ഇവ ശരീര താപനില കുറയ്ക്കുന്നതിനായി തന്നെ ശരീരം ചുടായിരിക്കുമ്പോൾ വെറുതെയോ ജ്യൂസ് ആയിട്ടോ കഴിക്കാൻ പറ്റിയ ഒന്നാണ്. ഇവയുടെ ഉപയോഗം ശരീരത്തെ സ്വാഭാവികമായി തണുപ്പിക്കാൻ സഹായിക്കുകവഴി നമുക്കുണ്ടാകുന്ന തലവേദന, മുഖക്കുരു, ദേഷ്യം എന്നിവ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.
ചർമ്മ സംരക്ഷണത്തിന് നല്ലത്:
വെള്ളരിക്ക കഴിക്കുമ്പോൾ അവ നമ്മുടെ ചർമ്മത്തിന് ജലാംശം നൽകുകയും അതുവഴി വീക്കം കുറയ്ക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം തിരികെ വരാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളരിയിൽ അടങ്ങിയിരിക്കുന്ന വിവിധ തരം പോഷകങ്ങൾ കൊളാജനെ പിന്തുണയ്ക്കുക വഴി ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ദഹനത്തിനു സഹായിക്കുന്നു:
വെള്ളരിക്കയിലടങ്ങിയിരിക്കുന്ന ജലാംശം നമ്മുടെ അസിഡിറ്റിയും വയറുവേദനയും ശമിപ്പിക്കുന്നതിനു സഹായിക്കുന്നു. കൂടാതെ വെള്ളരിയിൽ അടങ്ങിയിരിക്കുന്ന വിത്തുകൾ നമ്മുടെ ദഹനത്തിന് സ്വാഭാവിക സഹായമായി പ്രവർത്തിക്കുന്നു അതിനാലാണ് ഇവ സാലഡുകളിൽ ഒരു മുഖ്യപങ്ക് വഹിക്കുന്നത്.
വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു:
വെള്ളരിക്ക കഴിക്കുന്നത് വഴി നമ്മുടെ വയർ നിറഞ്ഞ ഒരു ഫീൽ തരുന്നതിനാൽ ആവശ്യത്തിലധികമുള്ള ഭക്ഷണം വാരി വലിച്ചു കഴിക്കുന്നതിനെ ഇതു തടയുന്നു.
![]() |
Image Credit: Designed by Freepik |
ശരീര ഭാരം കുറയ്ക്കുന്നു:
വെള്ളരിക്കയിൽ കലോറി കുറവും വെള്ളവും നാരുകളും കൂടുതലുമായതിനാൽ കുറേ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനാൽ ശരീര ഭാരം കുറയ്ക്കാൻ ഇവ കാരണമാകുന്നു.
ശരീരത്തെ ശുദ്ധീകരിക്കുന്നു:
വെള്ളരി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലുള്ള വിഷവസ്തുക്കളെ പുറന്തള്ളാനും, ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു.
ഇതൊക്കെ കേട്ടിട്ട് നിങ്ങൾക്കും ഒരു വെള്ളരി ചെടി വീടുകളിൽ വളർത്താൻ ആഗ്രഹിക്കുന്നോ എങ്കിൽ നല്ല വിത്തുകൾ ഇപ്പോൾ തന്നെ വാങ്ങിക്കാം : https://amzn.to/40GKT3A
Post a Comment