നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട 5 വിലകുറഞ്ഞ സൂപ്പർഫുഡുകൾ

ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് ഏവർക്കും ഇഷ്ട്ടപെട്ട ഏത് ഭക്ഷണ സാധനങ്ങളും വാങ്ങി കഴിക്കാൻ സാധിക്കും എന്നാൽ പോഷകസമൃദ്ധവും കുറഞ്ഞ ചെലവിലുള്ളതുമായ ഭക്ഷണ സാധനങ്ങളുടെ തിരഞ്ഞെടുപ്പും അവ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയും   ഇന്നത്തെ മാറുന്ന ജീവിത ശൈലിയിൽ നമ്മുടെ അരോഗ്യത്തിന് വളരെയധികം അത്യന്താപേക്ഷിതമാണ്.

 
Image Credit : Designed by Freepik

സൂപ്പർഫുഡുകളിൽ ഉൾപെടുത്താവുന്നതും അതുപോലെ ആര്ക്കും എപ്പോഴും വാങ്ങാൻ ലഭിക്കുന്ന കുറച്ചു പച്ചക്കറികളെക്കുറിച്ചു മനസ്സിലാക്കിയാലോ 

ബീറ്റ്റൂട്ട്

ശരീരത്തിന്റെ വീക്കം കുറയ്ക്കാനും കോശങ്ങളുടെ  റിപ്പയറിനും സഹായിക്കുന്ന ബീറ്റാലൈൻസ് എന്ന ആന്റിഓക്‌സിഡന്റുകളിൽ നിന്ന് ലഭിക്കുന്ന കടും ചുവപ്പ് നിറത്തിന് പുറമേ ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, ഫൈബർ എന്നിവയും നമ്മുടെ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ് മനുഷ്യ തലച്ചോറിന്റെ പ്രവർത്തനത്തേയും ശരീരത്തിലെ കോശങ്ങളുടെ റിപ്പയറിനേയും  സഹായിക്കുന്നു എന്നുമാത്രമല്ല പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കാരണമാകുകയും ചെയ്യുന്നു.

ബീറ്റ്റൂട്ടിലെ സ്വാഭാവിക നൈട്രേറ്റുകൾ ശരീരത്തിലെ രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുന്നതിനാൽ ഇതു കഴിക്കുന്നതുവഴി നമ്മുടെ അത്‌ലറ്റിക് പ്രകടനവും മെച്ചപ്പെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചതായി പറയപ്പെടുന്നു.

ബീറ്റ്റൂട്ടുകൾ നമുക്ക് പച്ചയായോ, ജ്യൂസായോ, ചെറുതായി ആവിയിൽ വേവിച്ചോ നമുക്ക് ഉപയോഗിക്കാനാകും.

ബ്രോക്കോളി

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി, അസ്ഥി സൗഹൃദ വിറ്റാമിനായ  കെ, കാഴ്ച വർദ്ധിപ്പിക്കുന്ന വിറ്റാമിനായ എ, ഡിഎൻഎ നന്നാക്കുന്നതിനുള്ള ഫോളേറ്റ്, ദഹനം നിലനിർത്താൻ സഹായിക്കുന്ന ഫൈബർ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ബ്രോക്കോളി ഒരു യഥാർത്ഥ പവർഹൗസ് ഭക്ഷണം തന്നെയാണ്.  ഈ വിറ്റാമിനുകൾക്കും ധാതുക്കൾക്കും പുറമേ ഇവയിൽ കരോട്ടിനോയിഡുകൾ, ആന്തോസയാനിനുകൾ, ഗ്ലൂക്കോസിനോലേറ്റുകൾ പോലുള്ള ഫൈറ്റോകെമിക്കലുകൾ അടങ്ങിയ ഒരു സസ്യ സംയുക്തമാണ് ബ്രോക്കോളി.

പതിവായി ബ്രോക്കോളി കഴിക്കുന്നത് വഴി ചില അർബുദങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തെ സഹായിച്ചേക്കാം എന്ന് പറയപ്പെടുന്നു.

തക്കാളി

ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, വിറ്റാമിൻ കെ, ഫെറുലിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. ഈ പറഞ്ഞ ഗുണങ്ങൾ തക്കാളിക്ക് പോഷകവും ആന്റിഓക്‌സിഡന്റ് പ്രൊഫൈലും നൽകുന്നു.

ലൈക്കോപീൻ എന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്, അതേസമയം വിറ്റാമിൻ സി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇവയിലുള്ള  പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും പേശികളുടെയും നാഡികളുടെയും ശരിയായ പ്രവർത്തിനു സഹായിക്കുന്നു, അതേസമയം ഇവയിലുള്ള വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ്.

തക്കാളിയിൽ കാണപ്പെടുന്ന ഒരു ഫിനോളിക് സംയുക്തമായ ഫെറുലിക് ആസിഡ്, ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നൽകുന്നു. ഈ പോഷകങ്ങൾ ഒരുമിച്ച് ശരീരത്തിന്റെ വീക്കം കുറയ്ക്കാനും, തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിച്ചേക്കാംമെന്ന് കരുതുന്നു.

കാരറ്റ്

വിറ്റാമിൻ എ അടങ്ങിയ മികച്ച പച്ചക്കറി എന്നതിനപ്പുറം കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയുടെ ഉപയോഗം കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും അത്യാവശ്യമാണ്. കൂടാതെ ഇവയിലടങ്ങിയ വിറ്റാമിൻ എ, ശരീരത്തിലെ കോശ വളർച്ചയെ പിന്തുണയ്ക്കുകയും അവയവങ്ങളുടെ ഘടന രൂപപ്പെടുത്താനും അത് നിലനിർത്താൻ  സഹായിക്കുകയും ചെയ്യുന്നു.


കാരറ്റ് പാചകം ചെയ്തു കഴിക്കുന്നതുവഴി ഇവയിൽ അതങ്ങിയ ബീറ്റാ കരോട്ടിൻ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു, കൂടാതെ വിറ്റാമിൻ എ പെട്ടന്ന് കൊഴുപ്പിൽ ലയിക്കുന്നതിനാൽ പാകം ചെയ്തു കഴിക്കാവുന്ന നല്ലൊരു കൊഴുപ്പുമായി സംയോജിപ്പിച്ചു കഴിക്കുന്നത് നമ്മുടെ ശരീരത്തെ കൂടുതൽ വിറ്റാമിൻ എ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

കാബേജ്

നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വിവിധതരം സൂപ്പുകൾ മുതൽ സലാഡുകൾ, സാൻഡ്‌വിച്ചുകൾ വരെ എല്ലാത്തിലും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് കാബേജ്. അരിഞ്ഞ ഒരു കപ്പ് കാബേജിൽ ഏകദേശം 2 ഗ്രാം നാരുകളും 142.5 മൈക്രോഗ്രാം വിറ്റാമിൻ കെ 1 ഉം അടങ്ങിയിരിക്കുന്നു.


വിറ്റാമിൻ കെ കൊഴുപ്പുകളിൽ എളുപ്പത്തിൽ ലയിക്കുന്നതിനാൽ കാബേജ് കുറച്ച് കൊഴുപ്പ് ഉപയോഗിചു പാചകം ചെയ്യുന്നതാണ് അത്യുത്തമം.


Post a Comment

Previous Post Next Post
Update cookies preferences