വലുപ്പമുള്ള കാച്ചിൽ കിട്ടാൻ ഈ രീതിയിൽ കാച്ചിൽ വിത്തുകൾ നടണം - കാച്ചിൽ കൃഷി രീതി


ചേന, വാഴ എന്നിവയുടെ ഇടവിളയാണ് കൂടുതലായും കാച്ചില്‍ കൃഷി ചെയ്യാറുള്ളത്. ഏപ്രില്‍ ആദ്യവാരമോ അതിനു മുമ്പോ കാച്ചില്‍ നടുന്നതാണുത്തമം മേയ് മാസത്തിനപ്പുറം കാച്ചിൽ കൃഷിക്കായി പൊതുവേ നടാറില്ല. കാച്ചിൽ കൃഷി തുടങ്ങാൻ താഴേ  പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.


സ്ഥലം തിരഞ്ഞെടുക്കൽ: നല്ല നീർവാർച്ചയുള്ള മണ്ണാണ് കാച്ചിൽ കൃഷിക്ക് ഏറ്റവും അനുയോജ്യം. മണ്ണില്‍ നടാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വലിയ പ്ലാസ്റ്റിക് ചാക്കുകളിലും കൃഷി ആരംഭിക്കാം. വളക്കൂറുള്ള മേല്‍മണ്ണും കൂടാതെ ലഭ്യമായ അടിവളങ്ങളും ചേര്‍ത്തു വേണം ചാക്കില്‍ കാച്ചില്‍ നടാന്‍. സാമാന്യം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തുവേണം ചാക്കുകൾ വയ്ക്കാൻ കൂടാതെ ചാക്ക് മറിഞ്ഞുപോകാതിരിക്കാന്‍ വലിയ മരച്ചുവട്ടിലോ അല്ലങ്കിൽ മതിലിനോട് ചേർന്നോ സ്ഥാപിക്കാവുന്നതാണ്. 


നടീൽ വസ്തുക്കൾ: കാച്ചിൽ കിഴങ്ങുകൾ കൃത്യമായ അളവുകളിൽ മുറിച്ചു കഷണങ്ങളാക്കി നമുക്ക് നടനായി ഉപയോഗിക്കാം. ഇങ്ങനെ മുറിച്ചെടുക്കുന്ന കഷണങ്ങൾ ആവശ്യമെങ്കിൽ ചാണകക്കുഴമ്പോ ചാരമോ കലക്കിയ വെള്ളത്തിൽ മുക്കി വെച്ച് ഉണക്കിയതിനു ശേഷം നടുന്നത് കാച്ചിൽ അഴുകിപ്പോകുന്നത് തടയാൻ സഹായിക്കും.


കാച്ചിലിന്റെ നടീൽ രീതിയറിയാൻ ഈ വിഡിയോ കാണുക 



നടീൽ: ആവശ്യമുള്ള ആഴത്തില്‍ കുഴികളെടൂത്ത് തിരഞ്ഞെടുത്തിരിക്കുന്ന വിത്ത് കാച്ചില്‍ നടാം. അതിനു മുകളിലേക്ക് ലഭ്യമായ അടിവളങ്ങൾ നൽകണം. കാച്ചിൽ കൃഷിക്ക് അടിവളമായി ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി, കമ്പോസ്റ്റ്, ആട്ടിന്‍ കാഷ്ഠം എന്നിവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്. അടിവളമായി കോഴിവളമിട്ടാല്‍ കാച്ചിൽ വിത്തുകൾ ചൂടുകൊണ്ട് നീറിപ്പോകുന്നതിന് കാരണമാകും. 


താങ്ങ് നൽകൽ: കാച്ചിൽ ഒരു വള്ളിച്ചെടിയായതിനാൽ പടർന്നു കയറി വളരാൻ താങ്ങുകൾ ആവശ്യമാണ്. നടുന്ന കാച്ചിൽ വിത്തുകൾ മഴ ലഭിക്കുന്നതോടുകൂടികിളിർക്കാൻ തുടങ്ങും, ഈ സമയം കമ്പുനാട്ടി   അതിൽ കയറുകെട്ടി കാച്ചില്‍ വള്ളികൾ  മുകളിലേക്കു കയറ്റിവിടണം. കാച്ചിൽ വള്ളികൾ വീശുന്ന സമയത്തു തന്നെ പടര്‍ത്തികയറ്റുന്നത് ഇവയുടെ വിളവിനെ സഹായിക്കും. കാച്ചിൽ തണ്ടുകൾ വളർത്താനായി കമ്പുകളോ, കയർ കെട്ടുകയോ അല്ലങ്കിൽ മരങ്ങളിൽ പടർത്തി കയറ്റുകയോ ചെയ്യാം. 


കാച്ചിൽ വള്ളികൾ എത്ര ശക്തമായി ഉയരത്തിൽ കയറി വളരുന്നോ അത്രയും നല്ല കിഴങ്ങുകൾ ഉണ്ടാകുന്നതിനു   സഹായിക്കും.


വളപ്രയോഗം: കാച്ചിൽ കൃഷിക്ക് നിങ്ങൾക്ക് ലഭ്യമായ ജൈവവളങ്ങൾ (ചാണകപ്പൊടി, കമ്പോസ്റ്റ്, ആട്ടിന്‍ കാഷ്ഠം ) കൂടാതെ രാസവളങ്ങളും (NPK) നൽകാനാകും.

38 കിലോയിലധികം തുക്കമുള്ള കാച്ചില്‍ വിളവെടുപ്പ് കണ്ടാലോ നമുക്ക് 
 


വിളവെടുപ്പ്: കാച്ചിൽ സാധാരണയായി 8-10 മാസത്തിനുള്ളിൽ വിളവെടുപ്പിന് തയ്യാറാകും. കാച്ചിൽ ചെടികളുടെ ഇലകൾ മഞ്ഞളിച്ച് ഉണങ്ങാൻ തുടങ്ങുമ്പോൾ കിഴങ്ങുകൾ വിളവെടുക്കാൻ പാകമായിയെന്ന് നമുക്ക് മനസ്സിലാക്കാം. കിഴങ്ങുകൾക്ക് കേടുപാടുകൾ വരാതെ ശ്രദ്ധിച്ച് കിളച്ചെടുക്കാവുന്നതാണ്.

Post a Comment

Previous Post Next Post