ഓർക്കിഡ് ചെടികൾ പൂക്കാൻ വീട്ടിൽ തന്നെ തയാറാക്കാം പടയപ്പയെന്ന വളത്തെ

ഒരു ഓർക്കിഡ് ചെടികളെങ്കിലും വീടുകളിൽ വളർത്താത്തവരായി ആരുംതന്നെ കാണില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഏവരുടെയും മനം മയക്കുന്ന ഒരു പുഷ്പ സുന്ദരിയാണ് ഓർക്കിഡുകൾ. പക്ഷേ നേസറികളിൽ നിന്നും കണ്ടു മോഹിച്ചു വീട്ടിൽ കൊടുവന്നതിനു ശേഷം മറ്റൊരു പൂ ആ ചെടിയിൽ കാണാൻ വർഷങ്ങളോളമാണ് പലരും കാത്തിരിക്കുന്നത്. 




 

നമ്മുടെ ചെടികൾ പൂക്കാത്തതിന് ഒരു പ്രധാന കാരണം അവയ്ക്കു നൽകുന്ന വളപ്രയോഗം തന്നെയാണ്. ഓർക്കിഡ് ചെടികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു പരിചരണമാണ് അവയുടെ കൃത്യ സമയത്തെ വളപ്രയോഗം. 

ഓർക്കിഡ് ചെടികൾക്ക് NPK (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) യുടെ അനുപാതം പല രീതിയിൽ ക്രമീകരിച്ചുകൊണ്ടു ചെടിയുടെ വളർച്ചക്കും പൂവിടലിലുമായി വിവിധ തരം വളക്കൂട്ടുകൾ നമുക്ക്  തയാറാക്കാൻ സാധിക്കും. ചെടികൾക്ക് രാസവളങ്ങളോ അല്ലങ്കിൽ നമ്മുടെ വീടുകളിൽ തന്നെയുണ്ടാക്കാൻ സാധിക്കുന്ന ജൈവ വളങ്ങളോ ഉപയോഗിക്കാൻ സാധിക്കും. 


NPK (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) അനുപാതത്തിൽ നൈട്രജൻ അളവ് കൂടുതലുള്ള വളങ്ങൾ ചെടിയുടെ വളർച്ചാ സമയത്തും അതായതു തൈകളുടെ വളർച്ച തുടങ്ങി കുറഞ്ഞത് 6 മാസമെങ്കിലും വളർച്ചസമയമാണ് ഈ സമയത്ത് പൂവിടുന്നതിനുള്ള വളങ്ങൾ നൽകേണ്ടുന്നതല്ല. അതിനു ശേഷമുള്ള സമയത്തു ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവുകൾ കൂടുതലുള്ള വളങ്ങൾ പൂക്കുന്നതിനമായാണ് നൽകുക. പൊട്ടാസ്യത്തിന്റെ അളവ് ഏറ്റവും കുടിയിരിക്കുന്നത് ചെടികൾ ചെടിയുടെ ആരോഗ്യം നിലനിർത്താനും കായ്‌ഫലം ഉണ്ടാകാനും വേണ്ടിയുള്ള വളങ്ങളാണ്.


ഓർക്കിഡ് ചെടികൾക്ക് വളർച്ചയ്ക്കും പൂക്കുന്നതിനു വേണ്ടി ഒരു അടിപൊളി ജൈവവളം നമുക്ക് വീട്ടിൽ തന്നെ തയാറാക്കിയാലോ 

ആവശ്യമുള്ള സാധങ്ങൾ 

  1. ഏത്തയ്ക്കാത്തൊലി 
  2.  ഉരുളക്കിഴങ്ങ്
  3.  സവാളത്തൊലി 
  4.  കടലപ്പിണ്ണാക്ക് 
  5.  വേപ്പിൻപ്പിണ്ണാക്ക് 
  6.  മത്തി വേസ്റ്റ് 
  7.  ശർക്കര 
  8.  വെളുത്തുള്ളിത്തൊലി
  9.  വെള്ളം 


പടയപ്പ വളക്കൂട്ട് തയാറാക്കുന്ന വിധം


മുകളിൽ പറഞ്ഞിരിക്കുന്ന 1 മുതൽ 8 വരെയുള്ള സാധനങ്ങൾ (കൃത്യമായ അളവുകൾ ഇതിനില്ല പകരം നമുക്ക് എത്ര ചെടികൾക്കാണോ ആവശ്യം അതിനനുസരിച്ചു അളവുകൾ ചേർക്കാവുന്നതാണ് അളവ് കുടിയതുകൊണ്ടോ കുറഞ്ഞതുകൊണ്ടോ പ്രശ്‍നങ്ങളില്ല ) ഒരു പാത്രത്തിൽ ഇട്ടു അല്പം വെള്ളം ചേർത്തിളക്കി പാത്രം മുടി വെക്കുക. 

 

ഈ വളം ഉണ്ടാക്കുന്നതിനെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക   

 


 

ഒരു ആഴ്ച്ച കൊണ്ടുതന്നെ ഈ ലായനി നന്നായി പുളിച്ചു പൊന്തും. 7 മുതൽ 15 ദിവസത്തിനുള്ളിൽ ഇങ്ങനെ പുളിച്ചു പൊന്തിയ ലായനി 10 ML ലായനിക്ക് ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ നേർപ്പിച്ച ചെടികൾക്ക് തളിച്ച് നൽകാവുന്നതാണ്. 15 ദിവസങ്ങൾക്കു ശേഷമാണ് ഈ ലായനി ഉപയോഗിക്കുന്നത് എങ്കിൽ പുളിച്ചു പൊന്തിയ ലായനിക്ക് കടുപ്പം കൂടുതലായതിനാൽ 10 ML എന്ന അളവ് വീണ്ടും കുറയ്‌ക്കേണ്ടതാണ്.

ചെടികൾക്ക് പടയപ്പയെന്ന 
വളക്കൂട്ട് രണ്ടു ആഴ്ച കൂടുമ്പോൾ നൽകാവുന്നതാണ്. കൂടാതെ ഓർക്കിഡ് ചെടികൾ വളർത്തുമ്പോൾ നൽകുന്ന വളം കൃത്യമായ ഇടവേളകളിൽ നൽകാൻ ശ്രദ്ധിക്കണം 


Post a Comment

أحدث أقدم