ഓർക്കിഡ് ചെടികൾ പൂക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പൂന്തോട്ടത്തിൽ ഒരു ഓർക്കിഡ് ചെടികളെങ്കിലും വളർത്താത്തവരായി ആരും തന്നെ കാണില്ല. എന്നാൽ അധികം ആളുകൾക്കും ഇവയിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമായി പറയുന്നത്. ഓർക്കിഡ് ചെടികൾ നന്നായി പൂവിടുന്നതിന് നിരവധി കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

 

Image Credit : Designed by Freepik

 
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും പൂന്തോട്ടത്തിൽ അടിപൊളിയായി ഓർക്കിഡ് പൂക്കൾ നിറയ്ക്കാം.

വെളിച്ചം:

ഓർക്കിഡ് ചെടികൾ നമ്മൾ ഷെയിഡ് വലകൾക്കടിയിലാണ് കൂടുതലായും വളർത്തുന്നത് എന്നാൽ ഇവ പൂവിടാൻ ആവശ്യമായ വെളിച്ചം ചെടികൾക്ക് ലഭിക്കേണ്ടത് അനിവാജ്യ ഘടകമാണ്. ഓർക്കിഡ് ഇനങ്ങൾക്കനുസരിച്ചു ഇതിന്റെ അളവിൽ വ്യത്യാസം വരും.

ഇന്ന് നമുക്ക് ലഭിക്കുന്ന ഒട്ടുമിക്ക ഓർക്കിഡ് ഇനങ്ങൾക്കും നേരിട്ടുള്ള സൂര്യപ്രകാശം വളരെ ദോഷകരമാണ്. അതിനാൽ അതിരാവിലെയുള്ള (കിഴക്ക് ദിശയിലുള്ള) ചുടു കുറഞ്ഞ സൂര്യ പ്രകാശം ലഭിക്കുന്നതാണ് ഉത്തമം. നട്ടുച്ചയ്ക്കുള്ള അതി കഠിനമായ സൂര്യപ്രകാശം ചെടി പൊള്ളി പോകുന്നതിനും അതുവഴി ചെടികൾ നശിക്കാനും കാരണമാകും.

ഓർക്കിഡ് ചെടികളുടെ ഇലകൾ ശ്രദ്ധിച്ചാൽ നമുക്ക് അവയുടെ ആരോഗ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ സാധിക്കും. ഇലകൾക്ക് മഞ്ഞ നിറമാണെങ്കിൽ ചെടിക്കു വെളിച്ചം / വെള്ളം കൂടുതൽ കിട്ടുന്നു  എന്ന് മനസിലാക്കാം. ഇലകൾക്ക് കടും പച്ചയാണെങ്കിൽ ലഭിക്കുന്ന വെളിച്ചം കുറവാണെന്നും എന്നാൽ ഇലകൾ ഇളം പച്ച നിറമാണങ്കിൽ ചെടി ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും മനസിലാക്കാം.

നനയ്ക്കൽ :


ഓർക്കിഡ് ചെടികൾക്ക് അമിതമായി ചെടിച്ചുവട്ടിൽ വെള്ളം ഒരു കാരണവശാലും കെട്ടികിടക്കാൻ ഇടവരരുത്.  അമിതമായി വെള്ളം കിട്ടുന്നതുവഴി ചെടിയുടെ ആരോഗ്യമായ വേരുകൾ ചീഞ്ഞു ചെടി നശിക്കുന്നതിനു കാരണമാകും.  

ഓർക്കിഡ് ചെടികൾ വെള്ളം അധിക സമയം കെട്ടികിടക്കാത്ത തരത്തിലുള്ള പോട്ടിങ് മിക്സ് ഉപയോഗിക്കുന്നതാണ് നല്ലത്. ചെടി ചുവട്ടിലെ മീഡിയം ഉണങ്ങിയതിന് ശേഷം മാത്രം അടുത്ത നന കൊടുക്കുക. ചെടികൾ നനയ്ക്കുമ്പോൾ വെള്ളം വെറുതേ കുത്തി ഒഴിക്കാതെ ചെറിയ രീതിയിൽ സ്പ്രൈ ചെയ്തു ചെടിമുഴുവനായും നനയ്ക്കുന്നതാകും നല്ലത് ഇങ്ങനെ നനയ്ക്കുമ്പോൾ ചെടികളുടെ കൂമ്പിൽ വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കണം അല്ലങ്കിൽ വെള്ളം കെട്ടിനിന്ന് കൂമ്പ്  ചീഞ്ഞു പോകുന്നതിന് കാരണമാകും.
 

ഓർക്കിഡ് ചെടികൾക്ക് രാവിലെ നനയ്ക്കുന്നതാണ് ഉത്തമം രാവിലെ നനയ്ക്കുമ്പോൾ ഇലകളിൽ വെള്ളം തങ്ങിനിൽക്കുന്നത് പൂർണമായും ഒഴിവാക്കാൻ സഹായിക്കും.

ഈർപ്പം:


പല ഓർക്കിഡ് ഇനങ്ങൾക്കും അവയുടെ ശരിയായ വളർച്ചയ്ക്ക് ഉയർന്ന ഈർപ്പം ആവശ്യമാണ്. മൊക്കാറ പോലുള്ള ചെടികൾ ആമ്പൽ കുളങ്ങൾക്കു മുകളിൽ കെട്ടിയിട്ടു വളർത്തുമ്പോൾ നന്നായി വേരുകൾ ഇറങ്ങി നല്ല പൂക്കൾ തരുന്നതായി നമുക്ക് കാണാൻ സാധിക്കും. ഓർക്കിഡ് ചെടികൾക്ക് ഈർപ്പം നിലനിർത്താൻ നമുക്ക് വെള്ളം നിറച്ച ട്രേകൾ വെയ്ക്കുകയോ, ഹ്യുമിഡിഫയർ ഉപയോഗിച്ചു കണ്ട്രോൾ ചെയ്യുകയോ  ചെയ്യാം.

താപനില:


ഓർക്കിഡുകൾക്ക് ചെടികൾക്ക് രാവിലെ 30°C നുതാഴേ മാത്രമായിരിക്കണം ലഭിക്കുന്ന താപനില.

വളപ്രയോഗം:


ഓർക്കിഡ് ചെടികൾക്ക് വളപ്രയോഗം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. കൃത്യമായ വളപ്രയോഗം ഉണ്ടായാൽ മാത്രമേ ഓർക്കിഡുകൾ പൂവിടുകയുള്ളു.

ഓർക്കിഡ് ചെടികൾക്ക് NPK (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) അനുപാതം പല രീതിയിൽ ക്രമീകരിച്ചുകൊണ്ടു വളർച്ചക്കും പൂവിടലിലുമായി വിവിധ തരം വളങ്ങൾ തയാറാക്കാൻ സാധിക്കും. ചെടികൾക്ക് രാസവളങ്ങളോ അല്ലങ്കിൽ വീടുകളിൽ തന്നെയുണ്ടാക്കാൻ സാധിക്കുന്ന ജൈവ വളങ്ങളോ ഉപയോഗിക്കാൻ സാധിക്കും. 


NPK (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) അനുപാതത്തിൽ നൈട്രജൻ അളവ് കൂടുതലുള്ള വളങ്ങൾ ചെടിയുടെ വളർച്ചാ സമയത്തും ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവുകൾ കൂടുതലുള്ള വളങ്ങൾ പൂക്കുന്നതിനമായാണ് നൽകുക. പൊട്ടാസ്യത്തിന്റെ അളവ് ഏറ്റവും കുടിയിരിക്കുന്നത് ചെടികൾ ചെടിയുടെ ആരോഗ്യം നിലനിർത്താനും കായ്‌ഫലം ഉണ്ടാകാനും വേണ്ടിയുള്ള വളങ്ങളാണ്.


ഓർക്കിഡ് ചെടികൾക്ക് പൂക്കുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി വളം നമുക്ക് വീട്ടിൽ തന്നെ തയാറാക്കിയാലോ 

 


 


ഓർക്കിഡ് ചെടികളിൽ മഴക്കാലത്ത് ജൈവ വളങ്ങൾ പൊതുവേ ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ ചെടികൾക്ക് അമിതമായി വളം നൽകരുത് ലഘുവായ അളവിൽ പതിവായി നൽകുന്നതാണ് ശരിയായ ഓർക്കിഡിന്റെ വളപ്രയോഗം. 

വായുസഞ്ചാരം:

നല്ല വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ വേണം ഓർക്കിഡുകൾ വെയ്ക്കാൻ ഇങ്ങനെ ചെയ്യുന്നതുവഴി ചെടിയിൽ വരാൻ സാധ്യതയുള്ള പൂപ്പൽ രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരേ തടയുന്നതിന് കാരണമാകും.

റീപോട്ടിംഗ് :


ഓർക്കിഡ് ചെടികളുടെ ശരിയായ വളർച്ചയ്ക്ക് വർഷത്തിൽ ഒരിക്കലോ അല്ലങ്കിൽ രണ്ടു വർഷം കുടുമ്പോളെങ്കിലും പഴയ പോർട്ടിങ് മിക്സ് മാറ്റി പുതിയവ നൽകണം. 

രോഗങ്ങളും കീടങ്ങളും:


ഓർക്കിഡ് ചെടികളെ കൂടുതലായും കീടങ്ങൾ ആക്രമിക്കുന്നത് രാത്രി കാലങ്ങളിലാണ് അതിനാൽ ചെടികളെ സാധിക്കുമെങ്കിൽ രാത്രികാലങ്ങളിൽ ഒരു ടോർച്ചിന്റെ സഹായത്തോടുകൂടെ പതിവായി നിരീക്ഷിച്ച് കിടങ്ങളില്ലായെന്നു ഉറപ്പുവരുത്തുക. ഒച്ചിന്റെ ശല്യം നശിപ്പിക്കാൻ ഓർക്കിഡ് ചെടികൾ വെയ്കുന്നതിനടുത്തായി ക്യാബേജ് തൊലി വെച്ച് അതിലേക്ക് ഒച്ചുകളെ ആകർഷിച്ചു നശിപ്പിക്കാൻ സാധിക്കും. 

ചെടികൾക്ക് ചീയൽ കണ്ടാൽ ഉണ്ടൻതന്നെ ചെടി വൃത്തിയാക്കി സാഫ് (SAAF) പോലുള്ള എന്തെങ്കിലും ഒരു ആന്റിഫങ്കൽ നൽകുന്നത് നല്ലതാണ്.  

 

SAAF വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക:  https://amzn.to/4dUeL25  

 

Post a Comment

أحدث أقدم