ബ്രോക്കോളിയുടെ അധികമാരും അറിയാത്ത ആരോഗ്യ ഗുണങ്ങൾ

നമുക്ക് കഴിക്കാൻ സാധിക്കുന്ന ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ് ബ്രോക്കോളി. കുറഞ്ഞ അളവിലുള്ള കാർബോഹൈഡ്രേറ്റ്, കൂടിയ അളവിലുള്ള നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമായതിനാലാണ് ബ്രോക്കോളിയൊരു മികച്ച പച്ചക്കറിയായി പറയുന്നത്.

Image Credit : Designed by Freepik


നമുക്ക് ഇനി ബ്രോക്കോളിയുടെ കുറച്ചു ആരോഗ്യ ഗുണങ്ങളെക്കുറിച്ചു മനസിലാക്കിയാലോ


 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.


ബ്രോക്കോളി കൂടുതലായി കഴിക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കുന്നു. ബ്രോക്കോളിയിൽ കേടായ കോശങ്ങൾ നന്നാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവയുടെ ഉപയോഗം രോഗപ്രതിരോധ ശേഷി നൽകുക വഴി ആരോഗ്യമായിരിക്കാൻ നമ്മെ സഹായിക്കുന്നു.

ബ്രോക്കോളിയിൽ സൾഫോറാഫേൻ, ഇൻഡോൾ എന്നീരണ്ടുതരം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ കോശങ്ങളെ വിഷവിമുക്തമാക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തെ സഹായിക്കുന്നതുവഴി കോശങ്ങളെ സംരക്ഷിക്കുന്നതായി പറയപ്പെടുന്നു.

 ഹൃദയത്തെ സംരക്ഷിക്കുന്നു


പ്ലാക്കുകൾ (plaque) നമ്മുടെ ധമനികളിൽ അടിഞ്ഞുകൂടാതെ സംരക്ഷിക്കുന്നത് വഴി നമുക്ക് നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാൻ സാധിക്കും. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ഹൃദയാരോഗ്യത്തിന് അപകടകരമായ ഇത്തരത്തിലുള്ള പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റ് ആയിട്ടു പ്രവർത്തിക്കുന്നു.

മാനസികാവസ്ഥയെ ബാലൻസ് ചെയ്യുന്നു


വ്യത്യസ്ത ഭക്ഷണങ്ങൾ നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന പ്രത്യേക ഹോർമോണുകൾ പുറപ്പെടുവിക്കാൻ നമ്മുടെ തലച്ചോറിനെ പ്രേരിപ്പിക്കുന്നതിന് കാരണമാകുന്നു. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ധാതുവായ ക്രോമിയം നമ്മുടെ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുമായി (നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്ന ഹോർമോണുകൾ) പ്രവർത്തിച്ച്  സെറോടോണിൻ, നോർപിനെഫ്രിൻ, മെലറ്റോണിൻ തുടങ്ങിയവയെ ഉത്തേജിപ്പിക്കുക വഴി നമ്മുടെ മാനസികാവസ്ഥയെ ബാലൻസ് ചെയ്യുന്നതിന് സഹായിക്കുന്നു.


കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു


നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കരൾ 24/7 പ്രവർത്തിക്കുന്നു. ഹെപ്പറ്റോളജി എന്ന മെഡിക്കൽ ജേണലിൽ (medical journal Hepatology) പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ബ്രോക്കോളി പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ ഫാറ്റി ലിവറിൽ നിന്നും വിഷവസ്തുക്കളുടെ അടിഞ്ഞുകൂടലിൽ നിന്നും സംരക്ഷിക്കുന്ന എൻസൈമുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് കണ്ടെത്തിയതായി പറയുന്നു.  ബ്രോക്കോളിയിൽ കാണപ്പെടുന്ന ഇൻഡോൾ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സംയുക്തമാണ് ഇതിന് കാരണം.

സന്ധികളെ സംരക്ഷിക്കുന്നു.


ബ്രോക്കോളിയിൽ കാണപ്പെടുന്ന സൾഫോറാഫെയ്ൻ നമ്മുടെ സന്ധികളിലെ തരുണാസ്ഥിയുടെ വീക്കം കുറയ്ക്കുമെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ഗവേഷകർ (Researchers from the University of East Anglia) നടത്തിയ പഠനത്തിൽ പറയപ്പെടുന്നു. ഇത്തരത്തിലുണ്ടാകുന്ന വീക്കം ആർത്രൈറ്റിസിന്റെ ഏറ്റവും സാധാരണമായ രൂപമായ ഓസ്റ്റിയോ ആർത്രൈറ്റിസിന് കാരണമാകും.

അസ്ഥികളെ സംരക്ഷിക്കുന്നു


ബ്രോക്കോളി നമ്മുടെ സന്ധികൾക്ക് മാത്രമല്ല നമ്മുടെ മുഴുവൻ അസ്ഥികൂട വ്യവസ്ഥയ്ക്കും നല്ലതാണ്. ബ്രോക്കോളി വിറ്റാമിൻ കെ, കാൽസ്യം എന്നിവയാൽ സമ്പന്നമായതിനാൽ ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും അസ്ഥികളുടെ ശക്തി നിലനിർത്തുന്നതിനും ഇതു സഹായിക്കുന്നു.


Post a Comment

أحدث أقدم