ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് തക്കാളി. ഇതിനു കാരണം തക്കാളിയുടെ അതിവിപുലമായ ആരോഗ്യ ഗുണങ്ങൾ തന്നെയാണ്. പച്ചയ്ക്കും വേവിച്ചും കഴിക്കാൻ സാധിക്കും എന്നതിന് പുറമേ ലോകമെമ്പാടുമുള്ള പല പാചകരീതികളിലും തക്കാളി ഒരു പ്രധാന ഘടകമാണ്. തക്കാളിയിൽ ആരോഗ്യകരമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഒമാറ്റോയിൽ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്
![]() |
ഒരു വലിയ തക്കാളിയിൽ എന്തൊക്കെ വിറ്റാമിനുകളും ധാതുക്കളുമാണ് ഉള്ളത് എന്ന് നോക്കിയാലോ നമുക്ക്.
രോഗപ്രതിരോധ ശക്തി നൽകുന്നു
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി നമ്മുടെ രോഗപ്രതിരോധ കോശങ്ങൾ നിർമ്മിക്കാൻ സഹായിക്കുകയും ടിഷ്യു വളർച്ചയ്ക്കു സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഇ പോലുള്ള ശരീരത്തിലെ മറ്റ് ആന്റിഓക്‌സിഡന്റുകളുടെ ലഭ്യതയും ആരോഗ്യവും വിറ്റാമിൻ സിയെ ആശ്രയിച്ചിരിക്കുന്നതിനാൽ തക്കാളിയുടെ ഉപയോഗം നമ്മുടെ രോഗപ്രതിരോധ ശക്തിയെ തൊരിതപ്പെടുത്തുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
തക്കാളിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മലത്തിലേക്ക് വെള്ളം ആകർഷിക്കുകയും ശരീരത്തിൽ നിന്ന് സുഗമമായി പുറത്തേക്ക് പോകാൻ അനുവദിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
നമ്മളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാര) അളവ് നിരീക്ഷിക്കുകയാണെങ്കിൽ ലയിക്കുന്ന നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു, അതിനാൽ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ കുടാതിരിക്കുന്നതിനും അതുപോലെ ഇവയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ നമ്മുടെ കുടലിൽ ഒരു പ്രീബയോട്ടിക്കായും പ്രവർത്തിക്കുന്നുതു വഴി നമ്മുടെ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ഏറ്റവും കൂടുതൽ പൊട്ടാസ്യം അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് തക്കാളി. ഇങ്ങനെ ലഭിക്കുന്ന പൊട്ടാസ്യം ശരീരത്തിൽ ആവശ്യമായ ജലത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യംവഴി നമ്മുടെ വൃക്കകൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുന്നു.
ചർമ്മ സംരക്ഷണം നൽകുന്നു
തക്കാളിയിൽ
കാണപ്പെടുന്ന കരോട്ടിനോയിഡുകളുടെയും പോളിഫെനോളുകളുടെയും സംയുക്തം യുവി
വഴിയുണ്ടാകുന്ന ചർമ്മകോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ
സഹായിക്കുന്നുവെന്ന് പല പഠനങ്ങളിലും പറയപ്പെടുന്നു.
തക്കാളിയിലടങ്ങിയിരിക്കുന്ന
മറ്റൊരു ആന്റിഓക്‌സിഡന്റ് ബീറ്റാ കരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി
പരിവർത്തനം ചെയ്യപ്പെടുന്നത് വഴി കണ്ണിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ
സംവിധാനത്തിനും നല്ലതാണെന്നു പറയുന്നു.
ഓക്‌സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കുന്നു
തക്കാളിയിൽ
ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ക്ലോറോജെനിക് ആസിഡ്, നരിംഗെനിൻ
എന്നിവയുൾപ്പെടെ വിവിധ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നതായി
പറയപ്പെടുന്നു.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ എന്ന
വസ്‌തു പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ്, തക്കാളി
തൊലിയിൽ അടങ്ങിയിരിക്കുന്ന നരിംഗെനിൻ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു
തുടങ്ങി മുകളിൽ പറഞ്ഞവയാൽ സമ്പുഷ്ടമാണ് തക്കാളി.
രക്തത്തിന്റെയും അസ്ഥികളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു
താക്കളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്നതിലും അസ്ഥികളെ ശക്തിപ്പെടുത്തുന്നതിലും ഉൾപ്പെടുന്ന പ്രോട്ടീനുകൾ രൂപപ്പെടുത്തുന്നതിലും സജീവമാക്കുന്നതിലും പങ്കുവഹിക്കുന്നു .
രക്തത്തിൽ കൂടുതൽ ലൈക്കോപീൻ അടങ്ങിയിരിക്കുന്നത് ഹൃദ്രോഗത്തിനും ചില അർബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നുവെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളതായി പറയപ്പെടുന്നു.
ശ്വാസകോശത്തെ സംരക്ഷിക്കുന്നു
ശ്വാസകോശ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന കരോട്ടിനോയിഡ് ആയ ലൈക്കോപീനിന്റെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിൽ ഒന്നാണ് തക്കാളിയെന്നു പറയുന്നത്.
പക്ഷാഘാത സാധ്യത കുറയ്ക്കുന്നു
തക്കാളിയിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ ഹൃദയസംബന്ധമായ ചില സങ്കീർണതകൾ കുറയ്ക്കുന്നതായി പറയുന്നു. രക്തത്തിൽ ഏറ്റവും കൂടുതൽ ലൈക്കോപീൻ ഉള്ളവരിൽ പക്ഷാഘാത സാധ്യത കുറവാണെന്ന് പല പഠനങ്ങളും പറയുന്നു.
Post a Comment