മലയാളികളിൽ അധികം ആളുകളും ഒഴിവാക്കുന്ന ഒരു പച്ചക്കറിയിനമാണ് വെണ്ടയ്ക്ക. പച്ച , ചുവപ്പ് തുടങ്ങിയ നിറങ്ങളിലും പല വലിപ്പത്തിലും ഇന്ന് നമുക്ക് ലഭ്യമാകുന്ന വെണ്ടയ്ക്ക നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയിനമാണ്.
![]() |
Image Credit : Designed by Freepik |
വെണ്ടയ്ക്കയുടെ കുറച്ചു ആരോഗ്യ ഗുണങ്ങൾ നോക്കിയാലോ നമുക്ക്
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു: വെണ്ടയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വെണ്ടയ്ക്ക കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് കാരണമാകുകയും അതുവഴി . മലബന്ധം, ഗ്യാസ് തുടങ്ങിയ വയറ്റിലുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് ഒരു പരിധിവരെ സഹായിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു: വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന ഫൈബറും, പോളിഫെനോളുകളും, ഫ്ലേവനോയിഡുകളും നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കാൻ സഹായിക്കുക വഴി പ്രമേഹമുള്ളവർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന ഫൈബറുകൾ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും അതുവഴി നമ്മുടെ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു: വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും, ആൻ്റിഓക്സിഡൻ്റുകളായ ബീറ്റാ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയും ചേർന്ന് നമ്മുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള നേത്രരോഗങ്ങൾ തടയാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: വെണ്ടയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അതുവഴി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാനും ഇതു സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു: നാരുകൾ ധാരാളമടങ്ങിയതും കലോറി കുറഞ്ഞതുമായ ഒരു പച്ചക്കറിയിനമായതിനാൽ വെണ്ടയ്ക്ക വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഇങ്ങനെ ഭക്ഷണം നിയന്ത്രിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു.
എല്ലുകളുടെ ആരോഗ്യം: രക്തം കട്ടപിടിക്കുന്നത് തടയാനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്ന വിറ്റാമിൻ കെ1 വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും ശരീരത്തിൻ്റെയും ആരോഗ്യം നിലനിർത്താൻ വെണ്ടയ്ക്ക നമ്മളെ സഹായിക്കുന്നു.
ചർമ്മ സംരക്ഷണം: വെണ്ടയ്ക്കയിലനടിയിരിക്കുന്ന വിവിധ വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും ചേർന്ന് നമ്മുടെ ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖത്തുണ്ടാകുന്ന മുഖക്കുരു, പാടുകൾ, ചുളിവുകൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
ഗർഭിണികൾക്ക് ഗുണകരം: ഗർഭകാലത്ത് കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിനും ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ തടയുന്നതിനും ആവശ്യമായ ഫോളേറ്റ് വെണ്ടയ്ക്കയിൽ ധാരാളമുണ്ട് കൂടാതെ, ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഗർഭകാലത്തെ വിളർച്ച തടയുകയും ചെയ്യാൻ വെണ്ടയ്ക്കയ്ക്ക് സാധിക്കും. ( ഗർഭകാലത്തു വെണ്ടയ്ക്ക അധികം കഴിക്കുന്നത് നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക).
മുടിയുടെ ആരോഗ്യം: മുടിയിലെ താരൻ, മുടിയുടെ വരൾച്ച, മുടികൊഴിച്ചിൽ എന്നിവ കുറയ്ക്കാനും വെണ്ടയ്ക്ക സഹായിക്കുന്നതായി പറയപ്പെടുന്നു.
വെണ്ടയ്ക്കയിൽ ഇത്രയേറെ ആരോഗ്യഗുണങ്ങൾ ഉണ്ടെന്നാലും വൃക്കരോഗങ്ങളുള്ളവർ വെണ്ടയ്ക്ക അധികം കഴിക്കുന്നത് നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.
إرسال تعليق