പൂന്തോട്ടം മനോഹരമാക്കാൻ വളർത്താം ഫയർ ക്രാക്കർ ചെടികളെ

റസ്സേലിയ ഇക്വിസെറ്റിഫോർമിസ് (Russelia equisetiformis) അഥവാ ഫയർ ക്രാക്കർ (Firecracker) എന്ന പേരിൽ അറിയപ്പെടുന്ന ഈ പൂച്ചെടി നമ്മൾ മലയാളികൾക്ക് എന്നും പടക്ക ചെടിയാണ്. ഈ ചെടിയുടെ പൂമൊട്ട് പറിച്ചു നമ്മുടെ ദേഹത്ത് ഇടിച്ചാൽ ചെറിയ ഒരു ശബ്ദത്തോടെ പൊട്ടുന്നതിനാലാണ് നാം ഇവയെ പടക്ക ചെടിയെന്ന ഓമന പേരിൽ വിളിക്കുന്നത്. എന്നാൽ ഈ ചെടി കൂട്ടമായി പൂത്തുനിക്കുമ്പോൾ ഒരു വെടിക്കെട്ട് ആകാശത്തു വിരിഞ്ഞതുപോലെ തോന്നിക്കുന്നത് കൊണ്ടാണ് ഇവയെ "ഫയർ ക്രാക്കർ" എന്ന പേര് വന്നത്.

 

Image Credit : LATUPEIRISSA from Pixabay

 

നമ്മുടെ പൂന്തോട്ടം മനോഹരമാക്കാൻ പറ്റുന്ന വളരെ നന്നായി കുലകളായി പൂക്കൾ ഉണ്ടാകുന്നതുമായ ഒരു ചെടിയാണ് ഫയർ ക്രാക്കർ. പണ്ട് നമ്മുടെ നാട്ടിൻ പുറങ്ങളിലും മറ്റും ചുവപ്പ് നിറത്തിൽ മാത്രമായിരുന്നു ഈ ചെടി കണ്ടിരുന്നതെങ്കിൽ ഇന്ന് നമുക്കിവയ്ക്കും ഹൈബ്രിഡ് ഇനങ്ങളായ പിങ്ക്, ഓറഞ്ച് എന്നി നിറങ്ങളിലും  ലഭ്യമാണ്. 


ഫയർ ക്രാക്കർ ചെടികൾ വളർത്തുമ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

മണ്ണ്: 

നല്ല നീർവാർച്ചയുള്ള ഫലഭുഷ്ട്ടമായ മണ്ണാണ് ഇവയ്ക്കു വളരാൻ അനുയോജ്യം. ചെടികൾക്ക് വേണ്ടി മണ്ണ് തയാറാക്കുമ്പോൾ അടിവളമായി ചാണക പൊടിയോ , കമ്പോസ്റ്റോ അല്ലങ്കിൽ ആട്ടിൻ വളമോ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ജൈവ വളം മണ്ണ് എന്നിവ 1 : 2 എന്ന അളവിൽ കുട്ടിയെടുത്ത മിശ്രിതത്തിൽ വേണം ചെടികൾ നടാൻ.

ചെടി നടുന്ന രീതി:

ഫയർ ക്രാക്കർ ചെടികൾ നമുക്ക് മണ്ണിലോ, ചട്ടിയിലോ, ഹാങ്ങിങ് ചട്ടികളിലോ വളർത്താൻ സാധിക്കും. ചട്ടികളിൽ നടുമ്പോൾ ചെടി ചട്ടിയുടെ ഏറ്റവും അടിയിലായി ഒരു ലയർ കരിക്കട്ടെയോ/ ഓടിന്റെ മുറികളോ/ ഇഷ്ടിക മുറികളോ ഇടുന്നതു വഴി ചെടിച്ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കുന്നതിന് സഹായിക്കും. അതിനു ശേഷം മുകളിൽ പറഞ്ഞ രീതിയിൽ തയാറാക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. 

തൈകൾ തയാറാകുന്ന രീതി:

ഇവയുടെ പൂക്കളിൽ ഉണ്ടാകുന്ന വിത്തുകൾ ഉപയോഗിച്ചോ തണ്ടുകൾ മുറിച്ചു വെച്ചോ നമുക്ക് ഇവയുടെ പുതിയ തൈകൾ തയാറാക്കാൻ സാധിക്കും. ഏറ്റവും എളുപ്പത്തിൽ വേരുകൾ വന്ന തണ്ടുകൾ മുറിച്ചു വെച്ചോ അല്ലങ്കിൽ തിരഞ്ഞെടുത്ത ആരോഗ്യമുള്ള തണ്ടുകൾ വെച്ചോ പുതിയ തൈകൾ ഉണ്ടാക്കാവുന്നതാണ്. തണ്ടുകൾ മുറിച്ചു വെയിൽ അടിക്കാത്ത രീതിയിൽ വെച്ച് എളുപ്പത്തിൽ കിളിർപ്പിക്കാൻ സാധിക്കും. കിളിർപ്പിക്കാൻ വെക്കുന്ന സമയത്തു വെള്ളം അധികമായി കമ്പുകൾ അഴുകിപോകാൻ ഇടയാക്കരുത്. 

വളപ്രയോഗം:

ചെടികൾ നടുമ്പോൾ നൽകുന്ന അടിവളത്തിനു പുറമേ രണ്ടുമാസത്തിലൊരിക്കൽ ഏതെങ്കിലും വളങ്ങൾ ദ്രാവക രൂപത്തിൽ നൽകുന്നത് നല്ലതാണ്. ഫയർ ക്രാക്കർ ചെടികൾക്ക് ജൈവ വളങ്ങളായി പച്ച ചാണകം പുളിപ്പിച്ചതോ, കടലപ്പിണ്ണാക്ക് പുളിപ്പിച്ചതോ അതുമല്ലങ്കിൽ ഏതെങ്കിലും നിങ്ങൾ തയാറാക്കുന്ന ജൈവ വള കുട്ടോ അല്ലങ്കിൽ NPK ( 18 : 18 : 18 / 19 :19 :19 ) പോലുള്ള രാസ വളങ്ങളോ നൽകാവുന്നതാണ്. 

Image Credit : Bishnu Sarangi from Pixabay

സൂര്യപ്രകാശം: 

ഫയർ ക്രാക്കർ ചെടിൾ നന്നായി വളരുന്നതിനും പൂവിടുന്നതിനും നേരിട്ടുള്ള സൂര്യപ്രകാശം അത്യാവശ്യമാണ്.  ഈ ചെടികൾ ഭാഗികമായ തണലിലും വളരുമെങ്കിലും ചെടികളിൽ ഉണ്ടാകുന്ന പൂക്കൾ താരതമേന്യ കുറവായിരിക്കും.

വെള്ളം:

ഈ ചെടികൾ കള്ളിമുൾ ചെടികളോട് സാമ്യപ്പെടുത്താൻ പറ്റുന്നവ ആയതിനാൽ വളരുന്നതിന് കുറച്ചു വെള്ളം മതിയാകും. ചെടികളുടെ തണ്ടുകളിൽ വെള്ളം സംരക്ഷിക്കപെടുന്നതിനാൽ അധികമായ നന ചെടികൾക്ക് ആവശ്യമില്ല. ചെടി ചുവട് ഉണങ്ങുന്നതനുസരിച്ചു വെള്ളം നൽകിയാൽ മതിയെങ്കിലും അതി വേനലിൽ ചെടികൾ നന്നായി വെള്ളം നൽകേണ്ടി വരും.  

 


 

രോഗങ്ങളും കീടങ്ങളും: 

സാധാരണയായി ഫയർ ക്രാക്കർ ചെടിൾക്ക് രോഗ കീടബാധ വളരെ കുറവായാണ് കാണുന്നത്. എന്നിരുന്നാലും ചിലപ്പോൾ മീലിബഗ്ഗുകളോ ചില ഷഡ്പദങ്ങളുടെ ഉപദ്രവം കണ്ടേക്കാം. അങ്ങനെ വന്നാൽ ഏതെങ്കിലുമൊരു വേപ്പെണ്ണ അധിഷ്ഠിത ജൈവ കീടനാശിനികൾ ഉപയോഗിച്ച് അവയെ നിയന്ത്രിക്കാവുന്നതാണ്.

പൂക്കൾ ഉണ്ടാകാൻ:

ഫയർ ക്രാക്കർ ചെടികൾക്ക് വർഷം മുഴുവനും പൂക്കൾ ഉണ്ടാകുമെങ്കിലും വേനൽക്കാലത്താണ് കുടിതലായി പൂക്കൾ ഉണ്ടാകുന്നതായി കാണുന്നത്. ഫയർ ക്രാക്കർ ചെടികൾ നന്നായി പൂക്കുന്നതിനു വെയിൽ ആവശ്യമാണ് എന്ന് പറഞ്ഞത് പോലെത്തന്നെയാണ് ഇവയിൽ നന്നായി പൂവിടാനും ഭംഗിയായി ചെടി വളരാനും  തണ്ടുകൾ മുറിക്കേണ്ടത് (പ്രൂണിങ് ) അത്യാവശ്യമാണ്. ഉണങ്ങിയതും കേടായതുമായ തണ്ടുകൾ ഒരു കാരണവശാലും ചെടികളിൽ നിർത്തരുത്. ചെടികളിൽ പൂക്കൾ കുറയുന്ന സമയത്ത് തണ്ടുകളുടെ അഗ്രം പ്രൂണ്‌ ചെയ്യുന്നത് പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതിനും അതിൽ നന്നായി പൂവിടുന്നതിനും കാരണമാകും.

Post a Comment

Previous Post Next Post