45 ദിവസം കൊണ്ട് വരുമാനം തരാൻ തുടങ്ങുന്ന ഒരു കൃഷിയാണ് പയർ കൃഷി. മലയാളികൾക്ക് പയർ വിഭവങ്ങൾ വളരെ ഇഷ്ട്ടമായതിനാൽ തന്നെ എന്നുമുള്ള ഉയർന്ന ഡിമാന്റ് പയർ കൃഷി ചെയ്യുന്നവർക്ക് ഒരു സ്ഥിര വരുമാന മാർഗം കൂടിയായി മാറും.
കേരളത്തിലെ കാലാവസ്ഥയിൽ ആർക്കും നന്നായി കൃഷിചെയ്യാൻ സാധിക്കുന്ന ഒരിനം പച്ചക്കറിയാണ് പയർ. വീട്ടാവശ്യത്തിനുള്ളവ ഗ്രോ ബാഗുകളിലോ, ചാക്കുകളിലോ, ചട്ടികളിലോ, നിലത്തോ അതുമല്ലങ്കിൽ ടെറസിലോ നമുക്ക് വളർത്താവുന്നവയാണ്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയുമ്പോൾ വെള്ളം കെട്ടിനിൽക്കാത്ത ഫലപുഷ്ടമായ ഏതുതരം മണ്ണിലും കൃഷി ചെയ്യാം.
പയർ കൃഷി നമുക്ക് പ്രധാനയമായും രണ്ടു സമയങ്ങളിൽ ചെയ്യാൻ സാധിക്കുന്നതാണ്.
- വേനൽക്കാല കൃഷി
- മഴക്കാല കൃഷി
നാടൻ പയറിനങ്ങൾ കേരളത്തിലെ ഏത് കാലാവസ്ഥയിലും നന്നായി കായ്ക്കുന്നവയാണ്. എന്നാൽ ഹൈബ്രിഡ് ഇനങ്ങൾ കൂടുതലായും വേനൽക്കാല കൃഷിക്കാണ് അനുയോജ്യം.
മഴക്കാല കൃഷി ചെയ്യുമ്പോൾ ജൂൺ മാസത്തിലെ അടമഴക്കു ശേഷം വിത്തുകളോ അല്ലങ്കിൽ പാകി കിളിർപ്പിച്ച തൈകളോ നടാവുന്നതാണ്.
പയർ കൃഷിയെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക.
ഒരു പയർ ചെടികക്ക് 90 ദിവസമാണ് ആയുസ്. ആദ്യത്തെ 45 ദിവസം വളർച്ചാ കാലഘട്ടവും തുടർന്നുള്ള അടുത്ത 45 ദിവസം കായിടിലുമാണ്.
പയർ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്.
മണ്ണ്:
അടിവളമായി ചാണകപ്പൊടി / ആട്ടിൻവളം എന്നിവ നൽകി ചെടികൾ നാടാവശ്യമായ തടം ഉണ്ടാക്കണം. മഴക്കാലത്തു കൃഷി ചെയ്യുമ്പോൾ തടം ഉയർത്തി കോരിയും വേനൽക്കാലത്തു തടം മണ്ണ് ലെവലിനു താഴ്ത്തി എടുക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നത് വഴി മഴക്കാലത്ത് വെള്ളത്തിന്റെ ശല്യം കുറയ്ക്കാനും വേനൽക്കാലത്തു വെള്ളം നല്ലരീതിയിൽ ചെടികൾക്ക് കിട്ടുന്നതിനും ഈ രീതി സഹായിക്കും.
ഗ്രോബാഗിലോ ചട്ടികളിലോ കൃഷി ചെയ്യുമ്പോൾ മണ്ണ് : അടിവളമായി ചാണകപ്പൊടി/ ആട്ടിൻവളം / കാമ്പോസ്റ് എന്നിവ 2 :1 എന്ന അനുപാതയിൽ മിക്സ് ചെയ്‌തു മണ്ണ് തയാറാക്കാം.
ചെടികൾ നടുന്ന രീതി:
വിത്തുകൾ നേരിട്ടോ പാകി കിളിർപ്പിച്ച തൈകൾ രണ്ടില പ്രായത്തിലോ പറിച്ചു നടാവുന്നതാണ്. വിത്തുകൾ നേരിട്ട് പാകുമ്പോൾ കുറഞ്ഞത് 8 മണിക്കൂറെങ്കിലും വെള്ളത്തിലോ സ്യൂഡോമോണസിലോ മുക്കി വെക്കുന്നത് പെട്ടന്ന് വിത്തുകൾ കിളിർക്കുന്നതിനു സഹായിക്കും.
ഓൺലൈൻ ആയി സ്യൂഡോമോണാസ് വാങ്ങാം: https://amzn.to/4la8pOT
പാകി കിളിർപ്പിച്ച പയർ തൈകൾ നടുമ്പോൾ ആദ്യം തന്നെ മറ്റൊരു വളങ്ങളും നൽകേണ്ടതില്ല. ചെടികൾ മണ്ണിൽ ഉറച്ചു വേരുകൾ പടർന്നു തുടങ്ങിയതിനു ശേഷം എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ അല്പം നൽകാവുന്നതാണ്.
ഒരു തടത്തിൽ ആരോഗ്യമുള്ള മുന്ന് തൈകളും മറ്റുള്ളവയിൽ ഉപയോഗിക്കുന്ന ചട്ടിയുടെ വലിപ്പം അനുസരിച്ചു രണ്ടോ മൂന്നോ വലിയ ചട്ടികളിൽ നാലോ തൈകൾ നടാവുന്നതാണ്.
സൂര്യപ്രകാശം:
പയർ ചെടികൾക്ക് കൂടുതൽ കായ്‌ഫലം ഉണ്ടാകാൻ നല്ല വെയിൽ ആവശ്യമാണ്. തണലിലോ മറ്റു മരങ്ങളുടെ ചോലയിലോ (തണലിൽ) വളരുന്ന ചെടികളിൽ ആദായം വളരെ കുറവാണ് കിട്ടുക.
വെള്ളം:
പയർ ചെടികൾ വെള്ളമില്ലാതെ ഉണങ്ങിപോകാൻ ഇടയാകരുത്. ചെടികളിൽ ആദ്യത്തെ 45 ദിവസങ്ങളിൽ ഒരു നേരവും അടുത്ത 45 ദിവസങ്ങളിൽ (പൂക്കളും കായ്‌കളും ഉണ്ടാകുന്ന സമയത്ത്) മിതമായ രീതിയിൽ രണ്ടു നേരം വീതവും നനയ്ക്കാവുന്നതാണ്. വെള്ളം അധിക സമയം കെട്ടിനിൽക്കാൻ ഇടവരുത്തരുത്.
വളപ്രയോഗം:
ചെടിയുടെ വളർച്ചാ സമയത്ത് രണ്ടു ആഴ്ച്ച കൂടുമ്പോൾ കടലപ്പിണ്ണാക്ക്, നേർപ്പിച്ച പച്ചച്ചാണക സ്ലറി, എല്ലുപൊടി എന്നിവയിൽ ഏതെങ്കിലും നിങ്ങൾക്ക് ലഭ്യമായ വളങ്ങൾ നൽകാവുന്നതാണ്.
പയർ ചെടികൾ പൂവിടുന്ന സമയം മുതൽ ഓരോ ആഴ്ചയുടെ ഇടവേളകളിൽ കടലപ്പിണ്ണാക്ക്, നേർപ്പിച്ച പച്ചച്ചാണക സ്ലറി എന്നിവയിൽ ഏതെങ്കിലും നൽകുന്നത് ചെടിയുടെ വളർച്ചയ്ക്കും കായ്‌ഫലത്തിനും വളരെ നല്ലതാണ്.
പന്തലിടീൽ:
പയർ ചെടികൾ ഒരു വള്ളി ചെടിയായതിനാൽ തന്നെ പടർന്നു കയറുന്നതിനുള്ള സാഹചര്യം നമ്മൾ ചെയ്തു കൊടുക്കണം. വീട്ടാവശ്യത്തിന് കൃഷി ചെയ്യുമ്പോൾ വിഡിയോയിൽ കാണുന്നതുപോലെ കമ്പുകൾ കുത്തി വള്ളി വലിച്ചോ കൃഷി ചെയ്യാം. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ നല്ല ഉറപ്പുള്ള പന്തലുകളിൽ വളർത്തുന്നതാണ് നല്ലത്.
രോഗ കീടബാധ:
ശ്രദ്ധിച്ചില്ലങ്കിൽ പയർ ചെടികളിൽ മുഞ്ഞ, കായ്/ തണ്ടു തുരപ്പൻ പുഴുക്കൾ, ചാഴി തുടങ്ങിയവയുടെ ശല്യമുണ്ടാകാറുണ്ട്.
ഇവയെ എല്ലാം നിയന്ത്രിക്കാൻ പല മാർഗങ്ങൾ ഉണ്ടെങ്കിലും. ചെടികളിലെ മുഞ്ഞ ശല്യം മാറ്റാൻ ഏതെങ്കിലും വേപ്പ് അധിഷ്ഠിത ജൈവ കീടനാശിനിയോ ബിവേറിയയോ അതുമല്ലങ്കിൽ ഫിഷ് അമിനോ അസിഡോ ഉപായയോഗിക്കാവുന്നതാണ്.
ഓൺലൈൻ ആയി വേപ്പെണ്ണ 149 രൂപയ്ക്ക് 100 ML വാങ്ങാം: https://amzn.to/4kgFkjg
ഇതിലും എളുപ്പമായി ഞങ്ങൾ മുഞ്ഞ ശല്യം ഒഴിവാക്കാൻ ചെയ്യുന്നത് അതിരാവിലെ ഇലകളിൽ മഞ്ഞുത്തുള്ളികൾ ഉള്ളപ്പോൾ തന്നെ ചാരം (വിറക് കത്തിയ ചാരം) ഇലക്കടിയിൽ നിന്നും മുകളിലേക്ക് ഇട്ടുകൊടുക്കുന്ന രീതിയാണ്.
അതുപോലെ ചെടികളുടെ തടം മറ്റുകളകൾ കയറാതെ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം.
വിളവെടുപ്പ്:
ചെടികൾ നട്ട് 40 മുതൽ 45 ദിവസത്തിനുള്ളിൽ തന്നെ പൂവിടാൻ തുടങ്ങുകയും കായ്‌കൾ ഉണ്ടായി കഴിഞ്ഞാൽ എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും പയർ ശേഖരിക്കാവുന്നതുമാണ്.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കൃഷിയിലൂടെ വരുമാനവും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പച്ചക്കറി കൃഷിയാണ് പയർ.
Post a Comment