സ്ഥിര വരുമാനം നൽകുന്ന കാന്താരി കൃഷി ആർക്കും എളുപ്പത്തിൽ ചെയ്യാം

നമ്മൾ ദിവസവും പല രീതിയിൽ മുളകുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കർഷകർക്ക് എന്നും സ്ഥിര വരുമാനം നൽകുന്ന ഒരു മുളകാണ് കാന്താരി. മുളകുകളിൽ നല്ല എരിയുള്ളതും അതുപോലെ തന്നെ ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒരിനമാണ് കാന്താരി. 

 

Image Credit : Designed by Freepik

 

കാന്താരിയിൽ തന്നെ പല നിറങ്ങളിലും വലിപ്പത്തിലുമുള്ള ഇനങ്ങൾ ഉണ്ടങ്കിലും എപ്പോളും ആളുകൾ വാങ്ങുന്നത് നോർമൽ കാന്താരിയും വെള്ള കാന്താരിയുമാണ്. വലിയ പരിപാലനം ഒന്നും നൽകാതെ തന്നെ പൂത്തു കായ്കൾ നൽകുന്ന കാന്താരി കൃഷിയായിട്ടാണ് നമ്മൾ വളർത്തുന്നത് എങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം എങ്കിലേ നല്ല വിളവുകൾ ലഭിക്കുകയുള്ളു. 

കാന്താരി കൃഷിക്ക് അനുയോജ്യമായ സമയം:

കാന്താരി കൃഷിക്ക് വെള്ളം നൽകി വളർത്താമെങ്കിൽ മാർച്ച് മുതലും അല്ലങ്കിൽ മെയ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യം. മഴക്കാലത്തും നന്നായി കായ്‌ഫലം നൽകുന്ന ഒരു കൃഷിയാണ് കാന്താരിയുടെത്. 

കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയും:

നന്നായി വളക്കൂറും ഇളക്കവുമുള്ള മണ്ണാണ് പൊതുവേ കാന്താരി കൃഷിക്ക് അനുയോജ്യം. കൂടാതെ കാന്താരി ചെടികൾ നല്ല വെയിലിലും തണലിലും നന്നായി വളരുന്നതിനാൽ ചെടികൾ ഒറ്റയ്‌ക്കോ അല്ലെങ്കിൽ ഇടവിളയായിട്ടോ നമുക്ക് കൃഷി ചെയ്യാൻ സാധിക്കും.

തൈകൾ തയാറാക്കുന്ന വിധം:

വിത്തുകൾ നട്ടോ അല്ലങ്കിൽ പാകികിളിർപ്പിച്ച തൈകൾ നട്ടോ നമുക്ക് കൃഷി തുടങ്ങാവുന്നതാണ്. വിത്തുകൾ പാകിയാണ് കൃഷി ചെയ്യുന്നതെങ്കിൽ നന്നായി പഴുത്ത കാന്താരി മുളകിൽ നിന്നാണ് വിത്തുകൾ ശേഖരിക്കേണ്ടത്. പഴുത്തു പാകമായ മുളകുകളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ കഴുകി വിത്തും മാംസളഭാഗവും വേർപെടുത്തിയെടുത്തതിന് ശേഷം ചാരവുമായി കലർത്തി തണലില്‍ മൂന്ന് നാലു ദിവസം ഉണക്കിയെടുത്തു കൃഷിക്കാവശ്യമായ വിത്തുകൾ തയാറാക്കാം.

കാന്താരി വിത്തുകൾ കിളിർക്കാനായി പാകുന്നതിനു മുൻപ് കുറഞ്ഞത് അര മണിക്കൂറെങ്കിലും  സ്യൂഡോമോണാസ് കലക്കിയ വെള്ളത്തിൽ ഇട്ട ശേഷം നടുന്നത് വിത്തുകൾ പെട്ടന്ന് കിളിർക്കുന്നതിനു സഹായിക്കും. ഇങ്ങനെ നടുന്ന വിത്തുകൾ ഒരു ആഴ്ചക്കുളിൽ തന്നെ കിളിർക്കുകയും അടുത്ത 15 ദിവസത്തിനുള്ളിൽ പറിച്ചു നടാന് പ്രായമാകുകയും ചെയ്യും.

സ്യൂഡോമോണസ്  വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://amzn.to/4mY56vr 

തൈകൾ പറിച്ചു നടുന്ന സമയം: 

സീഡിങ് ട്രേകളിൽ പാകിയ വിത്തുകൾ വളർന്നു 4 ഇല പ്രായമാകുമ്പോളോ അല്ലെങ്കിൽ 15 ദിവസം ആകുമ്പോളോ നമുക്ക് ട്രേയിൽ നിന്ന് പറിച്ചു നടാവുന്നതാണ്.

തൈകൾ നടീൽ: 

തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ  75 CM ഉം ചെടികൾ തമ്മിൽ 75 CM വീതവും അകലവും ഉണ്ടായിരിക്കണം. നിലം നന്നായി കിളച്ച ശേഷം ചെറിയ വലിപ്പത്തിലുള്ള കുഴികളെടുക്കുക അതിലേക്ക് ചാണകപ്പൊടി പോലുള്ള ഏതെങ്കിലും ഒരു ജൈവ വളം അടിവളമായി നൽകികൊണ്ട് ചെടി നടാവുന്നതാണ് (കുഴികളിൽ ഓരോ പിടി വേപ്പിൻപിണ്ണാക്ക് നൽകുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണു). 

മണ്ണിൽ മാത്രമല്ലാതെ നമുക്ക് കാന്താരി ക്കുകളിലോ ഗ്രോബാഗുകളിലോ കൃഷി ചെയ്യാവുന്നതാണ്. അങ്ങനെ കൃഷി ചെയ്യുമ്പോൾ മണ്ണ്, ചാണകപ്പൊടി/ ഏതെങ്കിലും ജൈവ വളം, മണൽ എന്നിവ 2:1:1 അനുപാതത്തിൽ കൂട്ടിച്ചേർത്ത മിശ്രിതം നടാനായി ഉപയോഗിക്കാം. 

വളപ്രയോഗം:

ചെടികൾ നടുമ്പോൾ അടിവളമായി നൽകുന്ന ചാണകപ്പൊടിക്കും കമ്പോസ്റ്റിനും പുറമേ ചെടികൾ നട്ടു ഒരു മാസമാകുമ്പോൾ ദ്രാവക രുപത്തിലുള്ള ഏതേലും ജൈവ വളം ചെടിച്ചുവട്ടിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. ചാണക സ്ലറി, ഗോ മൂത്രം / ആട്ടിൻ മൂത്രം, പുളിപ്പിച്ച കടലപ്പിണ്ണാക്ക് സ്ലറി എന്നിവയിൽ ഏതെങ്കിലും ഈ സമയത്തെ വളമായി ഉപയോഗിക്കാൻ സാധിക്കും. അതിനു ശേഷം ആഴ്ചയിൽ ഒരിക്കൽ വീതം ഏതെങ്കിലും ജൈവ വളങ്ങൾ ദ്രാവക രൂപത്തിൽ നൽകാവുന്നതാണ്.

കീടങ്ങളും രോഗങ്ങളും:

കാന്താരി ചെടികൾക്ക് പൊതുവേ കാര്യമായ രോഗ കീടബാധ ഉണ്ടാകാറില്ല. ചെടികളിൽ ഇല കുരുടിപ്പ് രോഗം കണ്ടാൽ ഒരു ദിവസം പുളിപ്പിച്ച കഞ്ഞിവെള്ളം അല്പം കൂടെ വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിൽ തളിച്ചുകൊടുത്താൽ ഇല കുരുടിപ്പ് മാറുന്നതാണ്. ചെടിയിൽ വെള്ളീച്ചയുടെ ശല്യം കണ്ടാൽ ഏതെങ്കിലും ഒരു വേപ്പെണ്ണ അധിഷ്ട്ടിത ലായനി സ്പ്രൈ ചെയ്തു നൽകിയാൽ മതിയാകും. 

അതുപോലെ ചെടികൾക്ക് മൂടുചീയൽ രോഗം കണ്ടാൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം നൽകാവുന്നതാണ്.

വിളവെടുപ്പ്:

വിത്തുകൾ മുളച്ച് ഏകദേശം 50 ദിവസമാകുമ്പോഴാണ് കാന്താരി മുളകിൽ കായ്കൾ ഉണ്ടാകാൻ തുടങ്ങുന്നത്. ഇങ്ങനെ കായ്കൾ ഉണ്ടാകുന്ന ചെടികളിൽ നിന്നും അടുത്ത 4 മുതൽ 5 വർഷം വരെ തുടർച്ചയായി കാന്താരി  വിളവെടുക്കാൻ സാധിക്കുമെങ്കിലും ആദ്യത്തെ 2 മുതൽ 3 വർഷമാണ് ചെടികളിൽ നിന്നും മികച്ച വിളവുകൾ ലഭിക്കുന്നത്. 

Post a Comment

Previous Post Next Post