അഡീനിയം ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മരുഭൂമിയിലെ റോസ് എന്ന പേരിൽ അറിയപ്പെടുന്ന വിവിധ നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്ന മലയാളികൾ ഇന്ന് കുടുതലും തങ്ങളുടെ പൂന്തോട്ടത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതും എന്നാൽ കൂടുതൽ ആളുകളും വളർത്തി തോറ്റതുമായ ഒരു ചെടിയാണ് അഡീനിയം. മറ്റുചെടികൾ നടുന്നതുപോലെയുള്ള പോർട്ടിങ് മിശ്രിതവും പരിപാലനവുമാണ് ഈ ചെടികൾ കുടുതലും നശിച്ചു പോകുന്നതിനുള്ള പ്രധാന കാരണം.

അഡീനിയം ചെടികൾ നടന്നുന്നതിനാവശ്യമായ ഒരു അടിപൊളി പോർട്ടിങ് മിശ്രിതം തയാറാക്കിയാലോ നമുക്ക്.


ചെടി തിരഞ്ഞെടുക്കൽ: 

നമുക്കിന്ന് വാങ്ങാൻ ലഭിക്കുന്ന ചെടികളിൽ അധികവും ഗ്രാഫ്ട് ചെയ്‌ത ചെടികളാണ് അതിനാൽ തന്നെ ചെടികൾക്ക് നല്ല ആരോഗ്യവും തണ്ടുകൾക്കു നല്ല ടെമ്പർ ഉള്ളതുമായ ചെടികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.


ചട്ടി തിരഞ്ഞെടുക്കൽ: 

ചെടിയുടെ വളർച്ചക്കനുയോജ്യമായ രീതിയിലുള്ള ചെടി ചട്ടികൾ വേണം തിരഞ്ഞെടുക്കാൻ. അതായത് ചെറിയ ചെടികളെ ഒരു കാരണവശാലും വലിയ ചട്ടികളിൽ നടരുത്. ചെടികൾ നടാനായി ഏത് രീതിയിലുള്ള ചട്ടികൾ വേണമെങ്കിലും തിരഞ്ഞെടുക്കാം പക്ഷേ തിരഞ്ഞെടുത്ത ചട്ടിയുടെ അടിയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നല്ല ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. 


അഡീനിയം നടാനുള്ള മിശ്രിതം തയാറാക്കാം:

അഡീനിയം ചെടികൾക്ക് നല്ല നീർവാർച്ചയുള്ള മണ്ണ് ആദ്യം വേണ്ടത്. ചെടികൾ നടാനായി ഒരു കാരണവശാലും ചകിരിച്ചോറ് ഉപയോഗിക്കരുത് വേനൽക്കാലത്തു ചെടികൾക്ക് ഇവ ഈർപ്പം നൽകുമെങ്കിലും മഴക്കാത്തു ചെടി ചുവട്ടിൽ ഈർപ്പം കൂടുതൽ സമയം നിലനിക്കുക വഴി ചെടി നശിക്കുന്നതിനു കാരണമാകും. 

കരിക്കട്ട, മണ്ണ്, മണൽ, ചാണകപ്പൊടി / ആട്ടിൻവളം, എല്ലുപൊടി , വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് തയാറാക്കിയ മിശ്രിതത്തിൽ ചെടി നടാവുന്നതാണ്. 


മിശ്രിതം തയാറാക്കുന്ന രീതി :

മണ്ണ്, മണൽ, നന്നായി ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻവളം എന്നിവ 1 :1 :1  എന്ന അനുപാതത്തിൽ കുട്ടി മിക്സ് ചെയ്തതിനു ശേഷം അൽപം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മികളിൽ തയാറാക്കിയ മിശ്രിതത്തിൽ ചേർത്ത് ചെടി നടാനുള്ള മണ്ണ് തയ്യാറാക്കാവുന്നതാണ്.


അഡീനിയം നടുന്ന വിധം:


ചട്ടി തയ്യാറാക്കുക: ചട്ടിയുടെ ഡ്രെയിനേജ് ദ്വാരങ്ങളിൽ കരിക്കട്ട ഉപയോഗിച്ച് വിഡിയോയിൽ കാണുന്നപോലെ മണ്ണ് പുറത്തുപോകാതെയും, വെള്ളം കെട്ടിനിൽക്കാതെയും രീതിയിൽ ഒരു ലയർ ഇട്ടുകൊടുക്കുക 
.
 


 

ചെടി നടുക : അഡീനിയം ചെടികൾ നടാൻ തയ്യാറാക്കിയ മിശ്രിതം ചട്ടിയുടെ പകുതിയോളം നിറയ്ക്കുക. ചെടിയുടെ വേരുകൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധയോടെ ചട്ടിയിലേക്ക് വെക്കുക. ചെടിയുടെ കോഡെക്സ് (വേരുകൾക്ക് മുകളിലുള്ള ബൾബ് പോലെ വീർത്ത ഭാഗം) മണ്ണിന് മുകളിൽ നിൽക്കത്തക്കവിധം വേണം ചെടികൾ നടാൻ.

ഫങ്കിസൈഡ് കൊടുക്കൽ: ചെടി നട്ട ഉടൻ തന്നെ ചെടിയും നടിൽ മിശ്രിതവും നനയുന്ന രീതിയിൽ സാഫ് (SAAF) പോലുള്ള ഏതെങ്കിലും ഒരു ആന്റിഫങ്കൽ ഉപയോഗിച്ച് നനച്ചുകൊടുക്കുക. 

SAAF വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക:  https://amzn.to/4dUeL25 

തണലിൽ വെക്കുക: നട്ട ഉടൻ ചെടിയെ കുറഞ്ഞത് 10 ദിവസമെങ്കിലും തണലത്ത് വെക്കുക. അതിനുശേഷം വെയിലുള്ള സ്ഥലത്തേക്ക് മാറ്റാവുന്നതാണ്.

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഡീനിയം ചെടി നന്നായി വളരുകയും സമൃദ്ധമായി പൂക്കൾ നൽകുകയും ചെയ്യും.

Post a Comment

Previous Post Next Post