നിങ്ങൾക്കും അഡീനിയം ബോൺസായ് ഉണ്ടാക്കി വരുമാനം നേടാം


ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നതും വീടുകളിൽ വളർത്തുന്നതുമായ ചെടികളിൽ ഒന്നാണ് അഡീനിയം ചെടികൾ. അഡീനിയം ചെടികൾക്ക് ഇത്രയും പ്രചാരം വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ചെടികളുടെ രൂപഭംഗിയും പൂക്കളുടെ വ്യത്യസ്തയുമാണ്. എന്നാൽ അഡീനിയം ചെടികൾ ഒരു വരുമാന മാർഗം ആക്കുമ്പോൾ നമുക്ക് കൂടുതൽ വില ലഭിക്കുന്നത് നന്നായി തയാറാക്കിയ ബോൺസായ് ചെടികൾക്കാണ്.എന്നാൽ ഇന്നും അഡീനിയം ബോൺസായ് അധികം ആളുകളും ചെയ്യാത്തതിനാൽ തന്നെ നല്ലൊരു വരുമാന മാർഗമാണ് ഇവയുടെ ബോൺസായ് വിൽപന.

അൽപം ശ്രദ്ധയും പരിപാലനവും ഉണ്ടങ്കിൽ ആർക്കും തയാറാക്കാവുന്ന ഒന്നാണ് അഡീനിയം ബോൺസായ്. അഡീനിയം ചെടികൾക്ക് പൊതുവേ സ്വന്തമായി തന്നെ ഒരു ബോൺസായി രൂപമുണ്ട് അതിനാൽ മറ്റ് ചെടികളെ അപേക്ഷിച്ച് അഡീനിയം ചെടികൾ വളരെ വേഗം നമുക്ക് ബോൺസായിയായി മാറ്റാൻ സാധിക്കുന്നതാണ്.

ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും വീടുകളിൽ അഡീനിയം ബോൺസായ് ഉണ്ടാക്കാൻ സാധിക്കും.

അഡീനിയം ചെടി തിരഞ്ഞെടുക്കൽ: 

നല്ല വ്യത്യസ്ത ഇനം പൂക്കൾ ഉണ്ടാകുന്ന തണ്ടുകൾ ഗ്രാഫ്റ്റ് ചെയ്ത അഡീനിയം ചെടികൾ നമുക്ക് ബോൺസായ് ആക്കാൻ തിരഞ്ഞെടുക്കാവുന്നതാണ്. ബോൺസായ് ആക്കിയ ശേഷം ചെടികളിൽ ഗ്രാഫ്ട് ചെയുന്ന രീതിയും നമുക്ക് പരീക്ഷിക്കാവുന്നതാണ്. 

മണ്ണ്:

അഡീനിയം ചെടികൾക്ക് നല്ല നീർവാർച്ചയുള്ള മണ്ണാണ് വളരുന്നതിന് ഉത്തമം അതിനാൽ തന്നെ ചെടികൾ നടുന്നതിനായി വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മണ്ണ്, മണൽ, ചാണകപ്പൊടി / ആട്ടിൻ വളം, വേപ്പിൻ പിണ്ണാക്ക്, കരി എന്നിവ ഉപയോഗിക്കാവുന്നതാണ്.    

അഡീനിയം ബോൺസായിയെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക.



ചെടിചട്ടി തിരഞ്ഞെടുക്കൽ:

ബോൺസായി ചെടികൾക്ക് പൊതുവേ ആഴം കുറഞ്ഞതും വീതിയുള്ളതുമായ ചെടിച്ചട്ടികളാണ് തിരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ അഡീനിയം ചെടികൾക്കും ഇതേ രീതിയിൽ ആഴം കുറവുള്ള ചട്ടികൾ വേണം. ഇങ്ങനെയുള്ള ചട്ടികൾ ഉപയോഗിക്കുന്നത് വഴി ചെടിയുടെ വളർച്ചയെ നിയന്ത്രിക്കാനും അതുവഴി ചെടികൾക്ക് ഒരു ബോൺസായ് രൂപം സ്വീകരിക്കുന്നതിനും സഹായകമാകും. 

സൂര്യപ്രകാശം:

അഡീനിയം ചെടികൾക്ക് നേരിട്ടുള്ള സുര്യ പ്രകാശം എത്രയും കിട്ടുന്നോ അത്രയും തന്നെ ചെടികൾ നന്നായി വളരാനും പൂവിടാനും സഹായിക്കും. പക്ഷേ നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ ചെടികൾക്ക് മഴയും അധിക നനവും ദോഷം ചെയ്യും. 

ബോൺസായ് രൂപ ക്രമീകരണം:

ബോൺസായ് ചെടികൾക്ക് ഏതെങ്കിലും ഒരു രൂപം കൈവരിക്കുന്നത് വളരെ നല്ലതാണു അതിനാൽ തന്നെ ചെടിയുടെ തണ്ടുകളോ വേരുകളോ ക്രമീകരിച്ചു ഒരു പ്രത്യക രൂപം നൽകുന്നത് വളരെ നല്ലതായിരിക്കും. 

വളപ്രയോഗം:

അഡീനിയം ചെടികൾക്ക് നമുക്ക് ജൈവവളങ്ങളോ രാസവളങ്ങളോ ഉപയോഗിക്കാൻ സാധിക്കും. ജൈവ വളമായി കടലപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി, ആട്ടിൻ വളം എന്നിവയിൽ ഏതെങ്കിലും നൽകാവുന്നതാണ്. രാസവളമായി ഏതെങ്കിലും NPK വളങ്ങൾ നൽകാൻ സാധിക്കും.

വെള്ളം:

അഡീനിയം ചെടികളെ മരുഭൂമിയിലെ റോസ് എന്നാണ് വിളിക്കുന്നത് അതിനാൽ തന്നെ ഇവയ്ക്കു വെള്ളത്തിന്റെ അധിക ആവശ്യമില്ല. മണ്ണ് ഉണങ്ങി ചെടിക്ക് വെള്ളം അവശമാണ് എന്ന് തോന്നുന്ന സമയത്ത്‌ മാത്രം നനയ്ക്കുന്നതാണ് നല്ലത്. അമിതമായി മഴ നനയുന്നതും വെള്ളം ചെടിച്ചുവട്ടിൽ നിൽക്കുന്നതും ചെടിയുടെ ബൾബുകൾ അഴുകി ചെടി നശിക്കുന്നതിനു കാരണമാകും.   

രോഗ കീടബാധ:

അഡീനിയം ചെടികൾക്ക് അധികം രോഗ കീട ശല്യം ഉണ്ടാകാറില്ലെങ്കിലും പ്രധാനമായി ചെടികൾക്ക് അധിക വെള്ളം മൂലമുണ്ടാകുന്ന അഴുകലും ഇവയുടെ പൂ മൊട്ടുകൾ കരിയുന്നതുമാണ് പ്രധാന പ്രശ്‌നം. വെള്ളം മൂലമുണ്ടാകുന്ന പ്രശ്ങ്ങൾക്കു ആന്റി ഫങ്കലായ സാഫ് ഉപയോഗിച്ചും പൂമൊട്ടുകളിലെ കരിച്ചിലിനു കാരണമാകുന്ന ചെറു പ്രാണികളെ ഒരു വേപ്പധിഷ്ട്ടിത ലായനി ഉപയോഗിച്ചും നശിപ്പിക്കാവുന്നതാണ്.

ചെടികൾക്ക് ഉപയോഗിക്കാവുന്ന സാഫ് വാങ്ങാം:  https://amzn.to/3TvJol5 
 

കീടങ്ങളെ നശിപ്പിക്കാൻ ആവശ്യമായ വേപ്പെണ്ണ വാങ്ങാം : https://amzn.to/40NwGSt

കമ്പ് കോതൽ:

അഡീനിയം ചെടികൾക്ക് കൂടുതൽ തലപ്പുകൾ ഉണ്ടാക്കുന്നതിനും ബോണസായിക്കാവശ്യമായ രൂപം ക്രമീകരിക്കാനും വേണ്ടി മഴയ്ക്ക് മുൻപായോ (പൂവിടിൽ കഴിഞ്ഞു ) അല്ലകിൽ മഴയ്ക്ക് ശേഷമോ കമ്പ് കോതാവുന്നതാണ്. തണ്ടുകൾ മുറിക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകളിൽ സാഫ് പോലുള്ള ആന്റി ഫങ്കൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അഡീനിയം ചെടികളെ വളരെ നല്ല രീതിയിൽ ബോൺസായിയാക്കി വരുമാനം നേടാവുന്നതാണ്. 

Post a Comment

أحدث أقدم