അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സവാള അതിനാൽ തന്നെ കുറഞ്ഞത് ഒരു ദിവസം രണ്ട് സവാളയെങ്കിലും വിവിധ കാര്യങ്ങൾക്കായി നാം ഉപയോഗിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളായി ലഭിക്കുന്ന സവാളകളിൽ കറുത്ത ഒരുതരം പൊടി വ്യാപകമായി നാം കാണുന്നുണ്ട്.
സവാളകളിൽ കാണുന്ന ഇത്തരം കറുത്ത പൊടികൾ ആസ്പെർജില്ലസ് നൈഗർ എന്നയൊരിനം ഫങ്കസുകളാണ്. സാധാരണയായി മണ്ണിൽ കാണുന്ന ഇവ ചെടികളിൽ വ്യാപിക്കുമ്പോളാണ് ഇത്തരത്തിൽ കറുത്ത പൊടികളായി വിളകളിൽ കാണുന്നത്. സവാള പോലുള്ളവ വിളവെടുത്തതിന് ശേഷം ഒരു നിശ്ചിത സ്ഥലത്തു ഒരു പ്രതേക രീതിയിൽ കുട്ടിയിട്ടാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ കൂട്ടിയിട്ടു സൂക്ഷിക്കുമ്പോൾ വായു സഞ്ചാരം കുറയുകയും എന്നാൽ ഇവയിൽ നനവ് കൂടുതലാകുകയും ചെയ്യുമ്പോൾ ഈ ഫങ്കസ് സവാള മുഴുവനായും വ്യാപിക്കും. അതുപോലെ വിളവെടുപ്പ് സമയത്തുണ്ടാകുന്ന ചതവുകളും പരിക്കുകളും ഈ ഫങ്കസ് സവാള മുഴുവനായും വ്യാപിക്കുന്നതിനു കാരണമാകുന്നു.
സവാളയിലെ ഈ കറുത്തപൊടി വിഷമല്ല പക്ഷേ അധികമായി നമ്മുടെ ഉള്ളിൽ ചെന്നാൽ ഛർദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം എന്നിവയും ശ്വാസകോശ അസുഖങ്ങൾ ഉള്ളവർക്കും രോഗപ്രതിരോധശേഷി കുറവുള്ളവർക്കും ചിലപ്പോൾ ആരോഗ്യ പ്രശ്ങ്ങൾ കാണിച്ചേക്കാം. സവാളയിലെ കറുത്തപൊടി നന്നായി കഴുകി കളഞ്ഞു നമുക്ക് ഉപയോഗിക്കാവുന്നതാണ് എന്നാൽ ഈ കറുപ്പ് സവാളയുടെ ഉള്ളിലേക്കു വ്യാപിക്കുകയും അവയുടെ ഉള്ളിലെ കാമ്പ് ഭാഗം അഴുകുകയും ചെയ്തിട്ടുണ്ട് എങ്കിൽ ഒരു കാരണവശാലും ആ സവാള ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.
Post a Comment