ഓർക്കിഡ് ചെടികളുടെ മഴക്കാല സംരക്ഷണം അറിയാതെ പോകരുത്

ഓർക്കിഡ് ചെടികൾ വളർത്താൻ ഇഷ്ട്ടപെടുന്നവരാണ് നമ്മളിൽ അധികപേരും. ഓർക്കിഡ് ചെടിയിലെ പൂക്കളുടെ വർണ്ണ വൈവിധ്യം തന്നെയാണ് ഓർക്കിഡ് ചെടികൾക്ക് ഇത്രയും ജനപ്രിയമാകാനുള്ള പ്രധാന കാരണവും. അൽപമൊന്നു ശ്രദ്ധിച്ചാൽ ആർക്കും നന്നായി വളർത്താൻ സാധിക്കുന്ന ഒരു പൂച്ചെടിയാണ് ഓർക്കിഡുകൾ. 


മഴക്കാലത്ത് അൽപം ശ്രദ്ധ കൊടുത്തില്ലെങ്കിൽ നമ്മുടെ കൈയിലുള്ള ഓർക്കിഡ് ചെടികൾ ചിലപ്പോൾ നശിച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി പറയുന്ന കാര്യങ്ങൾ മഴക്കാലത്ത് ഓർക്കിഡ് ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കണം. 

വെള്ളം:

മഴക്കാലത്ത് ചെടി ചുവട്ടിൽ കൂടുതൽ സമയം വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കരുത്. കൂടുതൽ സമയത്തെ വെള്ളം മൂലം ചെടികളുടെ വേരുകൾ അഴുകുന്നതിനു കാരണമാകും അതിനാൽ തന്നെ ചെടിച്ചുവട്ടിൽ നടിൽ മിശ്രിതം ഉണങ്ങുമ്പോൾ മാത്രം വെള്ളം നനയ്ക്കുന്ന രീതിയാണ് വളരെ നല്ലത്. നേരിട്ട് മഴയത്തു നിൽക്കുന്ന ചെടികളെ മഴക്കാലത്ത് അധികം മഴ കൊള്ളാതെ മാറ്റിവെക്കാവുന്നതാണ്.

 

ഓർക്കിഡ് ചെടികളുടെ മഴക്കാല സംരക്ഷണത്തെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.



വളപ്രയോഗം: 

മഴക്കാലത്ത് ഓർക്കിഡ് ചെടികൾക്ക് ജൈവ വളങ്ങൾ നല്കാതിരിക്കുന്നതാകും കൂടുതൽ നല്ലത്. മഴക്കാലത്തെ ജൈവ വളങ്ങൾ ചെടിയുടെ വേരുകൾ ചിയുന്നതിനു കാരണമാകും. ഓർക്കിഡ് ചെടികൾക്ക് നൽകുന്ന വിവിധ അളവിലുള്ള NPK വളങ്ങൾ ഈ സമയത്ത് നൽകാവുന്നതാണ്. 

സൂര്യപ്രകാശം:

ഓർക്കിഡ് ചെടികൾക്ക് നേരിട്ട് ലഭിക്കാത്ത തെളിഞ്ഞ സൂര്യപ്രകാശമാണ് ആവശ്യം.

മഴക്കാലത്തെ രോഗങ്ങൾ:

ഓർക്കിഡ് ചെടികൾക്ക് മഴക്കാലത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്ങ്ങളാണ് മുകുളം, ഇല , വേര് എന്നിവയുടെ ചീയൽ കൂടാതെ ചെടിച്ചുവട്ടിൽ അധികമായി വളർന്നു വരുന്ന വിവിധതരം പായലുകൾ.

ചെടിയിൽ ഉണ്ടാകുന്ന വിവിധതരം ചീയലുകൾ മാറാൻ മഴ തുടങ്ങുമ്പോൾ മുതൽ രണ്ടു ആഴ്ചയിൽ ഒരിക്കൽ വീതം ( വളം നൽകാത്ത സമയത്തു ) ചെടികൾക്ക് സാഫ് പോലുള്ള ഏതെങ്കിലും ആന്റി ഫങ്കൽ നൽകുന്നത് നല്ലതാണു.

ചെടികൾക്ക് ഉപയോഗിക്കാവുന്ന സാഫ് വാങ്ങാം:  https://amzn.to/3TvJol5 

 

 

ചെടികൾ മഴയിൽ നിന്നും മാറ്റി വെക്കുമ്പോൾ ചെടികൾക്കിടയിൽ നല്ല രീതിയിലുള്ള വായു സഞ്ചാരം ഉണ്ടന്ന് ഉറപ്പുവരുത്തണ്ടതാണ്. അല്ലങ്കിൽ വെള്ളം ചെടികളിൽ കൂടുതൽ സമയം നിൽക്കുകയും അതുവഴി ചീയലിനു കാരണമാകുകയും ചെയ്യും.

മഴക്കാലത്ത് ചെടിച്ചുവട്ടിലുണ്ടാകുന്ന പായൽ ഒഴിവാക്കാൻ കുമ്മായമോ അല്ലകിൽ ചാരമോ അൽപം ഇട്ടുകൊടുക്കുന്ന നല്ലതാണ്.

ഒച്ചിൻെ ശല്യം കണ്ടാൽ മറ്റൊരു പാത്രത്തിൽ ക്യാബേജ് തൊലിയിട്ടു അതിലേക്കു ഒച്ചിനെ ആകർഷിച്ചു നശിപ്പിക്കാവുന്നതാണ്.   

നടിൽ മിശ്രിതം:

മഴകൊള്ളുന്ന രീതിയിൽ തുറസായ സ്ഥലങ്ങളിൽ വെയ്ക്കുന്ന ചെടികൾക്ക് വെള്ളം കെട്ടികിടക്കാത്ത കരിക്കട്ടകൾ, ഓടിൻ്റെ കഷണങ്ങൾ പോലുള്ള നടിൽ മിശ്രിതങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. 

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും മഴക്കാലത്തും പേടിയില്ലാതെ ഓർക്കിഡ് ചെടികൾ വളർത്താൻ സാധിക്കുന്നതാണ്. 

Post a Comment

أحدث أقدم