കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരും ആവശ്യക്കാരും ഉള്ള ഒരു മാംസമാണ് പോത്തിന്റെ. അതിനാൽ തന്നെ പോത്തുകർഷകർക്ക് നല്ല വരുമാനവും ലഭിക്കുന്നു. എന്നാൽ പോത്തുകളെ വളർത്തി വരുമാനം മാത്രമല്ല നഷ്ട്ടവും സംഭവിക്കുന്ന കർഷകർ നമുക്ക് ചുറ്റുമുണ്ട്. തിരഞ്ഞെടുത്ത ഇനം, അവയുടെ പരിപാലനം അതുപോലെ പോത്തിന് കുട്ടികൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ എല്ലാംതന്നെ കർഷകർക്ക് നഷ്ട്ടം സംഭവിക്കാൻ കാരണമാക്കും.
പോത്തിന് കുട്ടികളെ വളർത്താനായി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നല്ല ആരോഗ്യമുള്ള നമ്മുടെ ചുറ്റുപാടിൽ നന്നായി വളർന്നു മാംസം ലഭിക്കുന്ന ഇന്നത്തെ തിരഞ്ഞെടുക്കുകയെന്നതാണ്. മുറ, ജാഫറാബാദി പോലുള്ള ഇനങ്ങളിലെ പോത്തുകുട്ടികൾക്കു കഴിക്കുന്ന ആഹാരത്തെ കൂടുതലായും മാംസം ആക്കാനുള്ള കഴിവുള്ളവരാണ്.
Image Credit : Designed by Freepik
രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം വളർത്താൻ വാങ്ങിക്കുന്ന പോത്തും കുട്ടികളുടെ പ്രായമാണ്. നല്ല ആരോഗ്യമുള്ള കേടുമാറിയ കുട്ടികളെ ലഭിക്കണമെങ്കിൽ പോത്തിന് കുട്ടികൾ കുറഞ്ഞത് മുന്ന് മാസമെങ്കിലും തള്ളയുടെ പാൽ കുടിച്ചു ആരോഗ്യവാനാകണം. എങ്കിൽ മാത്രമേ വാങ്ങുന്ന കുട്ടികൾക്ക് രോഗ പ്രതിരോധ ശേഷിയും അതുപോലെ വളർച്ചയും ഉണ്ടാകുകയുള്ളൂ. എന്നാൽ ഇന്ന് നമുക്ക് അധികവും ലഭിക്കുന്ന കുട്ടികൾ മുന്ന് മാസത്തിനു മുൻപേ അമ്മയിൽ നിന്നും വേർപെടുത്തിയവയാണ്.
ഇന്ന് നമുക്ക് ലഭിക്കുന്ന പോത്തിൻ കുട്ടികളിൽ അധികവും കേരളത്തിന് പുറത്തുനിന്നും കൊണ്ടുവരുന്നവ ആയതിനാൽ ചെറിയ കുട്ടികളെ ലോറികളിൽ യാത്ര ചെയ്തു കൊണ്ടുവരുമ്പോൾ മറ്റുള്ള പൊത്തുകളിൽ നിന്നും എന്തെങ്കിലും രോഗങ്ങളോ അല്ലങ്കിൽ യാത്രാക്ഷീണം കാരണം പോത്തിൻ കുട്ടികളുടെ ശരീരഭാരം കുറയാനും അസുഖങ്ങൾ വരാനും സാധ്യതയുണ്ട്.
വളർത്താനായി പോത്തിന് കുട്ടികളെ വാങ്ങുമ്പോൾ കുറഞ്ഞത് അഞ്ച് മാസത്തിനു മുകളിൽ പ്രായമായ ആരോഗ്യമുള്ള കുട്ടികളെ വേണം തിരഞ്ഞെടുക്കാൻ.
തീറ്റയായി നമുക്ക് അടുത്തുള്ള കടകളിൽ ലഭ്യമായ ഏതെങ്കിലും പിണ്ണാക്ക്, തവിട്, ചോളപ്പൊടി, ഗോതമ്പുതവിട് എന്നിവ ചേർന്ന തീറ്റമിശ്രിതം പോത്തിൻ കുട്ടികളുടെ ശരീര ഭാരത്തിനു അനുസരിച്ചു നൽകാവുന്നതാണ്. തീറ്റയിൽ ഒരു ടേബിൾ സ്‌പൂൺ മീനെണ്ണ ദിവസവും നൽകുന്നത് കുട്ടികളുടെ ശരീരഭാരം വെയ്ക്കുന്നതിനു നല്ലതാണ്. കൂടാതെ കുട്ടികൾക്ക് ആവശ്യത്തിന് ശുദ്ധമായ വെള്ളമോ, കഞ്ഞി വെള്ളമോ നൽകേണ്ടത് അത്യാവശ്യമാണ്. പോത്തുകൾക്കു അവയുടെ ഭാരത്തിന്റെ പത്തിലൊന്ന് അളവിൽ പച്ചിലകൾ അല്ലങ്കിൽ തീറ്റപ്പുൽ നൽകണം.
വാങ്ങുന്ന കുട്ടികളൾക്ക് ആറു മാസം പ്രായമാകുമ്പോൾ തന്നെ കുളമ്പുരോഗത്തിനും ചർമമുഴക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണം. കൂടാതെ വിരകൾ, കൃമികൾ, പണ്ടപ്പുഴു എന്നിവയുടെ പ്രശ്‌നം ഉണ്ടോയെന്ന് അറിയുന്നതിനായി കുട്ടികളുടെ ചാണകം പരിശോധിച്ച് മരുന്നു നൽകാൻ പ്രതേകം ശ്രദ്ധവേണം. കന്നുകാലികളിൽ കാണാറുള്ള ബാഹ്യപരാദങ്ങളായ ചെള്ള്, പേൻ, പട്ടുണ്ണി എന്നിവയിൽ നിന്നും കുട്ടികൾക്ക് സംരക്ഷണ നൽകണം.
ആറു മാസം വരെ മാസത്തിൽ ഒരു തവണ വിരമരുന്ന് നൽകണം. പിന്നീട് ഒന്നര വയസ്സുവരെ രണ്ടു മാസം ഇടവിട്ട് വിരമരുന്നു നൽകണം.
പോത്തു കൃഷി ലാഭകരമാക്കണമെങ്കിൽ വാങ്ങുന്ന പോത്തുകുട്ടികളെ നന്നായി പരിചരിക്കുകയും അവയ്ക്കു ആവശ്യത്തിനുള്ള വിറ്റാമിനുകൾ നൽകുകയും കൂടാതെ ഇവയെ വളർത്തുന്നതിനുള്ള ചിലവ് കുറയ്ക്കുകയും വേണം ഈ പരിചരണങ്ങൾക്കു പുറമേ കച്ചവട സമയത്തെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ ഇവയെ വിൽക്കാനുടെ സാധിച്ചാൽ മാത്രമേ പോത്തുകൃഷി കർഷകർക്ക് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ വരുമാന മാർഗമാക്കാൻ സാധിക്കുകയുള്ളു.
Post a Comment