വിവിധ രീതിയിൽ പല കോമ്പിനേഷനിൽ ഉള്ള വിവിധ വളങ്ങൾ ഉപയോഗിച്ചാണ് ഓർക്കിഡ് ചെടികളിൽ അധികവും നമ്മൾ ചെടി നേസറികളിൽ കാണുന്ന രീതിയിൽ അവയെ ആരോഗ്യത്തോടെ വളർത്തുന്നത്. അതിനാൽ തന്നെ ഓർക്കിഡ് ചെടികൾക്ക് നന്നായി വളരുന്നതിനും പൂവിടുന്നതിനും വിവിധ വളങ്ങൾ ആവശ്യമാണ്. ഓർക്കിഡ് ചെടികൾക്ക് ജൈവവളങ്ങളും രാസവളങ്ങളും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്.
ഓർക്കിഡ് ചെടികൾക്ക് നാനോ യൂറിയ നൽകാമോയെന്നത് നമ്മളിൽ അധികം ചെടി സ്‌നേഹികൾക്കുമുള്ള ഒരു സംശയമാണ്. ഓർക്കിഡ് ചെടികൾക്ക് നാനോ യൂറിയ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്.
ദ്രാവക രൂപത്തിലുള്ള ഒരു നൈട്രജൻ വളമാണ് നാനോ യൂറിയ. അതിനാൽ തന്നെ ചെടികൾക്ക് വളരെയെളുപ്പം നൈട്രജൻ ആഗിരണം ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഈ വളത്തിന്റെ ഏറ്റവും വലിയ പ്രതേകത. അതിനാൽ തന്നെ നാനോ യൂറിയ ഉപയോഗിക്കുന്ന ചെടികൾക്ക് വളർച്ച വളരെ പെട്ടന്നായിരിക്കും.
നാനോ യൂറിയയുടെ ഗുണങ്ങൾ
ചെടികൾക്ക് അതിവേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കുന്നു: നാനോ യൂറിയ പൊതുവേ വളരെ ചെറിയ കണികയായതിനാൽ തന്നെ ചെടികളിലെ ഇലകൾ വഴി വളരെ വേഗം ആഗിരണം ചെയ്യാനും അതുവഴി ചെടികൾക്ക് വളരെപ്പെട്ടെന്നു തന്നെ നൈട്രജൻ ലഭിക്കുന്നതിനും കാരണമാകുന്നു.
പണ്ട് ഉപയോഗിച്ചതിനേക്കാൾ അളവ് കുറവ് മതി: IFFCO ( ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ) വികസിപ്പിച്ചെടുത്ത ഈ നാനോ യൂറിയ പരമ്പരാഗതമായി കർഷകർ നൽകിവന്നിരുന്ന യൂറിയയെക്കാൾ നാനോ യൂറിയ വെള്ളത്തിൽ കലക്കി നൽകുന്നവ ആയതിനാൽ കുറഞ്ഞ അളവിൽ കൂടുതൽ ചെടികൾക്ക് വളപ്രയോഗം നൽകാൻ സാധിക്കും എന്നതാണ്.
വള നഷ്ട്ടം കുറയ്ക്കുന്നു: മണ്ണിൽ നൽകുന്ന വളങ്ങളിൽ നല്ലൊരു പങ്കും വെള്ളം, വായു, മറ്റു കളകൾ ആഗിരണം ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ നഷ്ട്ടപെടാറുണ്ട്. എന്നാൽ നാനോ യൂറിയ നേരിട്ട് ചെടികളുടെ ഇലകളിൽ നൽകുന്നതിനാൽ കർഷകർക്ക് വളനഷ്ടം നന്നായി കുറയ്ക്കാൻ സാധിക്കും.
നാനോ യൂറിയ ഓർക്കിഡ് ചെടികൾക്ക് എങ്ങനെ ഉപയോഗിക്കാം?
ഒരു ലിറ്റർ വെള്ളത്തിൽ 2 മുതൽ 4 മില്ലി ലിറ്റർ നാനോ യൂറിയ എന്നതോതിലാണ് അളവ് പറയുന്നത് എന്നാൽ ഓർക്കിഡ് പോലുള്ള ചെടികൾക്ക് ഈ വളം നൽകുമ്പോൾ 2 ണ്ടോ അതിൽ താഴെയുള്ള അളവിലോ നാനോ യൂറിയ ഉപയോഗിക്കുന്നതാകും നല്ലത്. ഇവ നേരിട്ട് ചെടിയുടെ ഇലകളിൽ നൽകുന്നതിനാൽ തന്നെ നാനോ യൂറിയയുടെ അളവ് കൂടിയാൽ വളം വീഴുന്ന കുമ്പ് ഉൾപ്പെടെയുള്ള ഇലകൾ നശിക്കാനും അതുവഴി ചെടി തന്നെ നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.
ചെടികളിൽ വെള്ളത്തുള്ളിൽ ഇല്ലാത്ത സമയത്തു രാവിലെയോ വൈകുന്നേരത്തോ വളം കലക്കി സ്പ്രേയറിൽ നൽകുന്നതാകും നല്ലത്. ഇലകളിൽ വെള്ളം ഉള്ളപ്പോൾ ഈ വളം നൽകിയാൽ നമ്മൾ ഉദ്ദേശിച്ച അളവിൽ ചെടികൾക്ക് ലഭിക്കുന്നതിനും അതുപോലെ വളം വെള്ളത്തിൽ ചേർന്ന് നഷ്ടപ്പെടാനും കാരണമാകും.
ചെടികൾക്ക് വളപ്രയോഗത്തിനു ആവശ്യമായ ഗുണമേന്മയുള്ള സ്പ്രേയർ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നാനോ യൂറിയയിൽ നൈട്രജൻ മാത്രമാണ് അടങ്ങിയിരിക്കുന്നത് അതിനാൽ തന്നെ ചെടിയുടെ വളർച്ചാ സമയത്താണ് നാനോ യൂറിയ നൽകേണ്ടത്. ചെടിയുടെ വളർച്ചാസമയത്തു നാനോ യൂറിയ 25 മുതൽ 28 ദിവസത്തെ ഇടവേളകളിൽ നൽകാൻ സാധിക്കും. ചെടികൾ പൂവിടുന്ന സമയത്തു ഈ വളപ്രയോഗം ഒഴിവാക്കുന്നതാണ് നല്ലത്.
നാനോ യൂറിയ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാനോ യൂറിയ മറ്റു വളങ്ങളുമായി കലർത്താതെ ഒറ്റയ്ക്ക് നൽകുന്നതായിരിക്കും നല്ലത്. ഈ വളം ഉപയോഗിക്കുന്നത് വഴി ചെടികൾക്ക് നൈട്രജൻ മൂലകം മാത്രമേ ലഭിക്കുകയുള്ളു അതിനാൽ തന്നെ ചെടിയുടെ പൂവിടലിനാവശ്യമായ മറ്റു മുലകങ്ങളായ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ലഭിക്കുന്നതിനായി മറ്റു വളങ്ങൾ നൽകണം.
പൂവിടുന്ന സമയത്ത് ഓർക്കിഡ് ചെടികൾക്ക് ഈ വളം നൽകിയാൽ ചെടിയിൽ പൂക്കൾ കുറയുകയും ചെടി നന്നായി വളരുന്നതിനും കാരണമാകും. അതിനാൽ തന്നെ 8 മാസത്തിനു താഴേ പ്രായമായ ഓർക്കിഡ് ചെടികൾക്ക് 25 ദിവസത്തെ ഇടവേളകളിലും പൂക്കുന്ന ചെടികൾക്ക് പൂക്കൾ കോഴിയുമ്പോളും വളം നൽകാവുന്നതാണ്.
ചെടികൾക്ക് നാനോ യൂറിയ വളമായി നൽകുമ്പോൾ കൃത്യമായ അളവിലും കൃത്യമായ ഇടവേളകളിലും നൽകാൻ ശ്രദ്ധിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
നാനോ യൂറിയശരിയായ അളവിൽ ശ്രദ്ധിച്ചു നൽകിയാൽ ആർക്കും ഓർക്കിഡ് ചെടികളെ വളരെ നന്നായി വളർത്തിയെടുക്കുന്നതിന് സാധിക്കും.

Post a Comment