അഡീനിയം ചെടികൾക്ക് അവയുടെ വളർച്ചാ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത് മഴക്കാലത്താണ്. മരുഭൂമിയിലെ ചെടിയായതുകൊണ്ട് തന്നെ അധികം വെള്ളം കെട്ടിക്കിടന്നാൽ ഇവയുടെ വേരുകളും കിഴങ്ങും ചീഞ്ഞുപോകാൻ സാധ്യത വളരെ കൂടുതലാണ്.
![]() |
| Image credit: Gemini AI |
മഴക്കാലത്ത് നമ്മുടെ ആഡീനിയം ചെടികളെ സുരക്ഷിതമായി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
│1. ചെടികൾ മാറ്റി സ്ഥാപിക്കുക
തുടർച്ചയായി കനത്ത മഴ പെയ്യുന്ന സമയത്ത് ആഡീനിയം ചെടികൾ പൂർണ്ണമായും മഴ നനയാത്ത ഒരിടത്തേക്ക് മാറ്റുന്നതാണ് ഏറ്റവും സുരക്ഷിതം. വീടിന്റെ പോർച്ച്, സിറ്റൗട്ട്, അല്ലെങ്കിൽ മുകളിൽ ഷീറ്റ് ഇട്ട ടെറസ്സ് എന്നിവടങ്ങളിലേക്ക് ഇവ മാറ്റാം. എങ്കിലും ചെടിക്ക് ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്നുവെന്നു ഉറപ്പുവരുത്തണം.
│2. പോട്ടിംഗ് മിശ്രിതവും നീർവാർച്ചയും
ചെടിച്ചട്ടിയിൽ വെള്ളം ഒട്ടും തന്നെ കെട്ടിക്കിടക്കാതെ വേണം ചെടികളെ സംരക്ഷിക്കാൻ. ചട്ടിയുടെ അടിയിലെ ദ്വാരങ്ങൾ അടഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തുക. മഴക്കാലത്തിന് മുൻപ് തന്നെ മണൽ, കരിക്കട്ട , ചരൽ എന്നിവ കൂടുതൽ അടങ്ങിയ, വെള്ളം വേഗത്തിൽ വാർന്നുപോകുന്ന മണ്ണ് ആണോ ചട്ടിയിലുള്ളതെന്ന് പരിശോധിക്കുക. കൂടാതെ ചട്ടിയിലെ മണ്ണ് തറഞ്ഞുപോയിട്ടില്ലന്നും ഉറപ്പുവരുത്തുക.
അഡീനിയം ചെടികളുടെ നടീൽ രീതിയെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.
│3. നനയ്ക്കുന്നത് നിയന്ത്രിക്കുക
മഴ സമയത്ത് പൊതുവേ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ളതിനാൽ മഴക്കാലത്ത് ആഡീനിയത്തിന് വളരെ കുറച്ചു വെള്ളം മാത്രം മതിയാകും. ചട്ടിയിലെ മണ്ണ് പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പായ ശേഷം മാത്രം (ആഴ്ചയിലൊരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ) കുറച്ചു വെള്ളം മണ്ണിൽ ഒഴിച്ചുകൊടുക്കുന്ന രീതിയാണ് ഏറ്റവും നല്ലത്.
│4. ഫംഗസ് ബാധക്കെതിരെ ജാഗ്രത
മഴക്കാലത്താണ് ആഡീനിയത്തിന് ഫംഗസ് ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുണ്ട്. ഇത് തടയാൻ ആഴ്ചയിലൊരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ ഏതെങ്കിലും നല്ല ഫംഗിസൈഡ് ( ഉദാഹരണത്തിന് സാഫ് / Saaf അല്ലെങ്കിൽ ഇൻഡോഫിൽ പോലുള്ളവ ) ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം എന്ന തോതിൽ കലർത്തി ചെടിയുടെ ചുവട്ടിലും തണ്ടുകളിലും സ്പ്രേ ചെയ്തു കൊടുക്കേണ്ടത് അതാവശ്യമാണ്.
സാഫ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
│5. റൂട്ട് ചീയൽ
ചെടിയുടെ കിഴങ്ങ് തൊട്ടുനോക്കുമ്പോൾ അമർന്നുപോകുന്നതുപോലെ തോന്നിയാൽ ചെടിയിൽ വേര് ചീയൽ തുടങ്ങിയെന്നാണ് അർത്ഥം. അങ്ങനെ കണ്ടാൽ ചെടി ചട്ടിയിൽ നിന്നും മാറ്റി, ചീഞ്ഞ ഭാഗം മൂർച്ചയുള്ള കത്തികൊണ്ട് മുറിച്ചു കളഞ്ഞ് അവിടെ മുകളിൽ പറഞ്ഞ സാഫ് പോലുള്ള ഫംഗിസൈഡ് പുരട്ടി കുറച്ചുദിവസം വെള്ളം നനയാതെ തണലിൽ ഉണക്കിയ ശേഷം പുതിയ മണ്ണിലേക്ക് മാറ്റി നടണം.
അഡീനിയം ചെടികളുടെ മഴക്കാല സംരക്ഷണത്തെകുറിച്ചറിയാൻ ഈ വിഡിയോ കാണുക.
│6.വളപ്രയോഗം
മഴക്കാലത്ത് ചെടികൾക്ക് രാസവളങ്ങളും ജൈവ വളങ്ങളും നൽകുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് ചെടിയിൽ ഇലകളും പൂക്കളും ഇല്ലാത്തതിനാൽ ചെടിയുടെ വളർച്ച പതുക്കെയായിരിക്കും ഈ സമയത്ത് ചെടികൾക്ക് വളരുന്നതിനും പൂക്കുന്നതിനുമായി കൂടുതൽ പരിചരണം ആവശ്യമില്ല, മറിച്ച് അമിതമായ വെള്ളത്തിൽ നിന്ന് ചെടികളെ സംരക്ഷിക്കുക മാത്രമാണ് പ്രധാനം.

Post a Comment